Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കിൻഫ്ര പാർക്കുകളിൽ രണ്ട് മെഗാ പദ്ധതികൾ
News Update

കിൻഫ്ര പാർക്കുകളിൽ രണ്ട് മെഗാ പദ്ധതികൾ

കേരളത്തിന്റെ വ്യാവസായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് വി-ഗാർഡും കെയ്‌ൻസ് ടെക്‌നോളജിയും ചേർന്ന് നടപ്പിലാക്കുന്ന മെഗാ പദ്ധതികൾ നിർണായകമാണ്.
News DeskBy News Desk6 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംസ്ഥാനത്തിന്റെ ഇലക്ട്രിക്കൽ-ഇലക്ട്രോണിക്‌സ് വ്യവസായരംഗത്ത് കുതിപ്പുണ്ടാക്കുന്ന രണ്ട് ബൃഹത് പദ്ധതികൾ കിൻഫ്ര പാർക്കുകളിൽ പ്രവർത്തനസജ്ജമായി. കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ വി- ഗാർഡ് ഇന്നൊവേഷൻ ക്യാംപസ് ഫെബ്രുവരി 10നും പെരുമ്പാവൂർ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ കെയ്ൻസ് ടെക്നോളജിയുടെ ആദ്യ ഉത്പാദന യൂണിറ്റ് 11നും വ്യവസായ് വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

Kerala Electronics Sector Mega Projects

കാക്കനാട് പാർക്കിൽ മൂന്ന് ഏക്കർ സ്ഥലത്ത് ഭൂഗർഭ നില ഉൾപ്പെടെ 11 നിലകളിലായി 1,10,338 ചതുരശ്ര അടി വിസ്തീർണത്തിലാണ് വി-ഗാർഡ് ഇന്നൊവേഷൻ ക്യാംപസിന്റെ ആദ്യഘട്ടം പ്രവർത്തനസജ്ജമായിട്ടുള്ളത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് മേഖലയിലെ പഠന ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള ക്യാംപസിന്റെ ഒന്നാം ഘട്ടമാണ് പൂർത്തിയായത്. ഇവിടെ 115 കോടി രൂപയുടെ നിക്ഷേപവും 400 തൊഴിലവസരങ്ങളുമാണ് ഉണ്ടാകുക. 2021 ജനുവരിയിലാണ് കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ ഇന്നൊവേഷൻ ക്യാംപസ് സ്ഥാപിക്കാൻ വി-ഗാർഡിന് ഭൂമി അനുവദിച്ചത്. 2023 ഏപ്രിലിൽ നിർമാണം തുടങ്ങിയ പദ്ധതി രണ്ടരവർഷംകൊണ്ട് പൂർത്തിയാക്കി. പദ്ധതിയുടെ രണ്ടാംഘട്ടമായി 200 കോടി രൂപ നിക്ഷേപത്തിൽ മറ്റൊരു യൂണിറ്റിനുകൂടി പദ്ധതിയിട്ടിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ 600 പേർക്കുകൂടി ഇവിടെ തൊഴിൽ നൽകാനാകും.

പെരുമ്പാവൂർ ചേലാമറ്റത്ത് ട്രാവൻകൂർ റയോൺസ് കമ്പനിയിൽ നിന്ന് സർക്കാർ ഏറ്റെടുത്ത സ്ഥലത്ത് കിൻഫ്ര വികസിപ്പിച്ച വ്യവസായ പാർക്കിലെ 28 ഏക്കർ സ്ഥലത്ത് നിലവിലുണ്ടായിരുന്ന 15,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നവീകരിച്ചാണ് ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിംഗ് (ESDM) കമ്പനിയായ കെയ്ൻസ് ടെക്‌നോളജീസ് ആദ്യഘട്ട ഉത്പാദന യൂണിറ്റ് തുറക്കുന്നത്. 2025 ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലെ നിക്ഷേപ വാഗ്ദാനമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കെയ്ൻസിന് ഭൂമി കൈമാറിയത്. നാലുമാസംകൊണ്ട് ആദ്യഘട്ടം സജ്ജമായി. രണ്ടാംഘട്ടമായി നിർമിക്കുന്ന 80,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ബീറ്റ ബിൽഡിംഗിന്റെ നിർമാണോദ്ഘാടനവും 11ന് നടക്കും. തുടർന്ന് 80,000 ചതുരശ്ര അടി വരുന്ന ഗാമ, ഒരു ലക്ഷം ചതുരശ്ര അടി വരുന്ന ഡെൽറ്റ എന്നീ സമുച്ചയങ്ങൾകൂടി പദ്ധതിയുടെ ഭാഗമായി കെയ്ൻസ് നിർമിക്കും. 350 കോടിയുടെ നിക്ഷേപവും വലിയതോതിലുള്ള തൊഴിലവസരങ്ങളുമാണ് പെരുമ്പാവൂരിലും പ്രതീക്ഷിക്കുന്നത്. വാഹനങ്ങൾ, റയിൽവേ, മെഡിക്കൽ, വ്യോമയാനം തുടങ്ങി ആഗോളതലത്തിൽ വിവിധ മേഖലകളിലേക്ക് ആവശ്യമായ ഇലക്ട്രോണിക് ഉത്പന്നങ്ങൾ രൂപകൽപനചെയ്ത് നിർമിക്കുന്ന, മൈസൂരു ആസ്ഥാനമായ കെയ്ൻസിന് നിലവിൽ കേരളത്തിനു പുറത്ത് എട്ട് ഇടങ്ങളിലാണ് ഉത്പാദന യൂണിറ്റുകളുള്ളത്. കേരളത്തിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന സർവീസ് സെന്റർ മാത്രമായിരുന്നു ഇതുവരെയുള്ള സാന്നിധ്യം.

കേരളത്തിന്റെ വ്യാവസായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഈ രണ്ട് സ്ഥാപനങ്ങളും നിർണായക പങ്ക് വഹിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഇലക്ട്രിക്കൽ- ഇലക്ട്രോണിക്‌സ് രംഗത്തെ ഗവേഷണപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം നൂതനസാങ്കേതിക ഉപകരണങ്ങളുടെ നിർമാണവും നൈപുണ്യ വികസനവും ഇവിടെത്തന്നെ സാധ്യമാകും. ഇലക്ട്രോണിക്‌സ് നിർമാണരംഗത്തെ വളർന്നുവരുന്ന നൂതന വ്യാവസായിക കേന്ദ്രമെന്ന നിലയിൽ സംസ്ഥാനത്തിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Kerala Industries Minister P. Rajeev to inaugurate mega electronics projects by V-Guard and Kaynes Technology at KINFRA parks, bringing ₹465 Cr investment and hundreds of jobs.

banner ESDM Sector Kerala Industrial Growth Kerala Invest Kerala Global Summit Kaynes Technology Perumbavoor Kerala Electronics Manufacturing Cluster KINFRA Parks Kerala P Rajeev V-Guard Innovation Campus Kakkanad
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil