പ്രധാനമന്ത്രി ധരിച്ച ആകാശനീല നിറത്തിലുള്ള ജാക്കറ്റിന്റെ പ്രത്യേകത എന്താണ്?
നരേന്ദ്രമോദി ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേറിയ ശേഷം ലോകശ്രദ്ധ നേടിയ ഒരു ട്രെൻഡാണ് മോഡി സ്യൂട്ട്. 2016 ൽ നരേന്ദ്ര മോദി ഒരിക്കൽ മാത്രം ധരിച്ചിരുന്ന സ്യൂട്ട് ഗിന്നസ് ബുക്കിലും ഇടം നേടി. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ രണ്ടാം ഇന്ത്യാ സന്ദർശന വേളയിൽ മോദി ധരിച്ചിരുന്ന ആ സ്യുട്ട് 4.3 കോടി രൂപയ്ക്ക് ലേലത്തിൽ സ്വന്തമാക്കി വാർത്തകളിൽ ഇടം തേടിയത് സൂറത്തിൽ നിന്നുള്ള ഒരു വ്യവസായി. അതോടെ മോദിയുടെ സ്യൂട്ട് , ഇത് ഇതുവരെ ലേലം ചെയ്തതിൽ വച്ച് ഏറ്റവും വിലകൂടിയ സ്യൂട്ടായി മാറി.
പാർലമെന്റിലെ മോദി മാജിക്
ഇന്നിതാ തന്റെ മോദിജാക്കറ്റിൽ മറ്റൊരു മോദിമാജിക് കാട്ടി കഴിഞ്ഞ ദിവസം
പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ എത്തി
പ്രധാനമന്ത്രി ധരിച്ച ആകാശനീല നിറത്തിലുള്ള ജാക്കറ്റിന്റെ പ്രത്യേകത എന്താണ്? റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാണ് വസ്ത്രം നിർമിച്ചത്. ഫെബ്രുവരി 6 ന് ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്കിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സമ്മാനിച്ച ജെസികേട്ടുകൊണ്ടാണ് മോഡി പാര്ലമെന്റിലെത്തി വാർത്തയായത്.
പരിസ്ഥിതി സൗഹൃദ ജാക്കറ്റ് ധരിച്ചതിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി ട്വിറ്ററിൽ കുറിച്ചതോടെയാണ് ആ ജാക്കറ്റിന്റെ പ്രാധാന്യം പുറംലോകമറിഞ്ഞത്.
സുസ്ഥിര ഫാഷനിലേക്ക് ജനശ്രദ്ധ കൊണ്ട് വന്നതിനു മോദിയെ നെറ്റിസൻമാരും പ്രശംസിക്കുമ്പോൾ, പ്ലാസ്റ്റിക്കിൽ നിന്ന് വസ്ത്രങ്ങളും ഷൂകളും എങ്ങനെ നിർമ്മിക്കുന്നുവെന്നും അവ പരിസ്ഥിതിക്ക് ഗുണം ചെയ്യുന്നതെങ്ങനെയെന്നും വീണ്ടും വാർത്തയാകുകയാണ്.
ഒരു ടീ ഷർട്ട്, ഒരു ബോഡി സ്യൂട്ട് എന്നിവ നിർമ്മിക്കാൻ ആറ് റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികളും, സാധാരണവസ്ത്രം, സ്ലീപ്പ് സ്യൂട്ട് എന്നിവ നിർമ്മിക്കാൻ റീസൈക്കിൾ ചെയ്ത ഒമ്പത് പ്ലാസ്റ്റിക് കുപ്പികളും മാത്രം വേണ്ടിവരും എന്നിടത്തു നിന്നും നാം ഇന്നും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പിയുടെ എണ്ണം കൂടി ഓർക്കണം.
റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിന്നു ട്രെൻഡിങ് ഫാഷൻ
മോഡിക്കായി ജാക്കറ്റ് നിർമിച്ച ഇന്ത്യൻ ഓയിൽ കോര്പറേഷൻ ആ നിർമാണ പ്രക്രിയ വിവരിക്കുന്നത് ഇങ്ങനെയാണ്. ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ കഴുകി ഉണക്കി ചതച്ച് ചെറിയ ചിപ്പുകളാക്കി മാറ്റും. ചിപ്പുകൾ ചൂടാക്കി ഒരു സ്പിന്നററ്റിലൂടെ കടത്തി പോളിസ്റ്റർ സ്റ്റേപ്പിൾ ഫൈബർ ആയി രൂപപ്പെടുത്തും. അതിനു ഒരു ക്രിമ്പിംഗ് മെഷീനിൽ കൂടി വൂളി ടെക്സ്ചർ നൽകുന്നു. ഈ പോളിസ്റ്റർ സ്റ്റേപ്പിൾ ഫൈബർ കൊണ്ട് പിന്നീട് നൂൽ ഉൽപ്പാദിപ്പിക്കാൻ നൂൽക്കുന്നു, അത് പോളിസ്റ്റർ തുണിയിൽ നെയ്ത നൂൽ നിർമ്മിക്കുന്നു. ആ നൂൽ ഉപയോഗിച്ച് സാധാരണ പോലെ വസ്ത്രങ്ങൾ നെയ്യാം.
വസ്ത്രങ്ങൾക്കും ചെരിപ്പുകൾക്കുമായി പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യുന്ന മറ്റ് കമ്പനികൾക്കും ഈ പ്രക്രിയ സമാനമാണ്. പ്ലാസ്റ്റിക് കുപ്പികൾ ക്രഷ് ചെയ്തു ചെറിയ ഉരുളകളാക്കി മറ്റും. ഈ ഉരുളകൾ ഉരുക്കി ഫിൽട്ടർ ചെയ്ത് ചെരുപ്പുകളും ബാഗുകളും ഒക്കെ നിർമിക്കും. ഉരുളകൾ ഫിൽറ്റർ ചെയ്തു നേരത്തെ പറഞ്ഞ പോലെ നൂലുകളാക്കി മാറ്റുന്നു. ഈ ത്രെഡുകൾ പലതരം തുണിത്തരങ്ങൾക്കായി ഉപയോഗിക്കാം. ഇനി വേണ്ടത് ഡിസൈനർമാരുടെ കഴിവാണ്.
റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ഫാഷന്റെ വളർച്ച
സമീപകാലത്ത്, കൂടുതൽ ബ്രാൻഡുകളും ഡിസൈനർമാരും ഈ റീസൈക്ലിങ് ചോയിസ് തിരഞ്ഞെടുക്കുന്നു. വമ്പൻ ബ്രാൻഡുകളും സെലിബ്രിറ്റികളും അടുത്ത കാലത്തായി ഹരിതമായി മാറുകയാണ്.
സ്പോർട്സ് ഭീമനായ അഡിഡാസിന് പൂർണ്ണമായും റീസൈക്കിൾ ചെയ്ത ഓഷ്യൻ പ്ലാസ്റ്റിക്കിൽ നിന്ന് നിർമ്മിച്ച ഷൂകളുണ്ട്. 2024-ഓടെ എല്ലാ വിർജിൻ പോളിയസ്റ്ററുകൾക്കും പകരം റീസൈക്കിൾ ചെയ്ത പോളിസ്റ്റർ നൽകുക എന്നതാണ് അഡിഡാസിൻറെ ലക്ഷ്യം.
അതുപോലെ, നൈക്ക് കമ്പനി അതിന്റെ 60 ശതമാനം ഉൽപ്പന്നങ്ങളിലും “ചില റീസൈക്കിൾ മെറ്റീരിയൽ” ഉപയോഗിക്കുന്നു. റീസൈക്കിൾ ചെയ്ത പോളിയുടെ ഏറ്റവും ഉയർന്ന വ്യവസായ ഉപഭോക്താവാണ് നൈക്ക്. ഒരു വർഷം ശരാശരി നൂറു കോടിയിലധികം പ്ലാസ്റ്റിക് കുപ്പികൾ മാലിന്യത്തിൽ നിന്ന് ഞങ്ങൾ തിരിച്ചുവിടുന്നു ഇംബിനാണ് നൈക്കിന്റെ അവകാശവാദം.
പ്രാഡ, ഗുച്ചി, സ്റ്റെല്ല മക്കാർട്ട്നി തുടങ്ങിയ ഉയർന്ന ഫാഷൻ ഡിസൈനർമാരും അവരുടെ വസ്ത്രങ്ങളിൽ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിസ്ഥിതിക്ക് ഗുണം ചെയ്യും
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് പ്ലാസ്റ്റിക് മലിനീകരണം. കടൽ മാലിന്യത്തിന്റെ 85 ശതമാനവും പ്ലാസ്റ്റിക്കാണ്.
