യൂട്യൂബ് ഷോയായ ഇന്ത്യാസ് ഗോട്ട് ലേറ്റന്റിൽ കേരളത്തെക്കുറിച്ചുള്ള അധിക്ഷേപകരമായ പരാമർശവുമായി സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ജസ്പ്രീത് സിംഗ്. ജസ്പ്രീത് പരിപാടിയുടെ ഇടയ്ക്ക് കേരളത്തെ പരിഹസിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻ വിമർശനമാണ് ഏറ്റുവാങ്ങുന്നത്.
![](https://channeliam.com/wp-content/uploads/2025/02/another-controversy-grips-india-1024x576.webp)
ഇന്ത്യാസ് ഗോട്ട് ലേറ്റന്റിൽ കേരളത്തിൽ നിന്നുള്ള മത്സരാർത്ഥിയോട് രാഷ്ട്രീയ ചായ്വിനെക്കുറിച്ച് ചോദ്യമുണ്ടായി. താൻ രാഷ്ട്രീയം ശ്രദ്ധിക്കാറില്ലെന്നും ഇന്നുവരെ വോട്ട് ചെയ്തിട്ടില്ലെന്നുമായിരുന്നു മത്സരാർത്ഥിയുടെ മറുപടി. ഇതോടെയാണ് ഷോയിലെ ജഡ്ജായ ജസ്പ്രീത് ‘കേരള സാർ, നൂറ് ശതമാനം സാക്ഷരത സാർ’ എന്ന് പരിഹാസരൂപേണ പറഞ്ഞത്.
![](https://channeliam.com/wp-content/uploads/2025/02/indias-got-latent-controversy-ja-1024x683.webp)
ജസ്പ്രീത് സിംഗ് കേരളത്തെ പരിഹസിക്കുന്ന വീഡിയോ ഇതോടെ എക്സ് പ്ലാറ്റ്ഫോമിൽ വൈറലാവുകയായിരുന്നു. ഇതിനുപിന്നാലെ മലയാളികളിൽ നിന്ന് അദ്ദേഹത്തിന് വലിയ പ്രതിഷേധമാണ് നേരിടേണ്ടി വരുന്നത്. ജസ്പ്രീതിന്റെ പരാമർശം അധിക്ഷേപകരവും അപമാനകരവുമാണെന്ന് നെറ്റിസൺസ് വിശേഷിപ്പിച്ചു. ‘നോർത്ത് ഇന്ത്യൻ സാർ, ഞങ്ങൾക്ക് കണ്ടൻ്റ് ഇല്ല സാർ. ഞങ്ങൾ കേരള സിനിമകൾ റീമേക്ക് ചെയ്യും സാർ’ എന്നിങ്ങനെ നിരവധി പരിഹാസ കമന്റുകളാണ് ജസ്പ്രീതിന്റെ പരാമർശത്തിന് മറുപടിയായി വരുന്നത്.
![](https://channeliam.com/wp-content/uploads/2025/02/SHUTDOWN-25-1024x576.webp)
ഇതേ ഷോയിലെ അശ്ലീല പരാമർശത്തിന്റെ പേരിൽ ജസ്പ്രീതിനും മറ്റു ജഡ്ജുമാരായ രൺവീർ അലഹബാദിയ, സമയ് റെയ്ന എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുമുണ്ട്. ഷോയിൽ അശ്ലീലം പ്രോത്സാഹിപ്പിച്ചതിനും ലൈംഗികത പ്രകടമാക്കുന്ന ചർച്ചയിൽ ഏർപ്പെട്ടതിനുമാണ് കേസ്.
Comedian Jaspreet Singh faces backlash for mocking Kerala’s literacy rate on India’s Got Latent. Social media users slam the remark, fueling debate on regional stereotypes.