കേരളത്തിന്റെ സാങ്കേതികവിദ്യയുടെയും മാർക്കറ്റിംഗിന്റെയും ഭാവി അടയാളപ്പെടുത്തി WAC ബിയോണ്ട് ടെക്നോളജി ആൻഡ് മാർക്കറ്റിംഗ് സമ്മിറ്റ് 2025. കൊരട്ടി ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ കമ്പനി വെബ് ആൻഡ് ക്രാഫ്റ്റ്സിന്റെ (WAC) ആഭിമുഖ്യത്തിൽ നടന്ന സമ്മിറ്റ് സംരംഭകരുടേയും പുതുതലമുറ സംരംഭകരുടേയും സംഗമവേദിയായി.

WAC-യുടെ പതിമൂന്നാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മിറ്റിൽ ആയിരത്തിലേറെ പേരാണ് പങ്കെടുത്തത്. നൂതനാശയങ്ങൾക്കും ബിസിനസ് ട്രാൻസ്ഫർമേഷനുമായുള്ള കേരളത്തിലെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമുകളിലൊന്നായി വിഭാവനം ചെയ്യപ്പെടുന്ന WAC ബിയോണ്ട് 2026ന് മുന്നോടിയായാണ് WAC ബിയോണ്ട് 2025 സംഘടിപ്പിച്ചത്. ഗൂഗിളുമായുള്ള കമ്പനിയുടെ പങ്കാളിത്തം പ്രഖ്യാപിക്കുന്ന ഗൂഗിൾ സ്‌പോട്ട്‌ലൈറ്റ് സെഷന് പുറമേ പ്രമുഖർ നയിച്ച സെഷനുകളും സമ്മിറ്റിന്റെ ഭാഗമായി നടന്നു. രാജ്യത്തെ പ്രമുഖ സുഗന്ധവ്യഞ്ജന കയറ്റുമതി സ്ഥാപനമായ സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചിയുടെയും പുതിയ വെബ്സൈറ്റുകളും ചടങ്ങിൽ പ്രകാശനം ചെയ്തു.
മാർക്കറ്റിങ് മാനേജ്‌മെന്റിൽ സാങ്കേതികവിദ്യയുടെ ഉപയോഗം ബിസിനസിന് ഏറെ ഗുണകരമാകുമെന്ന് സമ്മിറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേ വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. ബിസിനസ് വളർച്ച കൈവരിക്കാൻ സാങ്കേതികവിദ്യയ്ക്കും നിർമിതബുദ്ധിക്കും നിർണായക പങ്ക് വഹിക്കാനാകും. കൊരട്ടിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഫോപാർക്കിൽ നിന്നും വളരെ ചെറിയ കാലയളവിലുള്ള ഡബ്ല്യുഎസിയുടെ വളർച്ച പ്രശംസനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്റ്റാർട്ടപ്പ് എന്ന നിലയിൽ ആരംഭിച്ച ഡബ്ല്യുഎസി പതിമൂന്ന് വർഷത്തിനിടയിൽ വിജയകരമായ സ്ഥാപനമായി വളർന്നതായി ചടങ്ങിൽ സംസാരിച്ച ഹൈബി ഈഡൻ എംപി പറഞ്ഞു. ജീവനക്കാരാണ് ഡബ്ല്യുഎസിയുടെ ഏറ്റവും വലിയ കരുത്തെന്ന് സിഇഒ ജിലു ജോസഫ് പറഞ്ഞു. മൂല്യങ്ങൾ, ദർശനം എന്നിവയിലൂടെ ഏറ്റവും ചെറിയ തുടക്കങ്ങൾ പോലും ഏറ്റവും വലിയ സ്വാധീനം സൃഷ്ടിക്കുമെന്ന് തെളിയിക്കുന്നതാണ് ഡബ്ല്യുഎസിയുടെ യാത്രയെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ എബിൻ ജോസ് ടോം പറഞ്ഞു. കമ്പനിയിൽ മികച്ച സേവനം നൽകിവരുന്ന മാർക്കറ്റിംഗ് ഹെഡ് ശ്രീവേദ്, പിഎച്ച്പി വിഭാഗം ഹെഡ് മിഥുൻ രാജ്, ഗ്ലോബൽ സെയിൽസ് ഹെഡ് അനൂപ്.കെ. ജോസഫ് എന്നിവർക്ക് പുതിയ മഹീന്ദ്ര എക്‌സ് ഇ വി 9ഇ കാറുകൾ ചടങ്ങിൽ സമ്മാനിച്ചു.
2012ൽ കൊരട്ടി ഇൻഫോപാർക്കിൽ സ്ഥാപിതമായ വെബ് ആൻഡ് ക്രാഫ്റ്റ്സ്, സിംഗിൾ കമ്പ്യൂട്ടർ സ്റ്റാർട്ടപ്പിൽ നിന്ന് ലോകമെമ്പാടുമുള്ള 500ലധികം ക്ലയന്റുകളുടെ വിശ്വസ്ത പങ്കാളിയായി വളർന്നിരിക്കുകയാണ്. വെബ്, മൊബൈൽ ആപ്പ് വികസനം, ഇ-കൊമേഴ്സ് സൊല്യൂഷനുകൾ, എഐ-പവർഡ് പ്ലാറ്റ്ഫോമുകൾ, ബ്രാൻഡിംഗ്, ക്ലൗഡ് ഇന്റഗ്രേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ള കമ്പനി ഇതിനോടകം റീട്ടെയിൽ, നിർമാണം, ധനകാര്യം, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ രംഗങ്ങളിൽ 1,500ലധികം പ്രോജക്ടുകൾക്ക് സേവനം ലഭ്യമാക്കിയിട്ടുണ്ട്.
WAC Beyond 2025, a summit by Web and Crafts, brought together entrepreneurs to discuss the future of technology and marketing in Kerala.