വോട്ടർപട്ടിക തീവ്രപരിഷ്കരണം (SIR) അന്തിമ പട്ടികയിൽ കേരളത്തിൽ 2.69 കോടി വോട്ടർമാർ. ഒക്ടോബറിലെ തിരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ 8.97 ലക്ഷം പേരുടെ കുറവുണ്ട്. പട്ടിക ഇന്ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.

2025 ഒക്ടോബറിലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 8.97 ലക്ഷം വോട്ടർമാരുടെ കുറവും, 2025 ഡിസംബറിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിച്ച വോട്ടർ പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 16.54 ലക്ഷം വോട്ടർമാരുടെ കുറവുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ പട്ടികയിൽ ഉള്ളത്. എസ്ഐആറിനുള്ള അപേക്ഷ നടപടികൾ ജനുവരി 31ഓടെ പൂർണമായും അവസാനിച്ചെങ്കിലും വോട്ടർ പട്ടികയിൽ പേര് ചേർക്കലിന് അപേക്ഷ സമർപ്പിക്കുന്നത് തുടരുകയാണ്.
ആകെയുള്ള 2,69,53,644 വോട്ടർമാരിൽ 1,38,27,319 പേർ സ്ത്രീകളും 1,31,26,048 പേർ പുരുഷന്മാരും 277 പേർ ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ്.
The final voter list for Kerala following the Special Intensive Revision (SIR) shows 2.69 crore eligible voters, a decrease of 8.97 lakh from previous records. Check the gender-wise breakdown here.
