സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ വിൽപ്പന ആരംഭിക്കുകയാണ്. 2027 ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റിന് 450 രൂപ വിലയുണ്ട്.

രണ്ടാം സമ്മാനമായി 24 പേർക്ക് ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനമായി 24 പേർക്ക് 10 ലക്ഷം രൂപ വീതവും നാലാം സമ്മാനമായി 24 പേർക്ക് അഞ്ച് ലക്ഷം രൂപ വീതവും ലഭിക്കും. ഇതിനുപുറമെ 108 പേർക്ക് ഒരു ലക്ഷം രൂപ വീതം അഞ്ചാം സമ്മാനമായും 11 പേർക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനമായും നൽകും. 500 രൂപ മുതൽ 5,000 രൂപ വരെയുള്ള മറ്റ് നിരവധി സമ്മാനങ്ങളടക്കം ആകെ 7,66,992 സമ്മാനങ്ങളാണ് ഇത്തവണത്തെ ബമ്പറിലുള്ളത്.
നേരത്തേ 45 ലക്ഷം ടിക്കറ്റുകൾ പുറത്തിറക്കിയ വിഷു ബമ്പർ, 40 ലക്ഷം ടിക്കറ്റുകൾ പുറത്തിറക്കിയ മൺസൂൺ ബമ്പർ, 90 ലക്ഷം ടിക്കറ്റുകൾ പുറത്തിറക്കിയ തിരുവോണം ബമ്പർ എന്നിവയുടെ ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞിരുന്നു.
Kerala State Lottery Department has launched the Christmas-New Year Bumper lottery with a 25 crore first prize. Ticket price is Rs 450. Check details here

