സിം കാർഡും പുസ്തകവും വിറ്റ് ഡൽഹിയിലെ തെരുവുകളിലൂടെ നടന്ന ആ പയ്യന്റെ മനസ്സിലൊരു കുഞ്ഞു സംരംഭ ആശയം ഒളിഞ്ഞിരുപ്പുണ്ടായിരുന്നു. അവൻ ആ ആശയവുമായി പിനീടൊരു സ്റ്റാർട്ടപ്പ് തുടങ്ങി. ഒരു അഡ്വർടൈസ്‌മെന്റ് സ്റ്റാർട്ടപ്പ് കമ്പനി.
![](https://channeliam.com/wp-content/uploads/2023/06/Himanshu-Adv-Startup-1.jpg)
2 വർഷം കൊണ്ട് 6.50 കോടി രൂപ വിറ്റുവരുള്ള കമ്പനിയാക്കി അതിനെ ഉയരത്തിലെത്തിച്ചിരിക്കുന്നു എന്ന് കേൾക്കുമ്പോൾ ആ പയ്യന്റെ കൈയിൽ നിന്നും പുസ്‌തകങ്ങൾ സ്ഥിരമായി വാങ്ങിയിരുന്നവർക്കു വരെ ഇന്ന് അഭിമാനമാണ്. ആ കഥയാണ് ഡൽഹികാരനായ ഹിമാൻഷു ലോഹ്യയുടേത്. ആ പയ്യന്റെ ഇന്നത്തെ സ്റ്റാർട്ടപ്പ് കമ്പനിയാണ് അർഡന്റ് ആഡ്‌വേൾഡ് പ്രൈവറ്റ് ലിമിറ്റഡ്.-ARDENT ADWORLD
![](https://channeliam.com/wp-content/uploads/2023/06/1554028931994.jpg)
അമ്മയുടെ രോഗവും ചികിത്സാ ചെലവും ജീവിത ചെലവുകളും കാരണം പഠനം ഉപേക്ഷിച്ച് ചെറിയ ശമ്പളത്തിന് ജോലി ചെയ്ത് തുടങ്ങിയ ഹിമാൻഷു ഇന്ന് 40ഓളം പേർക്ക് ജോലി നൽകുന്ന ഈ കമ്പനിയുടെ ഉടമയാണ്. പിന്നിട്ട വഴികളിൽ കഠിനാധ്വാനം ചെയ്യാനുള്ള മനസാണ് അദ്ദേഹത്തെ സ്വന്തം സംരംഭത്തിലേക്ക് തിരിയാനും 6.50 കോടി വിറ്റുവരവുള്ള കമ്പനി ഉണ്ടാക്കാനും സഹായിച്ചത്.
2004 ൽ അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഡിജിറ്റൽ എൻജിനിയറിംഗ് ആൻഡ് മൈക്രോ പ്രോസസ് സിസ്റ്റം ഡിപ്ലോമ വിദ്യാർഥിയായിരുന്നു ഹിമാൻഷു. ഇക്കാലത്താണ് അമ്മയ്ക്ക് ക്യാൻസർ കണ്ടെത്തുന്നത്. അധിക വരുമാനം വേണ്ടി വന്ന സമയത്ത് ഹിമാൻഷു പഠനം നിർത്തി ജോലിക്ക് ഇറങ്ങി. വോഡഫോണിൽ മൂന്ന് മാസം സിം കാർഡ് വില്പന നടത്തിയ ശേഷം ഒന്നര വർഷത്തോളം മാർക്കറ്റിംഗ് കമ്പനിയിൽ പുസ്തകങ്ങൾ വില്പന നടത്തുകയും ചെയ്തു. അപ്പോളും മനസിലുണ്ടായിരുന്നു ഒരു സംരംഭ ആശയം.
![](https://channeliam.com/wp-content/uploads/2023/06/Screenshot_2023_06_06-2.jpg)
ഇതിന് ശേഷം 2006 ലാണ് പഠനം പുനാരാരംഭിച്ച് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിന് ചേരുന്നത്. മൂന്ന് വർഷത്തെ പഠനം ശേഷം കോഴ്സ് പൂർത്തിയാക്കിയ ഹിമാൻഷു ഉടൻ ഹിന്ദി പത്രത്തിൽ റിപ്പോർട്ടറായി ചേർന്നു. അപ്പോളും ആ മനസ്സിൽ ഒരു സംരംഭക ആശയം അവസരം തേടി കിടക്കുകയായിരുന്നു. ആ ജോലിവിട്ടു നേരെ പരസ്യ ഫീൽഡിലേക്കു ചേക്കേറി ഹിമാൻഷു.
![](https://channeliam.com/wp-content/uploads/2023/06/25_02_2023_09_43_40_Himanshu_Lohia_Ardent_Adworld_Team.jpg)
അമ്മാവനായ ലഖ്‌വീന്ദർ സിംഗ് ആരംഭിച്ച പരസ്യ കമ്പനിയിൽ ചേർന്നാണ് പരസ്യ രംഗത്തെ ആദ്യ പാഠം പഠിക്കുന്നത്. പഞ്ചാബിൽ കോളേജുകളുള്ള പേൾസ് ഗ്രൂപ്പിനുള്ള പരസ്യങ്ങളായിരുന്നു ആദ്യം ചെയ്തത്. 2010-ൽ ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള പരസ്യ കമ്പനിയായ ഫോർത്ത് ഡൈമൻഷനിൽ ചേർന്നു. ഒന്നര വർഷത്തോളം കമ്പനിയിൽ ജോലി ചെയ്ത ശേഷം ഹിമാൻഷു 2012 ൽ മനേസർ ആസ്ഥാനമായുള്ള ബിടിഎൽ പരസ്യ കമ്പനിയിൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായി ചേർന്നു.
![](https://channeliam.com/wp-content/uploads/2023/06/25_02_2023_09_43_02_Himanshu_Lohia_Ardent_Adworld1.jpg)
കരിയറിലെ വളർച്ച ഇവിടെ നിന്നായിരുന്നുവെന്ന് ഹിമാൻഷു പറയുന്നു. എട്ട് വർഷമായിരുന്നു കമ്പനിയിൽ ജോലി ചെയ്തത്. ഇക്കാലത്ത് ഹിന്ദുസ്ഥാൻ യുണിലിവർ, പ്രോക്ടർ ആൻഡ് ഗാംബിൾ, ഫെറേറോ റോച്ചർ, മാരികോ, ലോറിയൽ, ഫിലിപ്സ് എന്നി കമ്പനികളുമായി പരസ്യങ്ങൾ ചെയ്യാനായി. എന്നാൽ കോവിഡ് കാലത്ത് കമ്പനി ശമ്പളം പകുതിയായി വെട്ടിക്കുറച്ചു. പിന്നീട് മുഴുവൻ ശമ്പളവും തിരികെ നൽകാൻ കൂട്ടാക്കാത്തതോടെയാണ് ഹിമാൻഷു ഒരു പുതിയ കമ്പനി ആരംഭിക്കുന്നത്.
![](https://channeliam.com/wp-content/uploads/2023/06/brandLogo.jpg)
2020 ഒക്ടോബറിലാണ് ഹിമാൻഷു പുതിയ കമ്പനിയായ അർഡന്റ് ആഡ്‌വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് രജിസ്റ്റർ ചെയ്യുന്നത്. ജനുവരി മുതൽ കുറച്ച് ഫ്രീലാൻസർമാരുടെ സഹായത്തോടെ വീട്ടിൽ നിന്നാണ് അദ്ദേഹം പുതിയ കമ്പനിയുടെ ജോലി തുടങ്ങുന്നത്. ജോലി ഉപേക്ഷിക്കുമ്പോൾ കയ്യിലുണ്ടായ 10 ലക്ഷം രൂപയുടെ സമ്പാദ്യത്തിൽ നിന്നായിരുന്നു പുതിയ തുടക്കം. ആദ്യഘട്ടത്തിൽ വീട്ടിൽ നിന്ന് തുടങ്ങിയ ജോലി പിന്നീട് ഗുഡ്ഗാവിലെ മനേസറിൽ ഓഫീസ് തുറന്നു അവിടെ നിന്നും ആരംഭിച്ചു.
മുൻ കമ്പനിയിലെ ക്ലയന്റുകൾ ലിങ്ക്ഡ്ഇൻ വഴി ബന്ധപ്പെടുകയും വർക്കുകൾ എൽപ്പിച്ചുമാണ് തുടക്കമെന്ന് ഹിമാൻഷു പറയുന്നു. ജിഎസ്ടി രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് തന്നെ വെയ്‌ക്ഫീൽഡിലെ സീനിയർ ബ്രാൻഡ് മാനേജർ പ്രിയങ്ക് കപൂറാണ് ആദ്യ പ്രൊജക്ട് തന്നത്. മൂന്ന് മാസത്തെ ബിസിനസിനുള്ളിൽ 70 ലക്ഷം രൂപയുടെ വിറ്റുവരന് നേടാൻ കമ്പനിക്ക് സാധിച്ചു. കഴിഞ്ഞ വർഷം 6.5 കോടി രൂപയുടെ വിറ്റുവരവ് നേടിയ കമ്പനിയിൽ ഇന്ന് 40 ജീവനക്കാരുണ്ട്. ഈ സാമ്പത്തിക വർഷം ഇതിനകം തന്നെ 9 കോടി രൂപയുടെ ബിസിനസ് കമ്പനി ചെയ്തു
![](https://channeliam.com/wp-content/uploads/2023/06/1620293066549.jpg)
Ardent Adworld was originally conceptualized and established in 2009 with the aim of fulfilling diverse design requirements. In 2020, it underwent a major revamp, expanding its offerings to encompass a wide range of expert, innovative, and reliable solutions. These solutions go beyond digital advertising, encompassing POSM manufacturing, instore communication, print and packaging solutions, with plans for further expansion in the future.