വിദ്യാര്‍ത്ഥികളെയും ആസ്പൈറിംഗ് എന്‍ട്രപ്രണേഴ്സിനെയും സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്്റ്റത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പ് യാത്ര കേരളത്തിലേക്ക്. കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഫ്ളാഗ് ഓഫ് ചെയ്യുന്ന യാത്ര 14 ജില്ലകളിലും സഞ്ചരിക്കും. വിവിധയിടങ്ങളിലായി എട്ട് ബൂട്ട് ക്യാമ്പുകളും ഒരു ഗ്രാന്‍ഡ് ഫിനാലെയുമാണ് കേരളത്തില്‍ ഒരുക്കുക.
ഐഡിയേഷന്‍ വര്‍ക്ക്ഷോപ്പുകളും ഐഡിയ പിച്ചിംഗ് സെഷനുകളും ബൂട്ട് ക്യാമ്പിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. മികച്ച ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് ഇന്‍വെസ്റ്റ്മെന്റിനും ഇന്‍കുബേഷന്‍ ഓഫറുകള്‍ക്കും അവസരമുണ്ട്. സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കുന്നതായിരിക്കും സ്റ്റാര്‍ട്ടപ്പ് യാത്രയുടെ പര്യടനം.
തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നിന്ന് തുടങ്ങി 14 ജില്ലകളിലായി 10 കോളജുകളും, കാഞ്ഞിരപ്പള്ളി അമല്‍ജ്യോതിയില്‍ നടക്കുന്ന IEDC സമ്മിറ്റ്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കളമശേരി ടെക്നോളജി ഇന്നവേഷന്‍ സോണ്‍, കൊച്ചി ലേ മെറിഡിയനില്‍ നടക്കുന്ന ടൈക്കോണ്‍ കേരള 2018, കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കാസര്‍കോഡ് ഓഫീസ് തുടങ്ങി കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സെക്ടറുമായി ബന്ധപ്പെട്ട വൈബ്രന്റ് ഏരിയകള്‍ മുഴുവന്‍ കവര്‍ ചെയ്യുന്ന യാത്ര നവംബര്‍ 27 ന് സമാപിക്കും. മികച്ച ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് ഗവണ്മെന്റ് സ്റ്റാര്‍ട്ടപ്പ് ഇന്‍സെന്റീവുകള്‍ക്കും വിവിധ ഇന്‍കുബേറ്ററുകളുടെ പിച്ച് ഫെസ്റ്റിലേക്കും തുടര്‍ന്നും അവസരം ലഭിക്കും.