ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ടെസ്റ്റ് കോച്ച് ഇതിനോടകം നിർമ്മിച്ചുകഴിഞ്ഞു. സൂറത്തിനും ബിലിമോറയ്ക്കുമിടയിലുള്ള ആദ്യ സെക്ഷൻ അടുത്ത വർഷം കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. കൂടാതെ, വാപി-സൂറത്ത് സെക്ഷനിലെ സിവിൽ നിർമ്മാണ ജോലികൾ ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ (MAHSR) ഇടനാഴിയുടെ ആദ്യ സർവീസ് 2027 ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ദാദ്ര ആന്റ് നഗർ ഹവേലി എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന 508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ 12 സ്റ്റേഷനുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തിൻ്റെ ഗതാഗത മേഖലയിൽ പുതിയൊരു ചരിത്രമെഴുതാൻ തയ്യാറെടുക്കുന്ന ഈ അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ യാത്രാ സമയം ഗണ്യമായി കുറയും.
Railway Minister Ashwini Vaishnaw announces that the first test coach for India’s Mumbai-Ahmedabad bullet train is ready, with operations set to begin in 2027.
