അമേരിക്കൻ വിപണിയെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി കയറ്റുമതി രംഗത്ത് തന്ത്രപരമായ മാറ്റങ്ങളുമായി പ്രമുഖ വസ്ത്ര നിർമ്മാതാക്കളായ റെയ്മണ്ട് ലൈഫ്സ്റ്റൈൽ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ യൂറോപ്പിലേക്കുള്ള കയറ്റുമതി വിഹിതം മൊത്തം കയറ്റുമതിയുടെ 20 മുതൽ 25 ശതമാനം വരെയായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മുൻപ് അമേരിക്കയിലേക്ക് 65 ശതമാനവും യൂറോപ്പിലേക്ക് 17 ശതമാനവുമായിരുന്നു കയറ്റുമതിയെങ്കിൽ, ഇനി യുഎസിന്റെ പങ്ക് 55-60 ശതമാനമായി കുറയ്ക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള പുതിയ വ്യാപാര കരാറുകളുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഓർഡറുകളിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിന്റെ ഭാഗമായി പോളണ്ട്, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലേക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. വർദ്ധിച്ചുവരുന്ന യൂറോപ്യൻ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആന്ധ്രാപ്രദേശിലെയും എത്യോപ്യയിലെയും നിർമ്മാണ യൂണിറ്റുകളുടെ ഉത്പാദന ശേഷി ഉയർത്താനും കമ്പനി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.N
Raymond Lifestyle targets raising Europe exports to 25% over two years, reducing reliance on the US market amid new trade deals and shifting global demand.
