ഇന്ന്, 2026-ൽ നിൽക്കുമ്പോൾ ഒരു നിമിഷം തിരിഞ്ഞുനോക്കുക! 10 വർഷങ്ങൾ… ഒരു രാജ്യത്തെ കോടിക്കണക്കിന് മനുഷ്യരുടെ ജീവിതം എങ്ങനെ മാറിമറിഞ്ഞു! 2016 വരെ, 1 GB ഡാറ്റയ്ക്ക് 250 രൂപ. ഇന്ന്: ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് കിട്ടുന്ന ഇന്ത്യ, ജിബിയ്ക്ക് 8-രൂപയിൽ താഴെ മാത്രം! അന്ന്: തെരുവ് കച്ചവടക്കാരന് ഡിജിറ്റൽ പേയ്മെന്റ് എന്നത് സ്വപ്നം. ഇന്ന്: വഴിയോരത്തെ തട്ടുകട മുതൽ വൻകിട മാളുകൾ വരെ, ജിയോയുടെ നെറ്റുവർക്കിന്റെ കരുത്തിൽ പണം തൽസമയം ഡിജിറ്റലായി അക്കൗണ്ടിൽ വാങ്ങുന്നു. ഈ മഹാനെറ്റ് വർക്കിൽ ലോകത്തെ ഏറ്റവും വലിയ UPI വിപ്ലവത്തിന് ഇന്ത്യ തിരികൊളുത്തി! അന്ന്: ഇന്റർനെറ്റിന്റെ വ്യാപനത്തിലും ഉപയോഗത്തിലും 155-ാം സ്ഥാനം. ഇന്ന്: ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ഒന്നാം നമ്പർ രാജ്യം— അതാണ് ഇന്ന് ഈ ഇന്ത്യ! താങ്ക്സ് ടു ജിയോ. ഒരു കോർപ്പറേറ്റിന് നമ്മൾ താങ്ക്സ് പറയാമോ? അതൊക്കെ ശരിയാണോ? ജിയോ ഇന്ത്യയിലെ അതുവരെ നിലവിലുണ്ടായിരുന്ന ഇന്റർനെറ്റ് സംവിധാനത്തെ തച്ചുചട്ട് ഒരു പുതിയ കളിത്തട്ട് പണിഞ്ഞിട്ടത് എങ്ങനെയെന്ന് അറിഞ്ഞാൽ ആരും പറയും താങ്ക്യു എന്ന്!
ഇന്ത്യയിലെ നഗര- ഗ്രാമങ്ങളിൽ നിന്ന് പതിരനായിരക്കണക്കിന് സാധാരണക്കാർ യൂട്യൂബറായതും, തെരുവ് കച്ചവടക്കാർ മുതൽ വൻകിട കമ്പനികൾ വരെ ക്യുആർ കോഡിലൂടെ കോടികളുടെ ഇടപാട് നടത്തിയതും, ഓൺലൈൻ പഠനത്തിലൂടെ വിദൂര ഗ്രാമങ്ങളിലെ കുട്ടികൾ ഐ.എ.എസ് നേടിയതും…ഇതൊന്നും കേവലം സാങ്കേതിക മുന്നേറ്റമല്ല. ഇത് ജിയോ ഇന്ത്യയ്ക്ക് നൽകിയ ഡിജിറ്റൽ ജനാധിപത്യമാണ്. 53 കോടിയിലധികം വരിക്കാർ… 28 കോടിയിലധികം 5G ഉപയോക്താക്കൾ…ജിബികളിൽ നിന്ന് എക്സാബൈറ്റുകളിലേക്ക് (Exabytes) വളർന്ന നെറ്റുവർക്ക് സാമ്രാജ്യം! ഇത് സാധാരണ കേൾക്കാറുള്ള വെറുമൊരു ബിസിനസ്സ് മോട്ടിവേഷനല്ല. ഇത് മുകേഷ് അംബാനിയുടെ ദീർഘവീക്ഷണവും, ജിയോ ടീമിന്റെ അഹോരാത്രമുള്ള അധ്വാനവും ചേർന്ന് ഇന്ത്യയുടെ നെഞ്ചിലേക്ക് കോറിയിട്ട സ്വപ്നതുല്യമായി വിജയഗാഥയാണ്! സ്വന്തമായി നിർമ്മിച്ച 5G സ്റ്റാക്കിലൂടെയും, ജിയോ എയർഫൈബറിലൂടെയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ യുഗത്തിലേക്ക് ഇന്ത്യയെ കൈപിടിച്ചുയർത്തുന്ന ജിയോ! ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ചതിന്, സാധാരണക്കാരന്റെ കൈപ്പത്തിക്കുള്ളിൽ ലോകം മുഴുവൻ എത്തിച്ചുനൽകിയതിന്…വാസ്തവത്തിൽ ഇന്ത്യ ജിയോ -യ്ക്ക് കടപ്പെട്ടിരിക്കുന്നു! ഇത്ര വ്യക്തമായി പറയാൻ കാരണമുണ്ട്! 2016-ൽ ജിയോ വരുന്നതിന് മുമ്പും ഇവിടെ ഇന്റര്നെറ്റ് ഉണ്ടായിരുന്നില്ലേ, കമ്പനികൾ ഉണ്ടായിരുന്നില്ലേ എന്നാകും ആദ്യം വരുന്ന ചോദ്യം? സ്വാഭാവികമായും അവരുടെ സർവ്വീസുകളിലൂടെ ഇപ്പോഴുള്ള പോലെ ഇന്റർനെറ്റ് ഇന്ത്യയിൽ വളരുമായിരുന്നില്ലേ. തറപ്പിച്ച് പറയാം. ഇല്ല!

