ഡിജിറ്റല്‍ ഫാബ്രിക്കേഷനെക്കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ ഫാബ് ലാബ് സംഘടിപ്പിച്ച ടെക് സമ്മര്‍ ക്യാമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ടെക്നോളജി സ്ക്കില്ലുകള്‍ പകര്‍ന്നു നല്കി. മൂന്ന് ദിവസത്തെ ട്രെയിനിംഗ് പ്രോഗ്രാമിലൂടെ 2D, 3D ഡിസൈനിംഗ് ടൂളുകള്‍, പിസിബി ഡിസൈനിംഗ്, ബേസിക്ക് ഇലക്ട്രോണിക്സ് എന്നിവ പരിചയപ്പെടുത്തി.
വിദ്യാര്‍ത്ഥികള്‍ക്കായുള്ള വര്‍ക്ക്ഷോപ്പ്
കഴിഞ്ഞ കുറച്ച് കാലമായി ഫാബ് ലാബില്‍ സ്കൂള്‍ വിദ്യാര്‍ഥികളും യൂസേഴ്സായി വരുന്നുണ്ടെന്ന് KSUM ടെക്നിക്കല്‍ ഓഫീസര്‍ ഡാനിയല്‍ ജീവന് പറഞ്ഞു. തുടര്‍ന്നും ഇത്തരം വര്‍ക്ക്ഷോപ്പുകള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചെയ്യുന്നതായിരിക്കുമെന്നും ഡാനിയല്‍ ജീവന് channeliamനോട് പറഞ്ഞു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനും MIT ഫാബ് ഫൗണ്ടേഷനും സംയുക്തമായി
കേരള സ്റ്റാര്‍ട്ടപ്പ് മിഷനും MIT ഫാബ് ഫൗണ്ടേഷനും സംയുക്തമായി തിരുവനന്തപുരത്തും കൊച്ചിയിലും ഫാബ് ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ത്രിഡി പ്രിന്റര്‍, ലേസര്‍ കട്ടര്‍, CNC റൂട്ടര്‍ എന്നിവയുടെ സഹായത്തോടെ ഡിജിറ്റല്‍ ഫാബ്രിക്കേഷനിലൂടെ പ്രോട്ടോടൈപ്പുകള്‍ ഉണ്ടാക്കാന്‍ ഈ ഫാബ് ലാബുകള്‍ സഹായിക്കുന്നു.
ഫാബ് ലാബിന്റെ സൗകര്യം ഉപയോഗപ്പെടുത്താം
ഏഴ് മുതല്‍ പന്ത്രണ്ട് ക്ലാസ് വരെ ഉള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഫാബ് ലാബിന്റെ സൗകര്യം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് fablabkerala.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.