താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. സോഫ്റ്റ് വെയർ സാങ്കേതിക രംഗത്തെ പ്രമുഖ സംരംഭമായ സോഹോയുടെ സിഇഒ സ്ഥാനം ഒഴിയുന്നതായി കഴിഞ്ഞ ദിവസം ശ്രീധർ വെമ്പു പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോകുകയാണ് എന്നതരത്തിൽ അഭ്യൂഹങ്ങളുണ്ടായത്.
രാഷ്ട്രീയത്തിനായി മാറ്റിവെയ്ക്കാൻ സമയമില്ലെന്നും ഇതു സംബന്ധിച്ച് ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ശ്രീധർ വെമ്പു പറഞ്ഞു. എഐ കേന്ദ്രീകരിച്ച ഗവേഷണങ്ങളിൽ കൂടുതൽ മുഴുകാനായാണ് സിഇഒ സ്ഥാനം രാജിവെച്ചത്.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന വാർത്ത കേട്ടപ്പോൾ ചിരിയാണ് വന്നത്-അദ്ദേഹം പറഞ്ഞു. സോഹോ സിഇഒ സ്ഥാനം ഒഴിഞ്ഞ ശ്രീധർ കമ്പനിയുടെ ചീഫ് സയന്റിസ്റ്റ് സ്ഥാനത്ത് തുടരും. കമ്പനി സഹസ്ഥാപകൻ കൂടിയായ ശൈലേഷ് കുമാർ ഡേവിയാണ് സോഹോയുടെ പുതിയ സിഇഒ.
Sridhar Vembu denies rumors of entering politics, focusing on AI R&D after stepping down as Zoho CEO. Leadership transitions and future plans revealed.