ജിയോ വന്നില്ലായിരുന്നു എങ്കിൽ ഗ്രാമങ്ങളിലേക്ക് 4G എത്തിക്കാൻ മറ്റ് കമ്പനികൾ വലിയ താത്പര്യം കാണിക്കുമായിരുന്നില്ല. നഗരങ്ങളിലെ ആളുകൾക്ക് മാത്രം പ്രാപ്യമായ ഒന്നായി ഇന്റർനെറ്റ് മാറുമായിരുന്നു. 2. ‘ഡിജിറ്റൽ ഇന്ത്യ’ എന്ന സ്വപ്നം, ചിലപ്പോൾ സ്വപ്നമായി അവശേഷിക്കുമായിരുന്നു. ഇന്ന്, കന്യാകുമാരിയിലെ വഴിയോര കച്ചവടക്കാരൻ മുതൽ ഹിമാചലിലെ തേയിലക്കടക്കാരൻ വരെ, ജിയോയുടെ അതിവേഗ ഹൈപ്പർ-കണക്റ്റിവിറ്റിയിൽ പ്രതിമാസം കോടിക്കണക്കിന് ഡോളറിന്റെ UPI ഇടപാടുകൾ നടത്തുന്നില്ലേ! ജിയോ ഇല്ലായിരുന്നെങ്കിൽ ഈ ഡിജിറ്റൽ പേയ്മെന്റ് വിപ്ലവം ഇത്ര വേഗം സാധ്യമാകുമായിന്നില്ല. ഓൺലൈൻ ക്ലാസുകൾ, വർക്ക് ഫ്രം ഹോം (WFH), ഇ-ഗവേണൻസ്, ഡിജിലോക്കർ, ആധാർ അനുബന്ധ സേവനങ്ങൾ എന്നിവയുടെ വ്യാപനം ഇത്രത്തോളം വേഗത്തിലാകുമായിരുന്നില്ല. ഡിജിറ്റൽ ഉപയോഗത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിയതിന് പിന്നിലെ ഒരേയൊരു കാരണം ജിയോയുടെ കടന്നുവരവാണ്. പഴയ കമ്പനികൾ 2G/3G നെറ്റ്വർക്കുകളിൽ നിന്ന് ഉണ്ടാക്കിയ ലാഭം പൂർണ്ണമായി എടുത്ത ശേഷമേ 4G-യിലേക്ക് പതുക്കെ മാറുമായിരുന്നുള്ളൂ. എന്നാൽ ജിയോ വന്നത് 2G/3G ഇല്ലാതെ, സമ്പൂർണ്ണ 4G VoLTE നെറ്റ്വർക്കിലേക്കാണ്. അതോടെ മറ്റ് കമ്പനികൾക്ക് ഇന്റർനെറ്റ് നിരക്കുകൾ 90% വരെ വെട്ടിക്കുറയ്ക്കയോ പണി മതിയാക്കുകയോ ചെയ്യേണ്ടി വന്നു.

കേരളത്തിലെ ടെലികോം വിപണിയിൽ പത്തു വർഷം കൊണ്ട് അതിശയിപ്പിക്കുന്ന വളർച്ചയാണ് ജിയോ കൈവരിച്ചത്. 2016 സെപ്റ്റംബറിൽ പൂജ്യത്തിൽ നിന്ന് ആരംഭിച്ച ജിയോ, 10 വർഷം കൊണ്ട്, 35.5% വാർഷിക വളർച്ചയോടെ 1 കോടിയിലധികം ഉപഭോക്താക്കളിലേക്ക് എത്തി നിൽക്കുന്നു. ഇന്റർനെറ്റ് ഉപയോഗവും വരിക്കാരുടെ എണ്ണവും ഉയർത്തി കേരളത്തിന്റെ ഡിജിറ്റൽ മുഖച്ഛായ തന്നെ ജിയോ മാറ്റിമറിച്ചു! കേരളത്തിലെന്നല്ല, രാജ്യമാകെ മറ്റ് കമ്പനികളെ അസാധാരണമായി വരച്ച വരയിൽ കൊണ്ടുവരാൻ ജിയോ-യ്ക്ക് കഴിഞ്ഞു. അതിന്റെ ഗുണം കിട്ടിയത് 140 കോടി ജനങ്ങൾക്കാണ്. 1 ജിബി ഡാറ്റ 250 രൂപയ്ക്ക് വിറ്റവരെ കൊണ്ട് തന്നെ 1 ജിബി ഡാറ്റ 10 രൂപയ്ക്കും വിൽക്കേണ്ട സാഹചര്യം ഉണ്ടാക്കാൻ ജിയോയ്ക്ക് മാത്രമേ കഴിയൂമായിരുന്നുളളൂ. അതും വെറും 10 വർഷം കൊണ്ട്!

എന്താകും റിസൾട്ട് എന്ന് ഭയക്കാതെ, മുകേഷ് അംബാനി, ധൈര്യപൂർവ്വം രാജ്യമാകെ ആശയം കൊണ്ട് ഉഴുതുമറിച്ചു, കൂടെ നിന്നവരെ അസാധാരണായി പ്രചോദിപ്പിച്ചു, ഇന്ത്യയിലെ ഒന്നാം നമ്പർ എന്ന പദവിയല്ല, ലോകത്തെ ഏറ്റവും വലുത് എന്ന് സ്വപ്നം കണ്ടു. അതാണ് സംരംഭകർക്കുള്ള ഏറ്റവും വലിയ പാഠവും!
Discover how Reliance Jio transformed India’s digital landscape over 10 years, driving low-cost internet, the UPI boom, and nationwide 4G and 5G connectivity
