ഇന്ത്യക്കാർക്ക് 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ച് ദുബായ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനാണ് 5 വർഷത്തെ മൾട്ടിപ്പിൾ വിസ അനുവദിച്ചതെന്ന് ദുബായ് ഡിപാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (DET) പറഞ്ഞു.
കഴിഞ്ഞ വർഷം ദുബായിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം 2.46 മില്യൺ ആണെന്ന് DETയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് വ്യാപനത്തിന് മുമ്പുള്ളതിനേക്കാൾ 25% അധികമാണ് ദുബായിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം. ഇതു കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം. 2022ൽ ഇന്ത്യയിൽ നിന്ന് ദുബായിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 1.84 മില്യൺ ആയിരുന്നു. ദുബായിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഓരോ വർഷവും 34% വർധനവും ഉണ്ടാകുന്നുണ്ട്. ഇത് ദുബായിയുടെ ഒന്നാംകിട വാണിജ്യ സ്രോതസ്സായി ഇന്ത്യയെ മാറ്റുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാര-ബിസിനസ് കൂട്ടുകെട്ട് വർധിപ്പിക്കാനും തീരുമാനം ഉപകാരപ്പെടുമെന്നാണ് വിലയിരുത്തുന്നത്. ഇതുവഴി വിസയ്ക്ക് വേണ്ടി അപേക്ഷ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്ത് കഴിഞ്ഞാൽ 2-3 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വിസ ലഭിക്കും. വിസ കൈവശമുള്ളയാൾക്ക് തുടർച്ചയായി 90 ദിവസം വരെ ദുബായിൽ താമസിക്കാം. 1 വർഷം പരമാവധി 180 ദിവസങ്ങളാണ് ഇത്തരത്തിൽ ദുബായിൽ താമസിക്കാൻ അനുമതി
Learn about Dubai’s new five-year multiple-entry visa for Indian tourists, aimed at enhancing travel opportunities and strengthening economic ties between India and the UAE.