നിലവിൽ യുഎസ്സിലുള്ള എച്ച്-1ബി സ്റ്റാറ്റസിനായി സ്‌പോൺസർ ചെയ്യപ്പെട്ട അന്താരാഷ്ട്ര ബിരുദധാരികൾ കഴിഞ്ഞ മാസം ഏർപ്പെടുത്തിയ 100000 ഡോളറിന്റെ ഫീസ് നൽകേണ്ടതില്ലെന്ന് ട്രംപ് ഭരണകൂടം. ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ആശ്വാസം പകരുന്നതാണ് പ്രഖ്യാപനം.

എഫ്-1 സ്റ്റുഡന്റ് വിസ ഉടമകൾ, എൽ-1 ഇൻട്രാ-കമ്പനി ട്രാൻസ്ഫറികൾ, വിസ പുതുക്കുന്നതിനോ നീട്ടുന്നതിനോ അപേക്ഷിക്കുന്ന നിലവിലെ എച്ച്-1ബി വിസക്കാർ എന്നിവരുൾപ്പെടെ സാധുവായ വിസയിൽ ഇതിനകം യുഎസ്സിൽ ഉള്ള ആർക്കും 100000 ഡോളർ ഫീസ് ബാധകമാകില്ലെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കി. സാങ്കേതിക വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന തൊഴിലുടമകൾക്ക് ഏകദേശം ₹ 90 ലക്ഷത്തിന് തുല്യമായ ഉയർന്ന വാർഷിക ഫീസ് നിർബന്ധമാക്കിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനത്തെത്തുടർന്ന് ആഴ്ചകളോളം നീണ്ടുനിന്ന ആശയക്കുഴപ്പങ്ങൾക്ക് ശേഷമാണ് ഈ വിശദീകരണം.
uscis exempts f-1 students and current h-1b holders already in the us from the $100,000 h-1b fee hike, bringing relief to indian tech professionals.