2040 ആകുമ്പോഴേക്കും സമുദ്രത്തിലെ പ്ലാസ്റ്റിക്കിന്റെ അളവ് ഏകദേശം മൂന്നിരട്ടിയാകുമെന്നും ഓരോ വർഷവും 23 ദശലക്ഷം മുതൽ 37 ദശലക്ഷം ടൺ വരെ മാലിന്യങ്ങൾ ചേർക്കുമെന്നും യുഎൻ എൻവയോൺമെന്റ് പ്രോഗ്രാം പ്രവചിക്കുന്നു. കേരളത്തിന്റെ ബഡ്ജറ്റിൽ പോലും കടൽ മാലിന്യങ്ങൾ ശേഖരിക്കാൻ വകയിരുത്തിയിരിക്കുന്നതു 5 കോടി രൂപയാണ്.
ഈ പ്രശ്നത്തിനുള്ള ഒരു പരിഹാരം പുനരുപയോഗമാണ്. നിർഭാഗ്യവശാൽ ഇന്നുവരെ, പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഒമ്പത് ശതമാനം മാത്രമാണ് പുനരുപയോഗം ചെയ്യുന്നത്.
വസ്ത്രങ്ങൾ നിർമ്മിക്കാൻ പുതിയ പ്ലാസ്റ്റിക്കിന് പകരം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കുന്നത് പരിസ്ഥിതിയിലെ പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കുകയും വളരെ കുറച്ച് ഊർജ്ജം ഉപയോഗിക്കുകയും ചെയ്യുന്നു. പുതിയ പോളിസ്റ്റർ നിർമ്മിക്കുന്നതിന് വളരെയധികം ചൂട് ആവശ്യമാണ്. കൂടാതെ രണ്ട് പ്രധാന ചേരുവകൾ കൽക്കരിയും എഥിലീനും (പെട്രോളിയത്തിന്റെ ഒരു ഡെറിവേറ്റീവ്) ആണ്.
എന്നിട്ടും, റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളിലെ ആശങ്കകൾക്ക് അവസാനമാകുന്നില്ല. പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്താലും ഇപ്പോഴും പ്ലാസ്റ്റിക് ആണെന്നതും വസ്തുതയാണ്. പോളിസ്റ്റർ പോലുള്ള സിന്തറ്റിക് തുണിത്തരങ്ങൾ കഴുകുമ്പോഴോ ധരിക്കുമ്പോഴോ അതിൽ നിന്ന് പുറന്തള്ളുന്ന ചെറിയ കണങ്ങളായ മൈക്രോപ്ലാസ്റ്റിക്സിനെക്കുറിച്ച് ആശങ്കയുണ്ട്. ഈ ചെറിയ പ്ലാസ്റ്റിക്കുകൾ മനുഷ്യരുടെ ഭക്ഷണത്തിലേക്കും വായുവിലേക്കും ജലസ്രോതസ്സുകളിലേക്കും കൂടുതലായി കടന്നുകയറുന്നു എന്ന് ശാസ്ത്രീയമായി വിശദീകരണവുമുണ്ട്.
അതിനാൽ, പ്ലാസ്റ്റിക് പ്രശ്നത്തിന് ഒറ്റത്തവണ റീസൈക്ലിങ്ങിന് ഒരു പരിഹാരമാകാൻ കഴിയില്ലെങ്കിലും, പുനരുപയോഗം ചെയ്ത പ്ലാസ്റ്റിക്കിൽ നിന്നുള്ള വസ്ത്രങ്ങൾ പച്ചപ്പും ആരോഗ്യകരവുമായ അന്തരീക്ഷത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്. അതിന്റെ ഒരു സുപ്രധാന സന്ദേശവുമായാണ് റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിന്ന് നിർമ്മിച്ച ജാക്കറ്റ് ധരിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി ശരിയായ ദിശയിലേക്ക് ചുവടുവച്ചത്.
The Modi suit has gained worldwide notice since Narendra Modi became Prime Minister of India. One entry in the Guinness Book of Records for Narendra Modi’s suit in 2016 was all received. That made Modi’s suit the most expensive suit ever sold at auction. He performed another act of Modi magic today while wearing a Modi jacket. What makes the Prime Minister’s sky blue jacket special? Recycled plastic bottles were used to create the garment. On February 6, Modi arrived at the Parliament wearing the Jacket that had been given to him by the Indian Oil Corporation during the Bengaluru-based India Energy Week.