മൊബൈൽ ഉപഭോക്താക്കൾക്ക് മൂന്ന് വർഷത്തേക്ക് ഒരൊറ്റ റീചാർജിലൂടെ ടെലികോം സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയ ദീർഘകാല പ്ലാൻ അവതരിപ്പിച്ച് റിലയൻസ് ജിയോ. ₹10,000 രൂപയുടെ പുതിയ പ്ലാനിൽ അൺലിമിറ്റഡ് 5G ഡാറ്റ, വോയ്സ് കോളുകൾ, പ്രതിദിന ഡാറ്റ, എസ്എംഎസ് എന്നിവയ്ക്കൊപ്പം വിനോദ, ഡിജിറ്റൽ സേവനങ്ങളും ലഭിക്കും.

ഓരോ വർഷവും റീചാർജ് പുതുക്കേണ്ട ആവശ്യം ഒഴിവാക്കുന്നതാണ് മൂന്ന് വർഷത്തെ പ്ലാനിന്റെ പ്രധാന ആകർഷണം. റീചാർജ് നിരക്കുകളിൽ ഭാവിയിൽ മാറ്റങ്ങളുണ്ടായാലും നിലവിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ മൂന്ന് വർഷത്തേക്ക് നിലനിർത്താനാകുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
## ₹10,000 രൂപയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ
പുതിയ പ്ലാനിൽ മൂന്ന് വർഷത്തേക്ക് അൺലിമിറ്റഡ് വോയ്സ് കോളുകളും അൺലിമിറ്റഡ് 5G ഡാറ്റയും ലഭിക്കും. ഇതിനുപുറമേ പ്രതിദിനം 2.5 ജിബി അതിവേഗ ഡാറ്റയും 100 എസ്എംഎസും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാന ആനുകൂല്യങ്ങൾ:
– പ്ലാൻ നിരക്ക്: ₹10,000
– കാലാവധി: മൂന്ന് വർഷം
– 5G ഡാറ്റ: അൺലിമിറ്റഡ്
– വോയ്സ് കോളുകൾ:അൺലിമിറ്റഡ്
– പ്രതിദിന ഡാറ്റ: 2.5 ജിബി
– എസ്എംഎസ്: പ്രതിദിനം 100
– ജിയോഹോട്ട്സ്റ്റാർ: മൊബൈൽ + ഹോളിവുഡ് സബ്സ്ക്രിപ്ഷൻ
– കാൻവ പ്രോ ലൈറ്റ്: 12 മാസത്തെ സബ്സ്ക്രിപ്ഷൻ
– ക്ലൗഡ് സ്റ്റോറേജ്: 50 ജിബി സൗജന്യം
അൺലിമിറ്റഡ് 5G സേവനം ഉപയോഗിക്കുന്നതിന് അനുയോജ്യമായ 5G സ്മാർട്ട്ഫോണും ജിയോയുടെ 5G നെറ്റ്വർക്ക് കവറേജും ആവശ്യമായിരിക്കും. ദിവസേന ഏകദേശം ₹9.13 മാത്രം. മൂന്ന് വർഷത്തെ കാലാവധി കണക്കിലെടുക്കുമ്പോൾ പുതിയ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം ₹9.13 ആണ്.വാർഷിക അടിസ്ഥാനത്തിൽ കണക്കാക്കിയാൽ ഏകദേശം ₹3,333 രൂപയാണ് ചെലവ്. ദീർഘകാലത്തേക്ക് ഒരേ മൊബൈൽ കണക്ഷൻ ഉപയോഗിക്കുന്നവർക്ക് ആവർത്തിച്ചുള്ള റീചാർജ് നടപടികൾ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.അതേസമയം, മൂന്ന് വർഷത്തേക്കുള്ള മുഴുവൻ തുകയും മുൻകൂറായി നൽകേണ്ടിവരുമെന്നത് ഉപഭോക്താക്കൾ പരിഗണിക്കേണ്ട കാര്യമാണ്.
ടെലികോം സേവനങ്ങൾക്ക് പുറമേ ഡിജിറ്റൽ വിനോദത്തിനും ക്രിയേറ്റീവ് ആവശ്യങ്ങൾക്കുമുള്ള ആനുകൂല്യങ്ങളും പുതിയ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിയോഹോട്ട്സ്റ്റാർ മൊബൈൽ , ഹോളിവുഡ് സബ്സ്ക്രിപ്ഷനിലൂടെ സിനിമകളും വിനോദ പരിപാടികളും ആസ്വദിക്കാനുള്ള സൗകര്യം ലഭിക്കും.കാൻവ പ്രോ ലൈറ്റ് സബ്സ്ക്രിപ്ഷൻ 12 മാസത്തേക്കാണ് ലഭ്യമാക്കുന്നത്. ഡിസൈനുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, പ്രസന്റേഷനുകൾ തുടങ്ങിയവ തയ്യാറാക്കുന്ന ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടാം.കൂടാതെ 50 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജും പ്ലാനിന്റെ ഭാഗമാണ്.
ടെലികോം കമ്പനികൾ റീചാർജ് നിരക്കുകൾ പരിഷ്കരിക്കുന്ന സാഹചര്യത്തിൽ ദീർഘകാല പ്ലാനുകൾക്ക് പ്രത്യേക പ്രസക്തിയുണ്ട്. മൂന്ന് വർഷത്തേക്കുള്ള റീചാർജ് മുൻകൂറായി നടത്തുന്നതിലൂടെ ആ കാലയളവിലെ സേവനങ്ങൾക്കും പ്രഖ്യാപിച്ച ആനുകൂല്യങ്ങൾക്കും സ്ഥിരത ലഭിക്കുമെന്നതാണ് ജിയോയുടെ വാഗ്ദാനം. പ്രത്യേകിച്ച് മൊബൈൽ ഡാറ്റയും കോളിങ് സേവനങ്ങളും സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ഇത്തരം ദീർഘകാല പ്ലാനുകൾ പരിഗണിക്കാവുന്നതാണ്. എന്നാൽ ഉപഭോക്താക്കൾ അവരുടെ പ്രതിമാസ ഉപയോഗം, നിലവിലുള്ള റീചാർജ് ചെലവ്, 5G ലഭ്യത എന്നിവ പരിശോധിച്ചശേഷം പ്ലാൻ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. നവംബർ ഏഴ് മുതൽ പുതിയ പ്ലാൻ രാജ്യവ്യാപകമായി ലഭ്യമാക്കിയതായി റിലയൻസ് ജിയോ അറിയിച്ചു. മൈജിയോ ആപ്പ്, ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ്, ജിയോ സ്റ്റോറുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, മറ്റ് അംഗീകൃത റീചാർജ് ചാനലുകൾ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് പ്ലാൻ തിരഞ്ഞെടുക്കാം.
Reliance Jio has launched an all-new 3-Year Unlimited Plan priced at ₹10,000, offering customers uninterrupted connectivity, entertainment, productivity tools, and cloud storage benefits for a full three years with a single recharge. Designed to deliver unmatched convenience and long-term value, the plan eliminates the need for annual renewals while locking in today’s benefits and pricing for the next three years. The offering includes unlimited 5G data, unlimited voice calling, 2.5 GB high-speed data per day, 100 SMS per day, and a validity of three years.
