ടെസ്ലയ്ക്ക് പ്രത്യേകമായി ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് കേന്ദ്രം സൂചിപ്പിച്ചതായി റിപ്പോർട്ട്.
ഏതെങ്കിലും ഒരു കമ്പനിക്ക് മാത്രമായി ആനുകൂല്യങ്ങൾ നൽകില്ലെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
ഇലക്ട്രിക് വാഹനങ്ങൾക്ക് ആ സെക്ടറിനുളള ആനുകൂല്യങ്ങൾ രാജ്യത്ത് ഇതിനകം തന്നെ ലഭ്യമാണ്.
ഓട്ടോമോട്ടീവ് മേഖലയിലെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവ് സ്കീമിനെ കുറിച്ചും ടെസ്ലയെ അറിയിച്ചിട്ടുണ്ട്.
മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് Moneycontrol ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പൂർണമായും വിദേശത്ത് നിർമിച്ച കാറുകളുടെ ഇറക്കുമതി തീരുവ ഉടൻ കുറയ്ക്കില്ലെന്നും സൂചന നൽകി.
ടെസ്ല കാറുകൾക്കുളള ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവയെക്കുറിച്ച് ഇലോൺ മസ്ക് ട്വീറ്റ് ചെയ്തിരുന്നു.
പ്രാദേശീക നിർമാതാക്കൾക്ക് മുൻഗണന നൽകുന്ന നയമാണ് കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുളളത്.
EV ഇറക്കുമതി തീരുവ കുറയ്ക്കാൻ ടെസ്ല കേന്ദ്രത്തെ സ്വാധീനിക്കുന്നുവെന്ന് Reuters റിപ്പോർട്ട് ചെയ്തിരുന്നു.
പൂർണ്ണ നിർമ്മിത EVകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത് 2021 അവസാനം വിൽക്കാനാണ് ടെസ്ലയുടെ പദ്ധതി.
2026 ഓടെ ഇന്ത്യൻ EV വിപണി 36% CAGRൽ വളർച്ച കൈവരിച്ച് 6.3 ദശലക്ഷം യൂണിറ്റിലെത്തുമെന്നാണ് നിഗമനം.
CEEW Centre for Energy Finance ന്റെ കണക്കനുസരിച്ച് 2030 ഓടെ ഇന്ത്യയിലെ EV വിപണി 206 ബില്യൺ ഡോളറിലെത്തും.
ടെസ്ലയ്ക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഇല്ല
പൂർണമായും വിദേശത്ത് നിർമിച്ച കാറുകളുടെ ഇറക്കുമതി തീരുവ ഉടൻ കുറയ്ക്കില്ലെന്നും സൂചന നൽകി
By News Desk1 Min Read
Related Posts
Add A Comment