കോവിഡ് ഭീതി കേരളത്തെയും വിറപ്പിക്കുമ്പോള്‍ രോഗികളുടെ പരിചരണത്തിനായി റോബോട്ടിനെ നല്‍കിയികിക്കുകയാണ് നടന് മോഹന്‍ലാല്‍. കളമശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലേക്കാണ് മോഹന്‍ലാലിന്റെ കര്‍മി ബോട്ട് എന്ന റോബോട്ട് എത്തുന്നത്. കൊച്ചി മേക്കര്‍ വില്ലേജിലെ അസിമോവ് റോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചതാണ് റോബോട്ട്.
നല്‍കുന്നത് വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍
മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനാണ് റോബോട്ടിനെ മെഡിക്കല്‍ കോളേജിന് നല്‍കുന്നത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ ഇന്നവേഷനുകള്‍ പൊതുസമൂഹത്തിന് സ്വീകര്യമാകുന്നതിനും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിനും ലാലിന്റെ ഈ ഇനിഷ്യേറ്റീവ് സഹായിക്കും.
കര്‍മ്മിയുടെ പ്രവര്‍ത്തനം
25 കിലോഗ്രാം വരെ വഹിക്കാന്‍ ഈ റോബോട്ടിന് സാധിക്കും. ഐസൊലേഷന്‍ വാര്‍ഡിലേക്ക് മരുന്നും ഭക്ഷണവും മറ്റും എത്തിക്കാനും മാലിന്യങ്ങള്‍ തിരികെ കൊണ്ടുവരാനുമാകും റിമോട്ട് നിയന്ത്രിത റോബോട്ടിനെ ഉപയോഗിക്കുക. ഇതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒരു പരിധി വരെ ഒഴിവാക്കാം.
ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം കര്‍മി-ബോട്ടിനെ കളമശേരി മെഡിക്കല്‍ കോളേജിലെ രോഗികളുടെ പരിചരണത്തിനായി കൈമാറുമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു.