നമോ ഭാരത് ട്രയൽ റൺ മുംബൈയിൽ പൂർത്തിയാക്കി. ഇന്റർസിറ്റി ട്രെയിനുകളിൽ പുത്തൻ ഉണർവ് സൃഷ്ടിക്കുന്ന സെമി ഫാസ്റ്റ് നമോ ഭാരത് റാപ്പിഡ് റെയിലാണ് മുംബൈയിൽ പരീക്ഷണയോട്ടം നടത്തിയത്.
പരീക്ഷണയോട്ടത്തിൽ ട്രെയിൻ മണിക്കൂറിൽ 130 കിലോമീറ്റർ വേഗം കൈവരിച്ചു. ഭാവിയിൽ നിലവിലുള്ള ഇന്റർസിറ്റി ട്രെയിനുകൾക്ക് പകരം നമോ ഭാരത് ഓടിത്തുടങ്ങും. മുംബൈ മുതൽ ഗുജറാത്തിലെ സൂറത്ത് വരെയുള്ള നമോ ഭാരതും പരിഗണനയിലുണ്ട്. എന്നാൽ ഇതിൽ അന്തിമ തീരുമാനം ആയിട്ടില്ല.
സെപ്റ്റംബറിലായിരുന്നു നമോ ഭാരതിന്റെ ആദ്യ ഔദ്യോഗിക റൂട്ട് ആരംഭിച്ചത്. അഹമ്മദാബാദ് ഭുജ് റൂട്ടിൽ ഓടുന്ന ട്രെയിന്റെ വേഗത മണിക്കൂറിൽ 110 കിലോമീറ്ററാണ്. 360 കിലോമീറ്ററുള്ള റൂട്ട് ഓടിത്തീരാൻ ട്രെയിനിന് 5.45 മണിക്കൂർ സമയമാണ് എടുക്കുന്നത്. ഇന്റർസിറ്റി റൂട്ടുകളിൽ വേഗത 250-350 കിലോമീറ്റർ വരെയാണ് ലക്ഷ്യം വെയ്ക്കുന്നത്.
ഇപ്പോൾ മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്ന നമോ ഭാരത് മെമുവിനേക്കാളും വേഗത്തിലോടുന്ന ട്രെയിനാണ്. എന്നാൽ മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ പോകുന്ന വന്ദേ ഭാരത് ട്രെയിനുകളേക്കാൾ വേഗക്കുറവാണ് നമോ ഭാരതിന്. മുംബൈയ്ക്ക് പുറമേ ബെംഗളൂരുവിലും നമോ ഭാരത് ഇന്റർ സിറ്റി ട്രെയിനുകൾക്ക് പദ്ധതിയുണ്ട്.
Namo Bharat Rapid Rail recently completed its trial run in Mumbai, reaching speeds of 130 kmph. Designed to revolutionize intercity travel, Namo Bharat plans routes between Mumbai, Surat, and Bengaluru, aiming for speeds up to 350 kmph.