സുപ്രധാന പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താനും സൗദി അറേബ്യയും. കരാർ പ്രകാരം പാകിസ്താന് എതിരെയോ സൗദിക്ക് എതിരെയോ ഉള്ള ഏത് ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ റിയാദ് സന്ദർശന വേളയിലാണ് ‘പരസ്പര പ്രതിരോധ കരാർ’ ഒപ്പുവെച്ചത്. അൽ-യമാമ കൊട്ടാരത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അദ്ദേഹത്തെ സ്വീകരിച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ട് രാജ്യങ്ങൾക്കുമെതിരായ ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന് പ്രസ്താവിച്ച കരാറിൽ ഒപ്പുവെച്ചതായി പ്രധാനമന്ത്രി ഷെരീഫിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
Pakistan and Saudi Arabia have signed a historic mutual defense pact, agreeing to treat any aggression against one as an attack on both countries.