വിദ്യാര്‍ത്ഥികളുടെ ഐഡിയ ബിസിനസ്സാക്കാന്‍ സര്‍ക്കാര്‍ ഫണ്ടു നല്‍കുകയാണ്. കേരള സ്റ്റാര്‍ട്ടപ് മിഷന് വഴി തുടക്കത്തില്‍ 100 നൂതന ആശയങ്ങളാണ് സര്‍ക്കാര്‍ ക്ഷണിക്കുന്നത്. സംസ്ഥാനത്തെ 193 എഞ്ചിനീയറിംഗ് കോളേജുകളില്‍ രൂപീകരിച്ചിട്ടുള്ള ഇന്നവേഷന്‍ എന്‍ട്രപ്രണര്‍ഷിപ് ഡവലപ്മെന്റ് സെന്ററുകളില്‍ നിന്ന് 150 ആശയങ്ങളാണ് കേരള സ്റ്റാര്‍ട്ടപ് മിഷനും ഐടി ഡിപാര്‍ട്ട്മെന്റിനും ലഭിച്ചത്. ഇതില്‍ ഷോര്‍ട്ട് ലിസ്റ്റു ചെയ്ത 19 പ്രോജക്റ്റുകള്‍ക്ക് കിന്‍ഫ്രയില്‍ നടന്ന ഐഡിയത്തോണില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു.
ഐടി സെക്രട്ടറി എം. ശിവശങ്കര്‍ നേരിട്ടെത്തിയാണ് പിച്ചിംഗില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും അവരുടെ ആശയങ്ങളെ കേള്‍ക്കുകയും ചെയ്തത്. സ്റ്റാര്‍ട്ടപ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ്, മുന്‍ സിഇഒ ഡോ. ജയശങ്കര്‍ പ്രസാദ് എന്നിവരും ഐഡിയ ഡേയ്ക്ക് നേതൃത്വം നല്കി. മൗലികമായ ഒരു ആശയം പോലും കേരളത്തില്‍ ഇനി യാഥാര്‍ത്ഥ്യമാകാതെ പോകരുത് എന്ന കാഴ്ചപ്പാടോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഐഡിയത്തോണ്‍ സംഘടിപിച്ചത്.
പ്രതിരോധ ആവശ്യങ്ങള്‍ക്കുപയോഗിക്കാവുന്ന റോബോട്ടു മുതല്‍ കുരുമുളക് പറിച്ച് വേര്‍തിരിച്ചെടുക്കാവുന്ന ഉപകരണം വരെയുള്ള തികച്ചും വ്യത്യസ്തങ്ങളായ ആയങ്ങളാണ് ഐഡിയത്തോണില്‍ അവതരിപ്പിച്ചത്.ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന100 ആശയങ്ങള്‍ക്ക് സര്‍ക്കാര്‍ 2 ലക്ഷം രൂപ വീതം നല്‍കും. ഈ ഫണ്ടുപയോഗിച്ച് പ്രോട്ടോ ടൈപ് ഉണ്ടാക്കണം. തുടര്‍ന്ന് ബിസിനസ് സാധ്യതയുള്ള യുണീഖ് ആശയത്തിന് നിര്‍മ്മാണത്തിനും പ്രൊഡക്റ്റിന്റെ മാര്‍ക്കറ്റിംഗിനും മറ്റുമായി 10 ലക്ഷം വരെ നല്‍കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.
മികച്ച ആശയങ്ങള്‍ നേരിട്ട് സര്‍ക്കാര്‍ വാങ്ങുന്ന കാര്യവും പരിഗണനയിലാണെന്ന് ഐടി സെക്രട്ടറി വ്യക്തമാക്കി. കോളേജുകളിലെ ഐഇഡിസി വഴിയാണ് ഫണ്ട് കൈമാറുക. എഞ്ചിനീയറിംഗ്, പോളിടെക്കനിക്, മറ്റ് കോളേജുകള്‍ എന്നിവിടങ്ങളിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ആശയമുണ്ടങ്കില് പഠനത്തോടൊപ്പം എന്ട്രപ്രൂണറാകാനുള്ള സ്പനതുല്യമായ അവസരമാണ് കേരള സ്റ്റആര്ട്ടപ് മിഷനും ഐടി ഡിപാര്‍ട്ട്മെന്റും ഒരുക്കുന്നത്.
Kerala government to grant fund to student-led startups. Kerala Start Up Mission shows red carpet to the skilled students in the state to develop their ideas into business. Start-up Mission offered financial support to make their dream into realty. KSUM introduced the scheme with the participation of IT department, Government of Kerala. Almost 150 ideas received by KSUM from 193 IEDCs across the State. 19 out of the 150 were pitched before the committee on the maiden ‘Idea Day’ held at Kalamassery Technology Innovation Zone. Selected Ideas include making robots useful for defence needs and pepper sorting machines for farmers.
IT Secretary M. Sivasankar, KSUM Chief Executive Officer Dr. Saji Gopinath, Former CEO Dr. Jayasankar Prasad were present at the function to interact with participants. Government will provide Two Lakh rupees to 100 Projects in The first stage. They need to develop the prototype using this money. Selected innovators will get Rs. 10 Lakh each for scaling up further and for the commercialisation of the product.