റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (RCPL), തങ്ങളുടെ ‘ഇൻഡിപെൻഡൻസ്’ (Independence) ബ്രാൻഡിന് കീഴിൽ ഒൻപത് പുതിയ ബിസ്ക്കറ്റ് വേരിയന്റുകൾ കൂടി വിപണിയിലിറക്കി. തമിഴ് സിനിമാ താരം അജിത് കുമാറിന്റെ ‘അജിത് കുമാർ റെയ്സിംഗു’മായുള്ള പ്രത്യേക ബ്രാൻഡ് സഹകരണത്തോടെയാണ് ഈ പുതിയ വേരിയന്റുകൾ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ്നാട് വിപണിയിൽ ഇതിനകംതന്നെ പുതിയ ഉൽപ്പന്നങ്ങൾ ലഭ്യമായിത്തുടങ്ങി.

ഇൻഡിപെൻഡൻസ് പവർ അപ്പ്, ഇൻഡിപെൻഡൻസ് ബട്ടർ ബ്ലിസ്, ഇൻഡിപെൻഡൻസ് മിൽക്കി പവർ തുടങ്ങി 28 പുതിയ എസ്.കെ.യു-കൾ (SKUs) അടങ്ങിയതാണ് ഈ വിപുലീകരിച്ച പോർട്ട്ഫോളിയോ. 5 രൂപയുടെ ട്രയൽ പാക്കുകൾ, 10 രൂപയുടെ ഷെയറിങ് പാക്കുകൾ, 40 രൂപ മുതൽ 125 രൂപ വരെയുള്ള ലാർജ് ഹോം പാക്കുകൾ എന്നീ വിലകളിൽ ബിസ്ക്കറ്റുകൾ ലഭ്യമാകും.
സാധാരണ കടകൾ, പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവ വഴി പുതിയ ബിസ്ക്കറ്റ് ശ്രേണി ഉപഭോക്താക്കളിലേക്ക് എത്തും. തമിഴ്നാട്ടിൽ ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് ബിസ്ക്കറ്റ് വിപണിയിൽ വലിയ രീതിയിലുള്ള മുന്നേറ്റം നടത്തുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യമെന്ന് ആർ.സി.പി.എൽ ഡയറക്ടർ ടി. കൃഷ്ണകുമാർ വ്യക്തമാക്കി.
Reliance Consumer Products expands its FMCG footprint with 9 new Independence biscuit variants starting at ₹5, partnering with Ajith Kumar Racing.

