2001ലാണ് ആദിത് പാലിച്ച ജനിച്ചത്. ഇന്ന് അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനും സിഇഒയുമാണ്. മുംബൈയിൽ ജനിച്ച ആദിത്തിന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസ് പഠിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ കോവിഡ് വന്നതോടെ ഇത് നടന്നില്ല. അങ്ങനെ തുടർപഠനത്തിനുള്ള മോഹം ആദിത്ത് ഉപേക്ഷിച്ചു. ആ തീരുമാനം എന്നാൽ നല്ലതിനായി. തൻ്റെ കരിയറിനെ മാത്രമല്ല ജീവിതത്തേയും പുനർനിർവചിച്ച യാത്രയുടെ ആരംഭമായിരുന്നു അത്.
ഇന്ന് അതിവേഗത്തിൽ വളരുകയും ബിഗ് ബാസ്കറ്റ്, ഡൻസോ, ആമസോൺ തുടങ്ങിയ വമ്പൻമാരുമായി മത്സരിക്കുകയും ചെയ്യുന്ന ഓൺലൈൻ ഗ്രോസറി ഡെലിവറി പ്ലാറ്റ്ഫോമായ Zepto യുടെ സിഇഒ ആണ് ആദിത്ത്. 2021ലാണ് ആദിത് പാലിച്ചയും കൈവല്യ വോഹ്റയും ചേർന്ന് സെപ്റ്റോ സ്ഥാപിച്ചത്. പാലിച്ചയുടെ കിരാനാകാർട്ട് എന്ന് ഗ്രോസറി സ്ഥാപനത്തിൽ നിന്നാണ് ഇവർ സെപ്റ്റോ എന്ന ആശയത്തിലെക്കെത്തിയത്. വെറും മൂന്ന് വർഷത്തിനുള്ളിൽ, അതായത് 2024 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 11600 കോടി രൂപയുടെ (1.4 ബില്യൺ യുഎസ് ഡോളർ) മൂല്യത്തിൽ സെപ്റ്റോ എത്തി.
22 വയസ്സ് മാത്രം പ്രായമുള്ള ആദിത്തിന്റെ ആസ്തി ഇന്ന് 4300 കോടി രൂപയിൽ എത്തിനിൽക്കുന്നു. നിരവധി നിക്ഷേപകരെ ആകർഷിക്കുന്ന സംരംഭമായ സെപ്റ്റോയ്ക്ക് ഈ വർഷം മാത്രം ഒരു ബില്യൺ ഡോളറിലധികം നിക്ഷേപം ലഭിച്ചു. ഇന്ത്യയിലെ യുവസംരംഭകരുടെ ദൃഢതയുടേയും വീക്ഷണത്തിൻ്റേയും തെളിവാണ് ആദിത്തിൻ്റെ വളർച്ച.
Explore Aadit Palicha’s inspiring journey from a Stanford dropout to CEO of Zepto, a billion-dollar grocery delivery platform. Learn about his rise to success at just 23.