ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ (താരിഫ്) ഏർപ്പെടുത്താനുള്ള വാഷിംഗ്ടണിന്റെ പ്രഖ്യാപനത്തിന് ആധാരമായ യു.എസ് ട്രേഡ് റെപ്രസന്റേറ്റീവ് (USTR) അന്വേഷണ റിപ്പോർട്ടിൽ ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’, പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (PLI) എന്നീ പദ്ധതികളെക്കുറിച്ച് പരാമർശം. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിൽ എത്തിയാൽ ഈ തീരുവ 17 ശതമാനമായി കുറയാൻ സാധ്യതയുണ്ട്. ആഭ്യന്തര ഉൽപ്പാദനം വിപുലീകരിക്കാനും നിക്ഷേപം ആകർഷിക്കാനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും ഇന്ത്യ നടത്തുന്ന ഈ സുപ്രധാന വ്യവസായ പദ്ധതികൾ ആഗോളതലത്തിൽ അധിക ഉൽപ്പാദന ശേഷിക്ക് (Excess capacity) ഇടയാക്കുന്നുവെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.

2026 ജൂൺ 30 വരെയുള്ള സർക്കാർ കണക്കുകൾ പ്രകാരം 14 മേഖലകളിലായി നടപ്പാക്കിയ പി.എൽ.ഐ പദ്ധതിയിലൂടെ 2.58 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 23.79 ലക്ഷം കോടി രൂപയുടെ ഉൽപ്പാദന-വിൽപ്പനയും 15.53 ലക്ഷം കോടി രൂപയുടെ കയറ്റുമതിയും ഇന്ത്യ കൈവരിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ ഉൽപ്പാദന രംഗത്തെ വൻ കുതിച്ചുചാട്ടത്തിന് പുറമെ, സ്റ്റീൽ, സോളാർ, ആരോഗ്യ, ഐ.ടി മേഖലകളിൽ ഇന്ത്യ നൽകുന്ന സർക്കാർ ആനുകൂല്യങ്ങളും റിപ്പോർട്ടിൽ വിശദമായി പരിശോധിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഏഷ്യയിലെ അധിക സ്റ്റീൽ ഉൽപ്പാദന ശേഷിയുടെ 80.4 ശതമാനവും ഇന്ത്യയും ചൈനയും ചേർന്നായിരിക്കും കൈവരിക്കുകയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു
The USTR probe report highlights concerns over Make in India, Atmanirbhar Bharat, and PLI schemes, citing global excess capacity behind the proposed 25% US import tariffs.

