പാർശ്വവൽക്കരിച്ച വ്യവസ്ഥിതിക്ക് മുന്നിൽ, പട്ടിണിയെ ആയുധമാക്കി, തോൽപ്പിക്കാൻ നോക്കിയവർക്ക് മുന്നിൽ, സ്വന്തം അധ്വാനശേഷി കൊണ്ട് മാന്യമായി ജീവിച്ചുകാണിക്കുമെന്ന ആ തൊഴിലാളികളുടെ ഉറച്ച പ്രതിജ്ഞയായിരുന്നു ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റി. ആരംഭകാലത്ത് വലിയ വർക്കുകളൊന്നു അവർക്ക് ലഭിച്ചിരുന്നില്ല. 1924-ലെ പ്രളയത്തിൽ തകർന്നുപോയ കൃഷിബണ്ടുകൾ പുനർനിർമ്മിച്ചും, ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറിയ ഇടവഴികളും കൽപ്പാതകളും പണിതുമായിരുന്നു തുടക്കം. എസ്റ്റാബ്ലിഷ്ഡ് കോൺട്രാക്ടർമാരുടെ കുത്തകയും അപവാദ പ്രചാരണങ്ങളും മറികടന്ന് പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരം നേടിയെടുത്തത് ഊരാളുങ്കലിന്റെ കൃത്യനിഷ്ഠയുടേയും ഗുണനിലവാരത്തിന്റേയും അംഗീകാരമായി. പണത്തിന് ക്ഷാമം വന്നപ്പോൾ സൊസൈറ്റിയെ താങ്ങിനിർത്തിയത് അംഗങ്ങളുടെ ത്യാഗമായിരുന്നു. ടെൻഡറുകൾ സമർപ്പിക്കാൻ തുകയില്ലാതെ വന്നപ്പോൾ, തൊഴിലാളികൾ തങ്ങളുടെ കൈയ്യിലുള്ള 25 പൈസയും 50 പൈസയും മുതൽ ആധാരങ്ങൾ വരെ പണയം വെച്ച് സംഘത്തിന് മൂലധനം ഒരുക്കി. കരാറ് കഴിഞ്ഞാൽ കൃത്യമായ ലാഭവിഹിതവും പലിശയും നൽകി അവരത് തിരിച്ചെടുത്തു. “വാഗ്ദാനം നൽകിയാൽ അത് ജീവൻ കൊടുത്തും പാലിക്കണം” എന്ന ഊരാളുങ്കലിന്റെ തത്വം അന്നേ എഴുതിവെച്ചതാണ്.
കേട്ടിട്ടുണ്ടാകും, പങ്കാളിത്ത ജനാധിപത്യം അഥവാ Participatory Democracy! സംഘടനകളും രാഷ്ട്രീയ പാർട്ടികളും നാഴികയ്ക്ക് നാൽപത് വട്ടം പറയുന്ന ഈ വാക്കുണ്ടല്ലോ, അത് എങ്ങനെയാണ് പ്രൊഫഷണലായി, പ്രായോഗികമായി നടപ്പാക്കുക എന്ന് ഊരാളുങ്കൽ കാണിച്ചു തരുന്നു, പ്രത്യേകിച്ച് ഒരു സഹകരണ സംഘത്തിന്റെ ഫ്രയിംവർക്കിൽ നിന്നുകൊണ്ട്. ഈ പങ്കാളിത്ത ജനാധിപത്യം കൊണ്ടാണ് ഒരു സഹകരണ സംഘമായ ഊരാളുങ്കലിന് പ്രൊഫഷണൽ കോർപ്പറേറ്റുകളോട് കിടപിടിക്കാൻ സാധിച്ചത്. തൊഴിലാളികൾ തന്നെയാണ് ഡയറക്ടർ ബോർഡിനെ തിരഞ്ഞെടുക്കുന്നത്. മാനേജ്മെന്റ് പാടവമുള്ള തൊഴിലാളികളിൽ നിന്നാണ് സൈറ്റ് ലീഡർമാരെ കണ്ടെത്തുന്നത്. ഡയറക്ടർ ബോർഡിലെ ഒരു അംഗം എല്ലാ പ്രവൃത്തി സ്ഥലത്തും നേരിട്ടുണ്ടാകും. ഓരോ ദിവസത്തെയും ജോലി കഴിയുമ്പോൾ, അന്നുണ്ടായ പുരോഗതി ഡയറക്ടർ ബോർഡും ചെയർമാനും അവലോകനം ചെയ്യുന്നു. ഒരുദാഹരണം പറയാം, 1954-ൽ സാധാരണ തൊഴിലാളിയായി ജോലിയിൽ പ്രവേശിച്ച്, 1988-ൽ ഡയറക്ടറായി മാറി, 79-ആം വയസ്സിലും ULCC-യുടെ ഭാഗമായിരുന്ന മത്തത്തിൽ കുനിയിൽ ദാമുവിനെപ്പോലെയുള്ള നൂറുകണക്കിന് ആളുകളാണ് ഈ സൊസൈറ്റിയുടെ നട്ടെല്ല്. 12-ആം വയസ്സിൽ പാറപൊട്ടിക്കുന്ന തൊഴിലിൽ തുടങ്ങി പതിറ്റാണ്ടുകളായി ഈ സ്ഥാപനത്തിന്റെ ഭാഗമായ പുനത്തിൽ ശാന്തയെപ്പോലുള്ളവർ. തൊഴിലാളികൾ ഒരു കുടുംബമായി, ചെയർമാൻ മുതൽ സാധാരണ തൊഴിലാളി വരെ ഒരേപോലെ ചിന്തിക്കുന്ന ഒരു കോർപ്പറേറ്റ് തൊഴിലാളി കമ്പനി, അതാണ് ULCC.

തൊഴിലാളി വിപ്ലവത്തെക്കുറിച്ചും, സാമൂഹിക സമത്വത്തെക്കുറിച്ചുമുള്ള രാഷ്ട്രീയ രൂപങ്ങൾ ഒന്നുകിൽ അങ്ങേയറ്റം മുതലാളിത്തമായി മാറുകയോ, അല്ലെങ്കിൽ തകരുകയോ ചെയ്ത അതേ കാലത്താണ്, ലോകത്തിന് മുന്നിലെ ഒരു വെളിച്ചം പോലെ ULCC 100 വർഷങ്ങൾ പിന്നിടുന്നത് എന്നതാണ് അതിലെ സൗന്ദര്യം. മൂലധനമല്ല, മനുഷ്യത്വവും അധ്വാനവുമാണ് ഏതൊരു വലിയ സാമ്രാജ്യത്തിന്റെയും യഥാർത്ഥ അടിത്തറയെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ പൊളിറ്റിക്കൽ പാർട്ടികൾക്ക് കഴിഞ്ഞില്ല, മലബാറിലെ ഈ സഹകരണ പ്രസ്ഥാനത്തിന് കഴിഞ്ഞു.
അതിന്റെ തെളിവായിരുന്നു, ഊരാളുങ്കൽ സൈബർ പാർക്ക്, സർഗ്ഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്, UL ടെക്നോളജി സൊല്യൂഷൻസ്, മെറ്റീരിയൽ റിസർച്ച് ആൻഡ് ടെസ്റ്റിംഗ് ലാബ് എന്നിവ! ദേശീയപാത 66-ന്റെ ഭാഗമായ തലപ്പാടി മുതൽ ചെങ്ങള വരെയുള്ള 39 കിലോമീറ്റർ 6 വരി പാത ₹1,800 കോടിക്ക് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ഊരാളുങ്കലിനെ ഏൽപ്പിച്ചത്, അവരുടെ പ്രവർത്തന മികവ് ഒന്നുകൊണ്ട് മാത്രമാണ്. സമയബന്ധിതമായി, ഉന്നത നിലവാരത്തിൽ ആ പണി നീറ്റായി തീർത്ത് തൊഴിലാളി സംഘമായ ഊരാളുങ്കൽ 2025 ഓഗസ്റ്റിൽ ദേശീയപാത ആഥോറിറ്റിക്ക് കൈമാറി. ആ പ്രവർത്തന മികവിനും ഉന്നത നിലവാരത്തിനും അംഗീകാരമായി ഏറ്റവും മികച്ച കൺസഷണറായി ഊരാളുങ്കലിനെ തെരഞ്ഞെടുത്തു.

കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ട്രക്ചറിൽ നിന്നുകൊണ്ട് നവീകരണവും വൈവിധ്യവൽക്കരണവും നടപ്പാക്കിയതാണ് ULCCS-യെ ഈ ഉയരത്തിലെത്തിച്ചത്. അതിന് ചുക്കാൻ പിടിച്ച വ്യക്തി എന്ന നിലയിലാകും രമേശൻ പലേരി ഇനി ചരിത്രത്തിലിടം നേടുക. കാരണം മാറിവരുന്ന സാമ്പത്തിക ലോകത്ത്, ഏതൊരു സംരംഭത്തിനും അതിജീവിക്കാൻ ആധുനിക സാങ്കേതികവിദ്യയും മാനേജ്മെന്റ് ശൈലികളും സ്വീകരിക്കേണ്ടതുണ്ട്. രമേശൻ പലേരിയുടെ നേതൃത്വത്തിൽ ദേശീയ-സംസ്ഥാന തലത്തിലുള്ള വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സൊസൈറ്റി ഏറ്റെടുത്തു. ഏഷ്യയിലെ ഏറ്റവും വലിയ ബൗ-സ്ട്രിംഗ് ആർച്ച് പാലങ്ങളിൽ ഒന്നായ വലിയഴീക്കൽ പാലം, പാലാരിവട്ടം പാലത്തിന്റെ ദ്രുതഗതിയിലുള്ള പുനർനിർമ്മാണം, ദേശീയപാത 66-ന്റെ ആറുവരിപ്പാത വികസനം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. പരമ്പരാഗത നിർമ്മാണ മേഖലയ്ക്ക് പുറമെ ഐ.ടി, ആധുനിക എഞ്ചിനീയറിംഗ്, ഡിസൈനിംഗ് മേഖലകളിലേക്കും അദ്ദേഹം സംഘത്തെ നയിച്ചു.
അഴിമതിരഹിതമായ പ്രവർത്തനശൈലി, കൃത്യസമയത്തുള്ള പദ്ധതി പൂർത്തീകരണം, തൊഴിലാളി ക്ഷേമം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് ഒരു തൊഴിലാളി പ്രസ്ഥാനത്തിനും വലിയ കോർപ്പറേറ്റ് നിലവാരത്തിൽ പ്രവർത്തിക്കാം എന്ന് രമേശൻ പാലേരി തെളിയിച്ചു. 2013-ൽ ഐക്യരാഷ്ട്രസഭയുടെ ആഗോള ഡോക്യുമെന്ററിയിൽ ഊരാളുങ്കൽ മാതൃക ഉൾപ്പെടുത്തിയത് രമേശൻ പാലേരിയുടെ നേതൃത്വത്തിനുള്ള വലിയ അംഗീകാരമായിരുന്നു.
The Uralungal Labour Contract Co-operative Society (ULCCS) is a remarkable story of how a group of workers transformed a small cooperative into one of India’s most respected infrastructure organizations through hard work, integrity, and participatory democracy. Founded on the belief that dignity comes through labour, ULCCS overcame financial struggles and industry challenges to build a worker-owned enterprise known for quality, timely project delivery, and innovation. From rebuilding flood-damaged villages to executing major infrastructure projects such as National Highway 66, the society has diversified into technology, engineering, and research while remaining committed to worker welfare and collective leadership. Under the leadership of Rameshan Paleri, ULCCS has demonstrated that a cooperative can compete with large corporations through transparency, innovation, and excellence, earning national recognition and global appreciation as a unique model of sustainable and inclusive development.
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.
With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.
Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.
Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.
She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.
Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.
Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.
