Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

C-295 പരീക്ഷണപ്പറക്കൽ വിജയകരം

11 June 2026

റെയിൽവേ ബുക്കിംഗ് മാറുന്നു

11 June 2026

പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഹെറോജിത് സിങ് എന്ന ‘ഹീറോ’
News Update

ഹെറോജിത് സിങ് എന്ന ‘ഹീറോ’

ചിറകുകളുള്ള വീൽചെയറാണ് രാജ്കുമാർ ഹെറോജിത് സിങ് (Squadron Leader Rajkumar Herojit Singh) എന്ന ഇന്ത്യൻ എയർഫോഴ്സ് (IAF) ഉദ്യോഗസ്ഥന്റേത്. കാലുകൾ തളർന്നിട്ടും ജീവിതം തളരാതെ മുന്നേറിയ സ്ക്വാഡ്രൺ ലീഡർ രാജ്കുമാർ നേടിയ നേട്ടങ്ങൾ നിരവധിയാണ്. ചാംപ്യൻ സ്വിമ്മർ കൂടിയായ അദ്ദേഹം ജീവിതത്തിലെ പ്രതിസന്ധികളെ നീന്തിയും 'പറന്നും' തോൽപ്പിച്ചു. ആ വിജയങ്ങളോടെ ഹെറോജിത് യഥാർത്ഥ ഹീറോയാകുന്നു
News DeskBy News Desk15 July 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചിറകുകളുള്ള വീൽചെയറാണ് രാജ്കുമാർ ഹെറോജിത് സിങ് (Squadron Leader Rajkumar Herojit Singh) എന്ന ഇന്ത്യൻ എയർഫോഴ്സ് (IAF) ഉദ്യോഗസ്ഥന്റേത്. കാലുകൾ തളർന്നിട്ടും ജീവിതം തളരാതെ മുന്നേറിയ സ്ക്വാഡ്രൺ ലീഡർ രാജ്കുമാർ നേടിയ നേട്ടങ്ങൾ നിരവധിയാണ്. ചാംപ്യൻ സ്വിമ്മർ കൂടിയായ അദ്ദേഹം ജീവിതത്തിലെ പ്രതിസന്ധികളെ നീന്തിയും ‘പറന്നും’ തോൽപ്പിച്ചു. ആ വിജയങ്ങളോടെ ഹെറോജിത് യഥാർത്ഥ ഹീറോയാകുന്നു.

ഫൈറ്റർ പൈലറ്റ് കേഡറ്റ്, കമ്മീഷൻഡ് ഓഫീസർ, പാരാ സ്വിമ്മിങ് ചാംപ്യൻ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് രാജ്കുമാറിന്. 1989ൽ മണിപ്പൂരിൽ ജനിച്ച രാജ്കുമാർ ഹെറോജിത് സിങ് ബിടെക് പൂർത്തിയാക്കിയതിനു ശേഷമാണ് നാഷണൽ ഡിഫൻസ് അക്കാഡമിയിൽ (NDA) ചേരുന്നത്. പഠനകാലയളവിൽത്തന്നെ നീന്തലിനും മറ്റുമായി അദ്ദേഹത്തെ തേടി നിരവധി അംഗീകാരങ്ങളെത്തി.

2011ൽ ഫൈറ്റർ ട്രെയിനിങ് വിങ്ങിലെ പരിശീലനപ്പറക്കലിനിടെയാണ് രാജ്കുമാറിന് അപകടം സംഭവിക്കുന്നത്. പരിശീലപ്പറക്കലിൽ അപകടം സംഭവിച്ച് നട്ടെല്ലിനു പരുക്കേറ്റു. അതോടെ ജീവിതം വീൽചെയറിലായി. അക്കാലത്ത് എയർ ഫോഴ്സ് സ്വപ്നം പൊലിയുമെന്ന ഘട്ടം വന്നു. എന്നാൽ എയർ ഫോഴ്സിൽ ഫ്ലയിങ്ങ് ആവശ്യമില്ലാത്ത രംഗത്ത് സേവനമനുഷ്ഠിക്കാനുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥന അധികൃതർ ചെവികൊണ്ടു. തുടർന്ന് 2013ൽ അക്കൗണ്ട്സ് ബ്രാഞ്ചിൽ ഫ്ലൈയിംഗ് ഓഫീസറായി അദ്ദേഹം നിയമിതനായി. ആഗോളതലത്തിൽ തന്നെ ഏതെങ്കിലും സായുധ സേനയിൽ കമ്മീഷൻ ചെയ്യപ്പെടുന്ന വീൽചെയറിലുള്ള ആദ്യ കേഡറ്റാണ് രാജ്കുമാറെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നീന്തലിനോടുള്ള അഭിനിവേശവും അദ്ദേഹം തുടർന്നു. പാരാ-സ്വിമ്മിംഗിലേക്ക് കടന്ന രാജ്കുമാർ 2023ൽ ചൈനയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. തുടർന്ന് 2024ൽ ദേശീയ പാരാ സ്വിമ്മിംഗ് ചാംപ്യൻഷിപ്പിൽ അദ്ദേഹം രണ്ട് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി കഴിവു തെളിയിച്ചു.

Discover Squadron Leader Rajkumar Herojit Singh’s inspiring journey: from a life-altering incident to becoming a commissioned officer and a champion para-swimmer.

banner para-swimming Rajkumar Herojit Singh Squadron Leader
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

C-295 പരീക്ഷണപ്പറക്കൽ വിജയകരം

11 June 2026

റെയിൽവേ ബുക്കിംഗ് മാറുന്നു

11 June 2026

പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി

11 June 2026

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • C-295 പരീക്ഷണപ്പറക്കൽ വിജയകരം
  • റെയിൽവേ ബുക്കിംഗ് മാറുന്നു
  • പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • C-295 പരീക്ഷണപ്പറക്കൽ വിജയകരം
  • റെയിൽവേ ബുക്കിംഗ് മാറുന്നു
  • പാകിസ്താനെ ആശങ്കയിലാക്കി ചെനാബ്-ബിയാസ് പദ്ധതി
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil