മിതമായ വിലയുമായി ആദ്യ Redmi ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിൽ.
RedmiBook Pro , RedmiBook e-Learning Edition എന്നീ രണ്ട് ലാപ്ടോപ്പുകളാണ് വിപണിയിലെത്തുന്നത്.
പ്രൊഫഷണലുകൾക്കും വർക്ക് ഫ്രം ഹോമും ലക്ഷ്യം വച്ചുള്ളതാണ് റെഡ്മിബുക്ക് പ്രോ.
ഓൺലൈൻ ക്ലാസുളള വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷൻ.
ഇന്റലിന്റെ 11th ജനറേഷൻ Tiger Lake പ്രോസസ്സറുമായാണ് റെഡ്മിബുക്ക് സീരിസ് ലാപ്ടോപ്പുകളെത്തുന്നത്.
15.6- ഇഞ്ച് ഫുൾ-HD ഡിസ്പ്ലേയുളള രണ്ട് ലാപ്ടോപ്പുകൾക്കും 10 മണിക്കൂർ ബാറ്ററി ലൈഫാണ് വാഗ്ദാനം.
8 GB റാമും 512 GB സ്റ്റോറേജുമുളള റെഡ്മിബുക്ക് പ്രോയ്ക്ക് 49,999 രൂപയാണ് വില.
HDFC Debit/Credit കാർഡുകളുപയോഗിച്ച് വാങ്ങുമ്പോൾ 3,500 രൂപ ഡിസ്കൗണ്ട് ഓഫറുണ്ട്.
റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷൻ 8 GB റാം, 256 GB സ്റ്റോറേജ് വേരിയന്റിന് 41,999 രൂപയാണ് വില.
ഇ-ലേണിങ് എഡിഷൻ 8 GB റാം, 512 GB സ്റ്റോറേജ് വേരിയന്റിന്റെ വില 44,999 രൂപയുമാണ്.
HDFC Debit/Credit കാർഡുകളിൽ 2,500 രൂപ ഡിസ്കൗണ്ട് ഓഫറുണ്ട്.
Windows 10 Home,MS Office Home,Student Edition 2019 എന്നിവ പ്രീ-ലോഡായി ലാപ്ടോപ്പിലുണ്ടാകും.
ലഭ്യമാകുന്നതനുസരിച്ച് Windows 11 ഫ്രീ അപ്ഗ്രേഡും സാധ്യമാകുന്നതാണ്.
ചാർക്കോൾ ഗ്രേ നിറത്തിലാണ് ലാപ്ടോപ്പ് മോഡലുകൾ വിപണിയിലെത്തുന്നത്.
Flipkart, Mi Home എന്നിവ വഴി ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപന ആരംഭിക്കും.
Related Posts
Add A Comment