യുഎഇയിലെ പ്രീമിയം ജ്വല്ലറി ബ്രാൻഡായ നിഷ്ക മൊമെന്റസ് ജ്വല്ലറിയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം കോഴിക്കോട് മാവൂർ റോഡിൽ പ്രവർത്തനം ആരംഭിക്കും. ഓഗസ്റ്റ് 29ന് സിനിമാതാരം തമന്ന ഭാട്ടിയ ഷോറൂമിന്റെ ഗ്രാൻഡ് ലോഞ്ച് നിർവഹിക്കും. ഇന്ത്യൻ വിപണിയിലേക്കുള്ള നിഷ്കയുടെ വിപുലീകരണത്തിലെ പ്രധാന നാഴികക്കല്ലാണിത്.

ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലെ ഷോറൂമുകളിലൂടെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത ബ്രാൻഡാണ് നിഷ്ക മൊമെന്റസ് ജ്വല്ലറി. ഇതിന്റെ തുടർച്ചയായാണ് ഇന്ത്യയിലേക്കുള്ള പ്രവേശനം. കോഴിക്കോടിന് പിന്നാലെ തലശ്ശേരിയിലും ബംഗളുരുവിലും പുതിയ ഷോറൂമുകൾ തുറക്കും. ഇതിലൂടെ ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാനാണ് ശ്രമം.
UAE’s premium jewellery brand Nishka Momentous enters India with its first showroom on Mavoor Road, Kozhikode, inaugurated by Tamannaah Bhatia
