Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു

21 May 2026

നീറ്റ് വ്യാജ വാർത്ത തടയാൻ സോഷ്യൽ മീഡിയ സഹായം

21 May 2026

കെ-റെയിൽ പദ്ധതി ഉപേക്ഷിച്ച് സർക്കാർ

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളത്തിലെ 1000 കോടി സംരംഭം
Entrepreneur

കേരളത്തിലെ 1000 കോടി സംരംഭം

സംരംഭം തുടങ്ങിയ കാലത്ത് ഒരു ബാങ്ക് അക്കൗണ്ട് തുറക്കാൻ ചെന്നത് നാലോ അഞ്ചോ ബാങ്കുകളിൽ. സഹായിക്കാൻ ആരും ഉണ്ടായില്ല. 40,000 രൂപ മൂലധനം ഇറക്കി സംരംഭം തുടങ്ങി, വർഷങ്ങൾ 25 കഴിയുന്നു, ഇന്ന് ഈ സംരംഭകന്റെ ഒരു അക്കൗണ്ട് തുറന്ന് കിട്ടാൻ ബാങ്കുകൾ ക്യൂ നിൽക്കും, കാരണം ആ മനുഷ്യൻ തന്റെ സംരംഭം വളർത്തിയത് 1000 കോടിയുടെ വിറ്റുവരവിലേക്കാണ്! കേരളത്തിന്റെ ഡിജിറ്റൽ എക്സ്പേർട്ട് ആയ ഓക്സിജൻ!
News DeskBy News Desk15 March 2025Updated:15 March 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

1990-കൾ! കോട്ടയം കാഞ്ഞിരപ്പള്ളിയിലെ ഒരു യുവാവ് കംപ്യൂട്ടർ അസംബ്ല് ചെയ്ത് വിൽക്കാൻ തുടങ്ങി. എന്തെങ്കിലും ബിസിനസ്സ് ചെയ്യണമെന്ന മോഹത്തിലാണ് അത് തുടങ്ങിയത്. രണ്ട് പതിറ്റാണ്ട് കൊണ്ട് ആ കാഞ്ഞിരപ്പള്ളിക്കാരൻ ഷിജോ തോമസ്, കേരളത്തിന്റെ ഡിജിറ്റൽ ബിസിനസ്സിൽ ഓക്സിജൻ പോലെ അനിവാര്യമായി മാറി! അത്, ടെക്നോളജിയോടുള്ള അടങ്ങാത്ത പാഷൻ കൊണ്ടാണ്.

മൊബൈലും ലാപ്ടോപ്പും വാങ്ങും മുമ്പ് അവ ലൈവ് എക്സ്പീരിയൻസ് ചെയ്യാം എന്ന പുതിയ അനുഭവം മലയാളികളെ പരിചയപ്പെടുത്തിയ ആ സംരംഭം കേരളമാകെ പടർന്നതും ആ പാഷൻ കൊണ്ടുതന്നെയാണ്. അതാണ് ഓക്സിജൻ എന്ന ഡിജിറ്റൽ എക്സ്പേർട്ട്! ടെക്നോളജി സംരംഭത്തിലൂടെ കേരളത്തിൽ പടർന്ന ഓക്സിജന്റെ 25 വർഷങ്ങൾ! ഓക്സിജൻ എന്ന ഡിജിറ്റൽ സംരംഭത്തിന്റെ കാൽനൂറ്റാണ്ടിൽ, ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനുമായി ഷിജോ സംസാരിക്കുന്നു. സംരംഭക യാത്രയെക്കുറിച്ച്, വിശദമായിത്തന്നെ.

ധൈര്യമാണ് ഒരു സംരംഭകന്റെ കൈമുതൽ എന്ന് ഷിജോ പറയുന്നു. വിജയമോ പരാജയമോ ചിന്തിക്കാതെ എന്നാൽ മാർക്കറ്റ് മനസ്സിലാക്കി, കാൽക്കുലേറ്റഡായി ഇറങ്ങുന്നവരുടെ ഒപ്പം സംരംഭം കട്ടയ്ക്ക് നിൽക്കും, അനുഭവത്തിൽ നിന്ന് ഈ സംരംഭകൻ പറയുന്നു. ഒരു ബാങ്ക് ലോൺ പോയിട്ട് അക്കൗണ്ട് തുറക്കാൻ പ്രയാസമായിരുന്ന കാലത്ത് കേവലം 40,000 രൂപയ്ക്ക് തുടങ്ങിയതാണ് ടെക്നോളജി പ്രോഡക്റ്റുകൾ മലയാളിയെ പരിചയപ്പെടുത്തിയ സംരംഭം. തുടക്കത്തിൽ ഓസോൺ എന്നായിരുന്നു പേര്, പിന്നീട് ഓക്സിജൻ എന്ന ബ്രാൻഡായി അത് വളർന്നു.

ലോകം ഇത്രമാത്രം ഡിജിറ്റൽ മയം ആകുമെന്ന് ആരും സ്വപ്നം കാണാതിരുന്ന 1990-കളിൽ  വെറും 50 സ്ക്വയർഫീറ്റ് മുറിയിൽ തുടങ്ങിയ ആ ബിസിനസ്സ് ഇന്ന് 5 ലക്ഷം സ്ക്വയർഫീറ്റിൽ കേരളമാകെ ഔട്ട് ലെറ്റുകൾ തുറന്ന് ടെക്നോളജി പ്രൊ‍ഡക്റ്റുകൾ വിൽക്കുന്നു.1000 കോടിയുടെ അന്തസ്സാർന്ന വിറ്റുവരവിലും.

ബോക്സ് സെല്ലേഴ്സ് ആയ റീട്ടെയിൽ ഗാഡ്ജെറ്റ് ബിസിനസ്സുകൾക്കിടയിൽ, ടെക്നോളജി എക്സ്പീരിയൻസ് സെന്ററായി ഓക്സിജൻ മാറിയത് ഷിജോയുടെ ദീർഘവീക്ഷണമാണ്. ലോകോത്തര ബ്രാൻഡുകൾക്കും കസ്റ്റമർക്കുമിടയിലെ പാലമാണ് ഓക്സിജൻ എന്ന് ഷിജോ പറയുന്നു. ഉപഭോക്താവിനെ ടെക്നോളജി പരിചയപ്പെടുത്താൻ ഏറ്റവും മികച്ച ടെക് എക്സ്പേർട്ടുകളെയാണ് ഓക്സിജൻ എല്ലാ ടെക് ഷോപ്പിലും നിയോഗിച്ചിരിക്കുന്നത്. ഇക്കാലമത്രയും ഒപ്പം നിന്ന സഹപ്രവർത്തരുടെ കൂടി പ്രയത്നമാണ് ഓക്സിജനെ കേരളത്തിന്റെ പ്രിയപ്പെട്ട ബ്രാൻഡാക്കി വളർത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഇകൊമേഴ്സിന്റേയും ഓൺലൈനിന്റേയും ഷോപ്പിംഗ് കാലത്ത്, മൊബൈലും ലാപ്ടോപ്പും പോലുള്ളവ വാങ്ങിയാൽ മാത്രം പോര, സുരക്ഷിതവും വിശ്വസായോഗ്യവുമായ സർവ്വീസും സപ്പോർട്ടും വേണമെന്ന് ബോധ്യമുളളവർ ഓക്സിജൻ പോലെ കേരളത്തിലെ ട്രസ്റ്റഡ് ബ്രാൻഡുകളെ വിശ്വസിക്കുന്നു. ആ കരുതലിന്റെ പേരാണ് ഓക്സിജൻ കെയർ.

 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , റോബോട്ടിക്സ് എന്നിവയിൽ അധിഷ്ഠിതമായ ഹോം അപ്ലയൻസസുകളും പ്രൊ‍ഡക്റ്റ്സും റീസണബിളായ റേറ്റിൽ  ഏറ്റവും ആദ്യം കസ്റ്റമറ്‍ക്ക് എത്തിക്കുക, അവയുടെ ഉപയോഗം ലളിതമായി മനസ്സിലാക്കി കൊടുക്കുക എന്നിവ ഓക്സിജൻ ലക്ഷ്യമിടുന്നു.

30 ലക്ഷം കസ്റ്റമേഴ്സാണ് ഓക്സിജന്റെ ബലം. 40തിലധികം എക്സ്ക്ലൂസീവ് ഡിജിറ്റൽ ഷോപ്പുകളിലായി ഡിജിറ്റലി എക്സ്പേർട്ട് ആയ 2000-ത്തോളം സ്റ്റാഫുകൾ. കോട്ടയത്ത് നാഗമ്പടത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ടെക്നോളജി ഷോറൂം. ഈ പെരുമയിൽ  കേരളത്തിന്റെ സ്വന്തം ടെക്നോളജി സൊല്യൂഷൻ പ്രൊവൈഡർ എന്ന സ്പേസിലേക്കാണ് ഓക്സിജൻ നടന്നുകയറുന്നത്.

Shijo Thomas’ Oxygen Digital Shop transformed Kerala’s tech retail space. From a 50 sq. ft. store to a ₹1000 crore turnover, discover its inspiring journey.

banner business channeliam digital showroom Kottayam India Kerala tech retail Oxygen Care service Oxygen Digital Kerala Shijo Thomas entrepreneur
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു

21 May 2026

നീറ്റ് വ്യാജ വാർത്ത തടയാൻ സോഷ്യൽ മീഡിയ സഹായം

21 May 2026

കെ-റെയിൽ പദ്ധതി ഉപേക്ഷിച്ച് സർക്കാർ

21 May 2026

കോര്‍പ്പറേറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ അവസരം

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു
  • നീറ്റ് വ്യാജ വാർത്ത തടയാൻ സോഷ്യൽ മീഡിയ സഹായം
  • കെ-റെയിൽ പദ്ധതി ഉപേക്ഷിച്ച് സർക്കാർ
  • കോര്‍പ്പറേറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ അവസരം
  • സ്വകാര്യ ഇലക്ട്രിക് ബസുകൾക്കും ട്രക്കുകൾക്കുമായി വൻ പാക്കേജ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഐടി മന്ത്രി ടെക്നോപാർക്ക് സന്ദർശിച്ചു
  • നീറ്റ് വ്യാജ വാർത്ത തടയാൻ സോഷ്യൽ മീഡിയ സഹായം
  • കെ-റെയിൽ പദ്ധതി ഉപേക്ഷിച്ച് സർക്കാർ
  • കോര്‍പ്പറേറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ അവസരം
  • സ്വകാര്യ ഇലക്ട്രിക് ബസുകൾക്കും ട്രക്കുകൾക്കുമായി വൻ പാക്കേജ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil