ഇന്ത്യയടക്കം ലോകമെമ്പാടുമുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ അക്കൗണ്ടുകൾ 24 മണിക്കൂർ നേരത്തേക്ക് ‘അണ്ടർ റിവ്യൂവിൽ’ ആയതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ അക്കൗണ്ടുകൾക്ക് പെട്ടെന്ന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. മുന്നറിയിപ്പുകളൊന്നുമില്ലാതെ അക്കൗണ്ട് ലോക്കാക്കപ്പെട്ടതോടെ ഉപയോക്താക്കൾക്ക് ചാറ്റുകളോ കോളുകളോ മറ്റ് ഫീച്ചറുകളോ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടായി. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനും ആശങ്കയ്ക്കും ഇടയാക്കി.

ആപ്പ് തുറക്കുമ്പോൾ “നിങ്ങളുടെ അക്കൗണ്ട് റിവ്യൂവിലാണ്, 24 മണിക്കൂറിനുള്ളിൽ ഫലം അറിയിക്കും” എന്ന സന്ദേശമാണ് ഉപയോക്താക്കൾക്ക് ലഭിച്ചത്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ഓട്ടോമേറ്റഡ് സംവിധാനങ്ങൾക്ക് പിഴവുകൾ പറ്റാറുണ്ടെന്നും, തെറ്റായി ലോഗ് ഔട്ടാക്കപ്പെടുന്ന അക്കൗണ്ടുകൾ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കാറുണ്ടെന്നും വാട്സ്ആപ്പ് വക്താവ് വ്യക്തമാക്കി. എത്ര അക്കൗണ്ടുകൾക്കാണ് ഈ പ്രശ്നം നേരിട്ടതെന്നോ സാങ്കേതിക തകരാറാണോ എന്നോ കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഉപയോക്താക്കളുടെ ആശങ്ക പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്
Lakhs of WhatsApp users in India and worldwide faced sudden 24-hour account bans under review without prior notice, leaving chats and calls temporarily inaccessible.
