പുതിയ വെബ്സീരീസിലൂടെ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ (Shah Rukh Khan) മകൻ ആര്യൻ ഖാൻ (Aryan Khan) സംവിധാന രംഗത്തേക്ക് എത്തുകയാണ്. മുൻപ് ബാലതാരമായി ബിഗ്സ്ക്രീനിൽ എത്തിയ താരം ഇപ്പോൾ The Bads of Bollywood എന്ന വെബ്സീരീസിലൂടെയാണ് സംവിധായക വേഷമണിയുന്നത്. ഇതോടെ താരപുത്രന്റെ ആസ്തി സംബന്ധിച്ച വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്.
നിരവധി ബിസിനസ് നിക്ഷേപങ്ങളിലൂടെയാണ് ആര്യൻ്റെ സമ്പാദ്യം ഉയരുന്നത്. റിയൽ എസ്റ്റേറ്റ്, ലൈഫ് സ്റ്റൈൽ ബ്രാൻഡ് എന്നിങ്ങനെ നീളുന്നവയാണ് അദ്ദേഹത്തിന്റെ നിക്ഷേപങ്ങൾ. അടുത്തിടെ ഡൽഹിയിൽ 37 കോടി രൂപയുടെ പ്രോപ്പർട്ടി ആര്യൻ സ്വന്തമാക്കിയിരുന്നു. 2025ലെ കണക്ക് പ്രകാരം 80 കോടിയോളം രൂപയാണ് ആര്യന്റെ ആസ്തി. ഔഡി എ6 ( Audi A6), ബെൻസ് ജിഎൽഎസ് (Mercedes-Benz GLS 350D), ബെൻസ് ജിഎൽഇ 43 (GLE 43 AMG Coupe) തുടങ്ങിയ ആഢംബര വാഹനങ്ങളും താരത്തിന്റെ പക്കലുണ്ട്.

With his directorial debut, Aryan Khan’s net worth is a hot topic. Discover his business ventures, real estate investments, and total wealth.