Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ട്രാഫിക്ക് ബ്ലോക്കിന് പരിഹാരം തേടി നിയോട്രീ
Startups

ട്രാഫിക്ക് ബ്ലോക്കിന് പരിഹാരം തേടി നിയോട്രീ

News DeskBy News Desk6 November 20191 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലൂടെ ഗതാഗതക്കുരുക്ക് മാറ്റേണ്ടി വരുന്ന ട്രാഫിക്ക് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസം പകരുന്ന കണ്ടെത്തലാണ് കൊല്ലം ചാത്തന്നൂര്‍ MES Institute of Technology and Management ഫൈനല്‍ ഇയര്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ നിയോ ട്രീ എന്ന ആശയം.

എന്താണ് നിയോട്രീ ?

പോര്‍ട്ടബിള്‍ ട്രാഫിക്ക് സിഗ്നല്‍ സിസ്റ്റമാണ് നിയോ ട്രീ. Temporary signal system ആയ നിയോ ട്രീ 6 അടിയുള്ള ബോക്‌സില്‍ കൊണ്ടു നടക്കാവുന്ന ഒന്നാണ്. മാത്രമല്ല ഫ്‌ളഡ് ലൈറ്റ് അടക്കം അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന മള്‍ട്ടി യുസബിള്‍ ടവര്‍ കൂടിയാണിത്. റോഡിലെ അതാത് ദിശയില്‍ ഏത് സിഗ്നല്‍ നല്‍കണം എന്നത് സ്മാര്‍ട്ട് ഫോണില്‍ സജ്ജമാക്കിയിരിക്കുന്ന ആപ്പ് വഴി നിയന്ത്രിക്കാന്‍ സാധിക്കും. ട്രീയില്‍ സജ്ജീകരിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറ വഴി റോഡിലെ ഗതാഗതം എത്ര ശക്തമാണെന്നും അതിനനുസരിച്ച് സിഗ്നല്‍ നല്‍കേണ്ടി വരുന്ന സമയം എത്രത്തോളം വേണ്ടി വരുമെന്നും അറിയാന്‍ സാധിക്കും. (കൂടുതലറിയാന്‍ വീഡിയോ കാണാം)

നിയോട്രീ ഇനി…

കേരളാ പോലീസിന്റെ സൈബര്‍ ഡോമുമായി സഹകരിച്ച് നിയോട്രീ സജീവമാക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ് നിയോ ട്രീയുടെ ഫൗണ്ടര്‍മാര്‍ വ്യക്തമാക്കി. കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫണ്ടിങ്ങും ഈ പ്രോജക്ടിന് ലഭിച്ചിട്ടുണ്ട്. തായ്‌ലാന്റില്‍ നടന്ന ഇന്റര്‍നാഷണല്‍ പ്രോഡക്റ്റ് ഫെസ്റ്റിലും നിയോ ട്രീ പ്രദര്‍ശിപ്പിച്ചിരുന്നു. (കൂടുതലറിയാന്‍ വീഡിയോ കാണാം)

ഇന്‍ക്യൂബേറ്റ് ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരത്ത് ഈ സംരംഭം ഇന്‍ക്യുബേറ്റ് ചെയ്യാനുള്ള നീക്കത്തിലാണ് വിദ്യാര്‍ത്ഥികള്‍. വൈ നോട്ട് ഇന്നോവേഷന്‍സ് എന്ന കന്പനിയിലൂടെ നിയോട്രീയ്ക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. MES Institute of Technology and Management മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ സാജിദ് എസ്, ഹരീഷ് കുമാര്‍ വി.എസ്, ഒമര്‍ സഗീര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്നാണ് നിയോ ട്രീ വികസിപ്പിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ സംരംഭക വിദ്യാര്‍ത്ഥി സംഗമം ഐഇഡിസി സമ്മിറ്റ് തൃശൂര്‍ സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ നടത്തിയ പ്രോഗ്രാമിലും നിയോട്രീ ശ്രദ്ധേയമായിരുന്നു.

International Product Fest Kerala Police Cyber Dome Kollam Mechanical Engineering MES Institute of Technology and Management Neotree Portable Traffic Signal System Smart Phone App
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026

ആരാണ് അങ്കുർ വരൈക്കു?

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil