Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Bill -Melinda വേർപ്പിരിയലിന് കാരണമെന്ത്? $124 Bn ആസ്‌തി എന്തു ചെയ്യും 
Trending

Bill -Melinda വേർപ്പിരിയലിന് കാരണമെന്ത്? $124 Bn ആസ്‌തി എന്തു ചെയ്യും 

News DeskBy News Desk12 May 2021Updated:14 June 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
27 വർഷത്തോളം ലോകത്തെ ഏറ്റവും സമ്പന്ന ദാമ്പത്യ ജീവിതം നയിച്ച ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും. ഗ്ലാമറസായ ലൈഫ്‌സ്റ്റൈൽ അല്ലെങ്കിലും കെട്ടുറപ്പോടെയാണ് ആ ബന്ധം തുടർന്നിരുന്നത്, കഴിഞ്ഞ ദിവസം ബിൽ ഡിവോഴ്സ് പ്രഖ്യാപിക്കുന്നവരെ. മെയ് മൂന്നിന് 27 വർഷത്തെ ബന്ധം അവസാനിപ്പിച്ചുകൊണ്ട് ബിൽ പറഞ്ഞത് ഒരുമിച്ചിനി അവർ രണ്ടുപേർക്കും വളരാൻ കഴിയില്ലെന്നാണ്, ബില്ലിന്റെ ഭാഷയിൽ  “irretrievably broken,” വളരെ അടുപ്പക്കാർക്ക് പോലും മനസ്സിലായിട്ടില്ല, കാരണം എന്തെന്ന്? അതും ബിൽ ഗേറ്റ്സ് 63 വയസ്സിൽ എത്തി നിൽക്കുമ്പോൾ…
ദ വോൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത് സെക്സ് ക്രൈം കേസുകളിൽ കുപ്രസിദ്ധനായ  Jeffrey Epsteinനുമായി ബിൽ ഗേറ്റ്സ് പുലർത്തിയ അടുപ്പം മെലിൻഡയെ അസ്വസ്ഥയാക്കിരുന്നുവെന്നാണ്. അവരുടെ ഡൈവേഴ്സിന് ജെഫ്രി കാരണക്കാരനാണോ എന്ന് വ്യക്തമല്ല. പക്ഷെ ലോകത്തെ വലിയ ബിസിനസ് സാമ്ര്യാജ്യത്തെ നയിക്കുന്ന ബിൽ ഗേറ്റ്സിൻരെ ജീവിതത്തിലെ ഒരു കാലഘട്ടം കഴിയുകയാണെന്നാണ് കോര‍്‍പ്പറേറ്റ് ലോകം വിലയിരുത്തുന്നത്.
മൈക്രോസോഫ്ട് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും മെലിൻഡയും 124 ബില്യൺ ഡോളർ ആസ്‌തിക്കുടമകളാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരായ അഞ്ച് ദമ്പതിമാരിൽ ഒരുവർ. മൾട്ടി-ബില്യൺ ഡോളർ ആസ്തിയുള്ള ഗേറ്റ്സ് ഫൗണ്ടേഷൻ രൂപീകരിക്കുക വഴി ഇവർ പുത്തൻ ദിശാബോധം നൽകിയ ജീവകാരുണ്യ രംഗത്തും ഇവരുടെ പ്രണയം ആരംഭിച്ച ബിസിനസ്സ്, ടെക് സർക്കിളുകളിലും വിവാഹമോചന വാർത്ത ചലനങ്ങൾ സൃഷ്ടിച്ചു. ടൈം മാഗസീൻ റിപ്പോർട്ടനുസരിച്ച് അമേരിക്കയിൽ 50 വയസ്സിനു മുകളിലുള്ളവർക്കിടയിലുള്ള ‘ഗ്രേ ഡിവോഴ്സ്’ കൂടിവരികയാണത്രെ.
ബാല്യകാല സുഹൃത്തായ പോൾ അല്ലനുമായി 1975 ലാണ് ഗേറ്റ്സ് മൈക്രോസോഫ്റ്റ് കോർപ്പറേഷൻ സ്ഥാപിക്കുന്നത്. മെലിൻഡ ഫ്രഞ്ച് എന്ന് അന്നറിയപ്പെട്ടിരുന്ന മെലിൻഡ ഗേറ്റ്സ് 1987 ൽ ഗേറ്റ്സിനെ  കണ്ടുമുട്ടുമ്പോൾ മൈക്രോസോഫ്റ്റിൽ ജനറൽ മാനേജരായിരുന്നു.
