Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പയർവർഗ വിള ഉത്പാദനത്തിൽ സ്വയംപര്യാപ്തത
News Update

പയർവർഗ വിള ഉത്പാദനത്തിൽ സ്വയംപര്യാപ്തത

പയർവർ വിള ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആറ് വർഷത്തെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിനായി 11440 കോടി രൂപയുടെ സാമ്പത്തിക വിഹിതം അനുവദിച്ചിട്ടുമുണ്ട്. 2025-26 മുതൽ 2030-31 വരെയുള്ള കാലയളവിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ 'മിഷൻ ഫോർ ആത്മനിർഭരത ഇൻ പൾസസ്' അംഗീകരിച്ചിരിക്കുന്നത്.
News DeskBy News Desk2 October 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പയർവർ വിള ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആറ് വർഷത്തെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിനായി 11440 കോടി രൂപയുടെ സാമ്പത്തിക വിഹിതം അനുവദിച്ചിട്ടുമുണ്ട്. 2025-26 മുതൽ 2030-31 വരെയുള്ള കാലയളവിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ‘മിഷൻ ഫോർ ആത്മനിർഭരത ഇൻ പൾസസ്’ അംഗീകരിച്ചിരിക്കുന്നത്. നേരത്തെ, 2025-26 ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഈ ദൗത്യം പ്രഖ്യാപിച്ചത്.

നാഷണൽ അഗ്രികൾച്ചറൽ കോപറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (Nafed), നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NCCF) എന്നിവ റജിസ്റ്റർ ചെയ്ത കർഷകരിൽ നിന്ന് സർക്കാർ ഏജൻസികൾ സംഭരിക്കുന്നത് ഉറപ്പാക്കിക്കൊണ്ട് തുവര, ഉഴുന്ന്, മസൂർ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുന്നതിലാണ് മിഷൻ ശ്രദ്ധ കേന്ദ്രീകരിക്കുക. ആറ് വർഷത്തേക്ക് പയർവർഗങ്ങളെക്കുറിച്ചുള്ള ദൗത്യം ആരംഭിക്കാൻ പോകുന്നതായും ഇതിന് കീഴിൽ നിരവധി സംരംഭങ്ങൾ സ്വീകരിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഈ ദൗത്യത്തിന് കീഴിൽ, 2023-24ൽ നേടിയ 242 ലക്ഷം ടണ്ണിൽ നിന്ന് 2030-32 ആകുമ്പോഴേക്കും പയർവർഗങ്ങളുടെ ഉത്പാദനം 350 ലക്ഷം ടണ്ണായി ഉയർത്താൻ സർക്കാർ ലക്ഷ്യമിടുന്നതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. പയർവർഗ വിളകളുടെ കൃഷി വിസ്തൃതി 242 ലക്ഷം ഹെക്ടറിൽ നിന്ന് 310 ലക്ഷം ഹെക്ടറായി വികസിപ്പിക്കും. വിളവ് ഹെക്ടറിന് 881 കിലോഗ്രാമിൽ നിന്ന് 1130 കിലോഗ്രാം ആയി മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

ലോകത്തിലെതന്നെ ഏറ്റവും വലിയ പയർവർഗ ഉത്പാദകരും ഉപഭോക്താക്കളുമായ ഇന്ത്യ, ഇറക്കുമതിയിലെ വർധനയുമായി മല്ലിടുമ്പോഴാണ് ഈ സംരംഭം ആരംഭിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വരുമാനത്തിലും ജീവിത നിലവാരത്തിലുമുള്ള വർധന കാരണം ആഭ്യന്തര ഉത്പാദനം രാജ്യത്തിന്റെ ആവശ്യകതയുമായി പൊരുത്തപ്പെടുന്നില്ല. ഇത് സമീപ വർഷങ്ങളിൽ പയർവർഗ ഇറക്കുമതിയിൽ 15-20% വർധയ്ക്ക് കാരണമായി.

416 കേന്ദ്രീകൃത ജില്ലകളിൽ ക്ലസ്റ്റർ അധിഷ്ഠിത സമീപനത്തിലൂടെയാണ് ദൗത്യം നടപ്പിലാക്കുക. ഏകദേശം 1000 പുതിയ പാക്കേജിംഗ്, പ്രോസസ്സിംഗ് യൂണിറ്റുകൾ സ്ഥാപിക്കും. ഈ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ വരെ സബ്‌സിഡി ലഭ്യമാക്കും.

Union Cabinet approves ₹11440 Cr investment for a 6-year mission to achieve self-sufficiency in pulses by 2030-31.

6-year plan Aatmanirbharta in Pulses banner Masoor Nafed NCCF production target Pulses self-sufficiency Tur Union Cabinet Urad ₹11440 crore
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil