എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായി കാംബെൽ വിൽസനെ ടാറ്റ സൺസ് നിയമിച്ചു
വ്യോമയാന മേഖലയിൽ 26 വർഷത്തെ വൈദഗ്ധ്യമുളളയാളാണ് ന്യൂസിലന്റുകാരനായ കാംബെൽ വിൽസൻ
സിംഗപ്പൂർ എയർലൈൻസ് സബ്‌സിഡിയറിയായ ലോ-കോസ്റ്റ് എയർലൈൻ സ്‌കൂട്ടിന്റെ സിഇഒ ആയി 2020 മുതൽ പ്രവർത്തിച്ച് വരികയായിരുന്നു കാംബെൽ
1996 ൽ ന്യൂസിലാൻഡിൽ എസ്‌ഐഎ ഗ്രൂപ്പിൽ മാനേജ്‌മെന്റ് ട്രെയിനിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്
എസ്ഐഎയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്
2011 മുതൽ 2016 വരെ സ്കൂട്ടിന്റെ സ്ഥാപക സിഇഒയും ആയിരുന്നു
മുൻ തുർക്കി എയർലൈൻസ് മേധാവി ഇൽക്കർ ഐസി സിഇഒ സ്ഥാനം നിരസിച്ചതിനെ തുടർന്നാണ് വിൽസന്റെ നിയമനം
ജനുവരി 27നാണ് ടാറ്റ സൺസ് എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം തിരികെ നേടിയത്
57 ആഭ്യന്തര റൂട്ടുകൾ ഉൾപ്പെടെ 101 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തുന്നു
നാല് ഭൂഖണ്ഡങ്ങളിലായി 33 രാജ്യങ്ങളിലേക്കാണ് വിമാന സർവീസുകൾ