ഓസ്ട്രേലിയയിലെ ഏറ്റവും വലിയ പെൻഷൻ ഫണ്ടായ ‘ഓസ്ട്രേലിയൻ സൂപ്പർ’, ഇന്ത്യയുടെ നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ (NIIF) 500 മില്യൺ ഓസ്ട്രേലിയൻ ഡോളർ കൂടി നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആഗോള നിക്ഷേപം ആകർഷിക്കാനായി 2015ൽ രൂപീകരിച്ചതാണ് NIIF. നേരത്തെ 240 മില്യൺ ഓസ്ട്രേലിയൻ ഡോളർ നിക്ഷേപിച്ചിരുന്ന ഫണ്ട്, പുതിയ നിക്ഷേപത്തോടെ ഇന്ത്യയിലെ തങ്ങളുടെ മൊത്തം നിക്ഷേപം 3.3 ബില്യൺ ഓസ്ട്രേലിയൻ ഡോളറായി ഉയർത്തും.

നിലവിൽ ഓസ്ട്രേലിയയിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്ട്രേലിയൻ സി.ഇ.ഒമാരുമായി ബിസിനസ് ഫോറത്തിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അടിസ്ഥാന സൗകര്യം, ഇക്വിറ്റി, സ്വകാര്യ വിപണി തുടങ്ങി വിവിധ മേഖലകളിൽ ‘ഓസ്ട്രേലിയൻ സൂപ്പർ’ ഇന്ത്യയിൽ ഇതിനകം നിക്ഷേപം നടത്തിയിട്ടുണ്ട്. തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളിലൊന്നാണ് NIIF എന്ന് പെൻഷൻ ഫണ്ട് അധികൃതർ വ്യക്തമാക്കി.
Australia’s largest pension fund, AustralianSuper, announces a fresh investment of A$500 million (₹3,000 crore) into India’s National Investment and Infrastructure Fund.