ജോലിസ്ഥലത്തെ പാർക്കിംഗ് ഏരിയയിലെ പ്രണയ സല്ലാപങ്ങൾക്കിടെ  ബിൽ മെലിൻഡയോട് തന്റെ ഡേറ്റിംഗ് മോഹം വെളിപ്പെടുത്തി. അതിന് രണ്ടാഴ്ച കഴിഞ്ഞൊരു ദിവസവും തീരുമാനിച്ചു പറഞ്ഞു. എന്നാൽ രണ്ടാഴ്ചയെന്ന നീണ്ട കാലയളവ് മെലിന്ഡയ്ക്ക് പിടിച്ചില്ല. ബില്ലിൽ ഒരു ‘സ്വാഭാവികത’ക്കുറവ് കണ്ടെത്തിയ മെലിൻഡ ആ ആവശ്യം തള്ളിക്കളഞ്ഞു.
എന്നാൽ ബിൽ മണിക്കൂറുകൾക്ക് ശേഷം മെലിൻഡയെ ഫോണിൽ വിളിച്ച് വൈകുന്നേരത്തേക്ക് ഡേറ്റിംഗ് മാറ്റി. കൂട്ടത്തിൽ “ഇത്രയും സ്വാഭാവികം ആയാൽ മതിയോ” എന്നൊരു മറുചോദ്യവും ചോദിച്ചു. ഇരുവർക്കും പസിലുകൾ ഇഷ്ടമായിരുന്നു. ഒരു മാത്ത് ഗെയിമിൽ അന്ന് മെലിൻഡ ബില്ലിനെ തോൽപ്പിക്കുകയും ചെയ്തു.
1994 ൽ ഗേറ്റ്സും മെലിൻഡയും ഹവായിയിൽ വച്ച് വിവാഹിതരായി. അതിനുശേഷം ഇരുവരും പങ്കിട്ടെടുത്തതിൽ മൂന്ന് മക്കളും ശതകോടിക്കണക്കിന് രൂപയുടെ സോഫ്റ്റ്വെയർ സാമ്രാജ്യവും ലോകത്തിലെ ഏറ്റവും സമ്പന്നവും സ്വാധീനമുള്ളതുമായ ജീവകാരുണ്യ സംഘടനയുടെ ഉടമസ്ഥതയും വരും.
ഗേറ്റ്സ് ദമ്പതികളുടെ ജീവിതത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നുവെന്ന് അവരുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിരവധി തവണ ബന്ധം പൊട്ടിത്തെറിയുടെ വക്കിലെത്തിയിരുന്നു. അപ്പോഴൊക്കെ അവർ അത് ലനിർത്തിക്കൊണ്ടുപോകാൻ പരമാവധി ശ്രമിച്ചു.  മൈക്രോസോഫ്റ്റിന്റെയും ബെർക്‌ഷെയർ ഹാത്‌വേയുടെയും ബോർഡുകളിൽ നിന്ന് പടിയിറങ്ങാൻ ഗേറ്റ്സ് തീരുമാനിച്ചത്  കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയായിരുന്നു എന്നും ഇവർ പറയുന്നു. 56 കാരിയായ മെലിൻഡയുടെ സ്വാധീനം വരും വർഷങ്ങളിൽ വർദ്ധിക്കാനാണ് സാധ്യത. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ Pivotal Ventures  എന്ന സ്ഥാപനം അവർക്ക് സ്വന്തമായുണ്ട്. രണ്ട് വഴിക്കെങ്കിലും, കോർപ്പറേറ്റ് ബിസിനസ് ലോകത്ത് ഇരുവരും സജീവമായി തന്നെ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം
Bill and Melinda Gates Foundation Bill Gates business news Channel I Am divorced Melinda Gates MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

ഐസ്‌ക്രീം വിപണിയിലേക്ക് വൻതാര

12 May 2026

സുന്ദർ പിച്ചൈയുടെ പ്രഭാത ശീലങ്ങൾ

3 May 2026

എന്താണ് വേപ്പിംഗ്? ആരോഗ്യത്തിന് എത്രത്തോളം ദോഷം?

30 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil