Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആറുവരിപ്പാത അവസാനഘട്ടത്തിലേക്ക്
News Update

ആറുവരിപ്പാത അവസാനഘട്ടത്തിലേക്ക്

കേരളത്തിൽ NHAI മേൽനോട്ടത്തിൽ നടപ്പാക്കുന്ന ദേശീയപാത 66 നിർമാണം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ദേശീയപാതയുടെ ഗുണനിലവാരവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു.
News DeskBy News Desk6 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) മേൽനോട്ടത്തിൽ നടപ്പാക്കുന്ന ദേശീയപാത 66 (NH-66) നിർമാണം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. 492.64 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പാത ഇതുവരെ ആറുവരിയാക്കി വികസിപ്പിച്ച് ഗതാഗതത്തിന് തുറന്നുകഴിഞ്ഞതായും മന്ത്രി പറഞ്ഞു. നിർമാണത്തിനിടെ ചില സ്ഥലങ്ങളിൽ അടുത്തിടെ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതായും, ഇതിനെത്തുടർന്ന് ദേശീയപാതയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കി സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് കേന്ദ്ര റോഡ് ഗതാഗത-ഹൈവേസ് മന്ത്രിയെ സമീപിച്ചതായും മന്ത്രി നിയസഭയിൽ വ്യക്തമാക്കി.

NH Six-Laning Kerala Final Phase

ഇതിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച വിദഗ്ധ സമിതി വിവിധ ഭാഗങ്ങൾ പരിശോധിക്കുകയും ചില മേഖലകളിൽ രൂപകൽപനയിൽ മാറ്റങ്ങൾ നിർദേശിക്കുകയും ചെയ്തു. 2025 ഡിസംബർ 5ന് കൊല്ലം–കടമ്പാട്ടുകോണം എൻഎച്ച്-66 വിഭാഗത്തിലെ മൈലക്കാട് (കൊട്ടിയം) പ്രദേശത്ത് നിർമാണപ്പിഴവ് കണ്ടെത്തിയതിനെ തുടർന്ന്, ഗുണനിലവാരത്തിലും സുരക്ഷയിലും യാതൊരു ഇളവും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

തുടർന്ന്, കേരളത്തിൽ വികസിപ്പിച്ചുവരുന്നതും പൂർത്തിയായതുമായ എൻഎച്ച്-66ന്റെ 17 ഭാഗങ്ങളിൽ വിദഗ്ധ പരിശോധന നടത്തുന്നതിനായി 10 ഏജൻസികളെ നിയമിച്ചതായി എൻഎച്ച്‌എഐ അറിയിച്ചതായി മന്ത്രി പറഞ്ഞു. റീഇൻഫോഴ്സ്ഡ് സോയിൽ (RS) വാൾ ഉപയോഗിച്ച് നിർമിച്ച എല്ലാ ഘടനകളിലും മണ്ണ് പരിശോധന ഉൾപ്പെടെയുള്ള ലാബ് പരിശോധനകൾ നടത്തുന്നതിനായി സമഗ്ര ജിയോ-ടെക്‌നിക്കൽ പഠന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

വിദഗ്ധ സമിതി റിപ്പോർട്ടുകൾ, ജിയോ-ടെക്‌നിക്കൽ പഠന ഫലങ്ങൾ, സാമൂഹിക പരിഗണനകൾ എന്നിവ സംയുക്തമായി വിലയിരുത്തിയ ശേഷം, ഓരോ ആർഎസ് വാളിന്റെയും രൂപകൽപനയും നിർമാണവും പുനഃപരിശോധിക്കുമെന്ന് എൻഎച്ച്‌എഐ അറിയിച്ചിട്ടുണ്ട്. ആവശ്യമായിടങ്ങളിൽ ബലപ്പെടുത്തൽ, പുനർരൂപകൽപന, ഡിമോളിഷിംഗ്, വയഡക്ട് നിർമാണം എന്നിവ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയുടെ ഗുണനിലവാരവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു.

Minister PA Mohammed Riyas confirms NH 66 six-laning in Kerala is in its final stages. 10 agencies have been appointed to inspect quality and safety across 17 stretches.

banner Geo-technical study NH 66 Kerala National Highway construction Mylaqaadu construction issue NH 66 Kerala update NH 66 quality check NHAI Kerala inspection PA Mohammed Riyas Reinforced Soil Wall safety
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil