ദുബായ് കണ്ട പ്രളയ മഴയക്ക് കാരണം എന്താണ്. ക്ലൗഡ് സീഡിംഗ് ആയിരുന്നോ? അതോ ക്ലൈമറ്റ് ചേയ്ഞ്ചാണോ? സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നു നിറയുന്നു. ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയ്ക്ക് യുഎഇ സാക്ഷ്യം വഹിക്കുകയായിരുന്നു. ചൊവ്വാഴ്‌ച യുഎഇയിൽ വീശിയടിച്ച കൊടുങ്കാറ്റ് ഒമാനിലും പ്രളയമഴയ്ക്ക് കാരണമായി. വെള്ളപ്പൊക്കം ഗതാഗത തടസ്സമുണ്ടാക്കുകയും ദുബായെ ശരിക്കും നിശ്ചലമാക്കുകയും ചെയ്തു. ദുബായിൽ ആളുകൾ വീടുകളിൽ കുടുങ്ങിപ്പോയി. യു എ ഇ യിലും, ഒമാനിലും ഡ്രൈനേജ് സംവിധാനങ്ങളുടെ അപര്യാപ്തത കാരണം റോഡുകൾ വെള്ളത്തിനടിയിലായി. എന്തിന് മാളുകളിലും ഓഫീസുകളിലും വെള്ളം കയറി.
സർക്കാർ വാർത്താ ഏജൻസി WAM ഇതിനെ “ഒരു ചരിത്രപരമായ കാലാവസ്ഥാ സംഭവം” എന്നാണ് വിശദീകരിക്കുകന്നത്. 1949-ൽ മിഡിൽ ഈസ്റ്റിൽ കാലാവസ്ഥാ ഡാറ്റാ ശേഖരണം ആരംഭിച്ചതിന് ശേഷം രേഖപ്പെടുത്തപ്പെട്ട എല്ലാ വിവരങ്ങളെയും ഇത്തവണത്തെ പേമാരി മറികടന്നു. ഊർജ സമ്പന്നമായ ഗൾഫ് രാജ്യത്ത് ക്രൂഡ് ഓയിൽ കണ്ടെത്തുന്നതിന് മുമ്പായിരുന്നു അത്.
ക്ലൗഡ് സീഡിംഗ് എന്ന കാരണത്തെ തള്ളിക്കളഞ്ഞ ഇന്ത്യൻ കാലാവസ്ഥാ വിദഗ്ധർ അതിശക്തമായ മഴയ്ക്ക് ക്ലൗഡ് സീഡിംഗുമായി ബന്ധമില്ലെന്നും കാലാവസ്ഥാ വ്യതിയാനമാണ് ദുബായിലെ വെള്ളപ്പൊക്കത്തിന് കാരണമെന്നും സൂചന നൽകുന്നു. ദുബായിലെ കനത്ത മഴ സിനോപ്റ്റിക് സിസ്റ്റവും ആഗോളതാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മേഖലയിലെ തീവ്ര കാലാവസ്ഥാ സംഭവങ്ങളിലേക്ക് നയിച്ചെന്നാണ് അവലോകനം. സീഡിംഗ് പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും അന്തരീക്ഷത്തിലെ മർദ്ദ വ്യതിയാനമാണ് കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും കാരണമായതെന്നും UAE നാഷണൽ സെന്റർ ഓഫ് മീറ്ററോളജി ഉദ്യോഗസ്ഥയായ എസ്ര അൽനഖ്ബി പറയുന്നു. 57 വർഷത്തിടയിലെ ഏറ്റവും വലിയ പേമാരിയാണ്. 24 മണിക്കൂറിള്ളിൽ 254.8 മില്ലീ മീറ്റർ മഴയാണ് പെയ്തത്. സാധാരണ 3-4 ദിവസങ്ങളിൽ പെയ്യേണ്ട മഴയാണിത്. അത്രയും മഴ വെറും 24 മണിക്കൂറിനുള്ളിൽ പെയ്തു. അൽ എയ്നിലെ ഖതം ഷക്ല സ്റ്റേഷൻ മഴയുടെ തോത് റെക്കോർഡ് ചെയ്തിരുന്നു. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകളിൽ റെക്കോർഡ് മഴയാണിതെന്നും എസ്ര അൽനഖ്ബി പറയുന്നു.
ക്ലൗഡ് സീഡിംഗ് കൊണ്ടാണ് ഇത്രയും മഴ പെയ്തതെന്ന് പറയുന്നു. പക്ഷെ ക്ലൗഡ് സീഡിംഗ് ആകെ പെയ്യുന്ന മഴയുടെ അളവ് വർദ്ധിപ്പിക്കാനെ
സാധാരണ സഹായിക്കുകയുള്ളൂ. ഇത്തവണ ഒരു ക്ലൗഡ് സീഡിംഗും നടന്നിട്ടില്ല. സ്വാഭാവികമായ മഴയാണ് ഇത്തവണത്തേത്. പ്രകൃത്യാ സംഭവിച്ചതാണ്. ഏപ്രിൽ മാസം രൂക്ഷമായ കാലാവസ്ഥ അനുഭവപ്പെടുന്ന സമയമാണ്. ഒരു കാലാവസ്ഥയിൽ നിന്ന് മറ്റൊരു കാലാവസ്ഥയിലേക്ക് എമിറേറ്റ്സ് മാറുന്ന സമയമാണ്. കാലാവസ്ഥാ വ്യതിയാനം എപ്പോഴും നേരിട്ടോ, അല്ലാതെയോ ആഘാതം ഉണ്ടാക്കാറുണ്ട്. അന്തരീക്ഷത്തിലെ മർദ്ദ വ്യതിയാനം തീവ്രമായ കാലാവസ്ഥാ പ്രതിഭാസത്തിന് കാരണമാകാറുണ്ട്. കാലാവസ്ഥാ വ്യതിയാനവും മർദ്ദവ്യതിയാനവുമാണ് അതിരൂക്ഷമായ കാറ്റിനും മഴയ്ക്കും കാരണമായത്. – എസ്ര അൽനഖ്ബി വിശദീകരിക്കുന്നു.
വരണ്ട മരുഭൂമി കാലാവസ്ഥയ്ക്ക് പേരുകേട്ട യുഎഇയിലും അറേബ്യൻ പെനിൻസുലയിലെ മറ്റിടങ്ങളിലും മഴ അപൂർവമാണ്. വേനൽക്കാലത്തെ വായുവിൻ്റെ താപനില 50 ഡിഗ്രി സെൽഷ്യസിന് (122 ഡിഗ്രി ഫാരൻഹീറ്റ്) മുകളിൽ ഉയരാം. അതുകൊണ്ടാകും കാലാവസ്ഥ മാറുന്ന ഈ ഏപ്രിൽ മാസത്തിൽ ഇത്തരമൊരു എക്സട്രീം വെതറിലേക്ക് ദുബായ് മാറിയതും.
ഇനി എന്താണ് ക്‌ളൗഡ് സീഡിംഗ്?
മഴ പെയ്യാൻ മേഘങ്ങൾക്ക് ന്യൂക്ലിയസ് എന്നറിയപ്പെടുന്ന ചെറിയ വെള്ളമോ മഞ്ഞുതുള്ളികളോ ആവശ്യമാണ്. വിമാനങ്ങളും, ചെറയി ജവ പീരങ്കികളും ഉപയോഗിച്ച് സിൽവർ അയോഡൈഡ് കണികകളെ ഒരു കൊടുങ്കാറ്റ് പോലെ വരുന്ന മേഘത്തിലേക്ക് പതിപ്പിക്കും. അത് കണങ്ങളെ മേഘങ്ങളാക്കി കൂടുതൽ അണുകേന്ദ്രങ്ങളാക്കി, മഞ്ഞും മഴയും ആയി വീഴുന്ന ഈർപ്പം സൃഷ്ടിക്കും. ആ ഈർപ്പം ജലമായി മഴയുടെ രൂപത്തിൽ ഭൂമിയിൽ പതിക്കും.
സിൽവർ അയോഡൈഡ് കണികകൾക്ക് പകരം ഡ്രൈ ഐസും മറ്റ് വസ്തുക്കളും ഉപയോഗിക്കാറുണ്ട്. 1940-കളിൽ ആദ്യമായി ആരംഭിച്ച ഈ രീതി, 1960-കളിൽ അമേരിക്കയിൽ പ്രചാരത്തിലായി. വേഗതയിൽ നീങ്ങുന്ന മേഘങ്ങളില്ലാത്ത വ്യക്തമായ ആകാശത്ത് നിന്ന് ജലം സൃഷ്ടിക്കാൻ ഇതിന് കഴിയില്ല. ഇത് ശരിക്കും പ്രവർത്തിക്കുന്നുവെന്ന് ശാസ്ത്രജ്ഞർക്ക് ഇപ്പോഴും സ്ഥിരികരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഒരു വാദമുണ്ട്. അതായത്, സാങ്കേതികമായി ക്ലൗഡ് സീഡിംഗിൽ നിന്നുള്ള മഴ വളരെ കുറവായിരിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഫലപ്രാപ്തി അറിയില്ലെങ്കിലും, യുഎസിൻ്റെയും യുഎഇയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലുമുള്ള വരൾച്ച ബാധിത പ്രദേശങ്ങളിലെ അധികൃതർ ചെറിയ അളവിൽ പോലും വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ സീഡിംഗ് പോലുള്ള സാങ്കേതികവിദ്യയിൽ നിക്ഷേപിക്കാൻ തയ്യാറാണ്. ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും ഡസൻ കണക്കിന് രാജ്യങ്ങളും ക്ലൗഡ് സീഡിംഗ് ഉപയോഗിക്കുന്നു.
യുഎസ് ബ്യൂറോ ഓഫ് റിക്ലമേഷൻ കഴിഞ്ഞ വർഷം 2.4 മില്യൺ ഡോളർ (2.2 മില്യൺ യൂറോ) കൊളറാഡോ നദിയിൽ ക്ലൗഡ് സീഡിംഗിനായി ചെലവഴിച്ചിട്ടുണ്ട്.
The underlying causes of Dubai’s recent historic deluge, dispelling myths about cloud seeding and highlighting the role of climate change and infrastructure challenges. Learn valuable lessons for building resilience in the face of extreme weather events.