ലോകത്തെ ഏറ്റവും മികച്ച 100 തൊഴിലുടമകളുടെ Forbes പട്ടികയിൽ ഇന്ത്യൻ കമ്പനികളിൽ ഒന്നാമതെത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
Forbes റാങ്കിംഗിൽ ഗ്ലോബൽ നമ്പർ വൺ ആയി ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് വമ്പൻമാരായ സാംസങ്
യുഎസ് കമ്പനികളായ IBM, Microsoft, Amazon, Apple, Alphabet, Dell Technologies എന്നിവയാണ് തുടർന്നുളള സ്ഥാനങ്ങളിൽ ഇടംപിടിച്ചത്
750 ആഗോള കമ്പനികൾ ഇടംപിടിച്ച റാങ്കിംഗിൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള RIL 52-ാം സ്ഥാനത്താണ്
ICICI ബാങ്ക് – 65, HDFC ബാങ്ക് -77, HCL ടെക്നോളജീസ്- 90 എന്നിങ്ങനെയാണ് ആദ്യ 100 റാങ്കുകളിൽ ഇടംപിടിച്ച മറ്റ് ഇന്ത്യൻ കമ്പനികൾ
SBI-119, L&T- 127, ഇൻഫോസിസ് -588, ടാറ്റാ ഗ്രൂപ്പ് – 746 സ്ഥാനത്തും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ 504 -ാം സ്ഥാനവും നേടി
ബജാജ്,ആക്സിസ് ബാങ്ക്, ഇന്ത്യൻ ബാങ്ക്,ONGC,കോട്ടക് മഹീന്ദ്ര ബാങ്ക്,ബാങ്ക് ഓഫ് ഇന്ത്യ, ITC, സിപ്ല, ബാങ്ക് ഓഫ് ബറോഡ എന്നിവയും പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ കമ്പനികളാണ്
തൊഴിലുടമകളെ പല മാനദണ്ഡങ്ങളിൽ റേറ്റ് ചെയ്യാൻ ജീവനക്കാർക്കിടയിൽ വൻ തോതിലുള്ള സർവേ നടത്തിയ ശേഷമാണ് റാങ്കിംഗ് നിശ്ചയിച്ചതെന്ന് Forbes
58 രാജ്യങ്ങളിൽ നിന്നുള്ള ബഹുരാഷ്ട്ര കമ്പനികളിലും സ്ഥാപനങ്ങളിലും നിന്ന് 150,000 ഫുൾടൈം, പാർട്ട് ടൈം ജീവനക്കാർക്കിടയിലാണ് സർവേ നടത്തിയത്
സർവ്വേക്കായി മാർക്കറ്റ് റിസർച്ച് കമ്പനിയായ Statistaയുമായി സഹകരിച്ചതായി Forbes അറിയിച്ചു