മനുഷ്യസാഹസത്തിന്റെ അപാരസാധ്യതകൾ തരണം ചെയ്താണ് സുനിത വില്യംസും ബുച്ച് വിൽമോറും അടങ്ങുന്ന ബഹിരാകാശ സംഘം ഭൂമിയിലേക്ക് തിരിച്ചെത്തിയത്. വിലയിടാൻ ആവാത്ത സാഹസങ്ങൾക്കാണ് ഇരുവരും ഒൻപതു മാസത്തോളം വിധേയരായത്. മഹത് യാത്രയ്ക്ക് ലഭിക്കുന്ന ‘പണം’ സാധാരണ ഗതിയിൽ നോക്കാൻ പാടില്ലാത്തതാണ്. എന്നാൽ എന്തിനും ഏതിനും വിലയിടുന്ന അസാധാരണ കാലത്ത് സ്വാഭാവികമായി എന്നോണം ബഹിരാകാശ യാത്ര ഇരുവർക്കും സമ്മാനിച്ച സാമ്പത്തിക നേട്ടങ്ങൾ വാർത്തകളിൽ നിറയുകയാണ്.

എട്ടു ദിവസത്തെ ബഹിരാകാശ പര്യവേക്ഷണത്തിനായി ഐഎസ്എസ്സിലെത്തിയ സുനിതയും വിൽമോറും ഒൻപത് മാസമാണ് അവിടെ കുടുങ്ങിയത്. സുനിതയ്ക്കും വിൽമോറിനും ഈ ദീർഘകാല കാലതാമസത്തിന് ബഹിരാകാശ ഏജൻസിയായ നാസ നഷ്ടപരിഹാരം നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇരുവർക്കും സാധാരണ ലഭിക്കുന്ന ‘ഓവർടൈം’ വേതനം ലഭിക്കില്ല എന്നാണ് സൂചന. നാസയുടെ മുൻ ബഹിരാകാശയാത്രികൻ കാഡി കോൾമാൻ ലൈഫ്‌സ്റ്റൈൽ മാസികയായ വാഷിംഗ്ടണിനോട് പറഞ്ഞത് അനുസരിച്ച് നിയമപരമായി ഇരുവർക്കും പണം നൽകാൻ നാസ ബാധ്യസ്ഥരാണ്. കോൾമാന്റെ കണക്കുകൂട്ടൽ പ്രകാരം ഇത് ദിവസം ഏകദേശം $4 പ്രകാരമായിരിക്കും.

ഇതിന്റെ അടിസ്ഥാനത്തിൽ സുനിതയ്ക്കും വിൽമോറിനും 287 ദിവസത്തെ ബഹിരാകാശ വാസത്തിന് ഏകദേശം 1,148 ഡോളർ വീതം അധിക അലവൻസായി ലഭിക്കുമെന്ന് വാഷിംഗ്ടൺ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരുടേയും വാർഷിക ശമ്പളം $125,133 മുതൽ $162,672 വരെയാണ്. ഒൻപത് മാസങ്ങൾ കൂടി അധികം ഉൾപ്പെടുത്തിയാൽ ദൗത്യത്തിനായി ഇരുവർക്കും $94,998 മുതൽ $123,152 വരെ വരുമാനം ലഭിക്കും.
NASA astronauts Sunita Williams and Butch Wilmore return to Earth after an unexpected nine-month ISS stay due to Boeing’s Starliner delays, marking a historic mission.