2 മണിക്കൂർ യാത്ര കൊണ്ട് ദുബായിയെയും, ഇന്ത്യയിലെ മുംബൈയെയും തീവണ്ടി മാർഗം ബന്ധിപ്പിക്കുവാനുള്ള ശ്രമങ്ങളിലാണ് ദുബായ്. 1934 കിലോമീറ്റർ അകലത്തിൽ ഇടയ്ക്കു സമുദ്രവുമുള്ള രണ്ട് പ്രധാന നഗരങ്ങളെ എങ്ങനെ ഈ റെയിൽ ബന്ധിപ്പിക്കും?
യുഇഎ ആസ്ഥാനമായുള്ള നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് എന്ന നിർമാണ കമ്പനിക്കു അതിനുള്ള ഉത്തരമുണ്ട്. ആഴക്കടലിനടിയിലൂടെ.
രണ്ടു നഗരങ്ങളെ അൾട്രാ സ്പീഡ് ഫ്ലോട്ടിംഗ്ട്രെയിനിന്റെ സാങ്കേതിക മികവ് കൂട്ടിച്ചേർക്കുമെന്നാണ് പ്രതീക്ഷ. 2019-ൽ ദുബായിയിലെ ഫുജൈറയിൽ നിന്ന് ഇന്ത്യയിലെ മുംബൈയിലേക്കു പോകുന്ന ഒരു ട്രെയിൻ ലൈനിന്റെ നിർമ്മാണം UAE കമ്പനി NBL ആരംഭിച്ചു.
ലണ്ടൻ, പാരീസ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന യൂറോസ്റ്റാർ ട്രെയിൻ സർവീസ് മാതൃകയിലാണ് സ്പീഡ് ഫ്ലോട്ടിംഗ്ട്രെയിൻ. ഒരു പത്തു നില കെട്ടിടത്തിന്റെ ഉയരത്തിനൊത്ത ആഴത്തിലാകും ട്രെയിൻ സർവീസ് നടത്തുക.
സമുദ്രത്തിൽ രണ്ട് വളഞ്ഞ കോൺക്രീറ്റ് ഫ്ലോട്ടിംഗ് ട്യൂബുകൾ സ്ഥാപിച്ചാണ് National Advisor Bureau Limited തങ്ങളുടെ അണ്ടർവാട്ടർ ട്രെയിൻ ഓടിക്കുക.
തീവണ്ടിക്ക് രണ്ടു ഭാഗത്തേക്കും സർവീസ് നടത്തുന്നതിന് ട്യൂബുകൾ കൊണ്ടുള്ള 2 സമുദ്രാന്തർ പാതകൾ ഉണ്ടാകും. ട്യൂബിനുള്ളിൽ സമുദ്ര ജലം കടക്കാതിരിക്കാൻ ഹൈഡ്രോഫിലിക് ഗാസ്‌കറ്റുകൾ ഉപയോഗിക്കും.
രണ്ട് മണിക്കൂറിനുള്ളിൽ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് പോകാനുള്ള സൗകര്യമാകും ലഭിക്കുക. പുറമെ ഈ അണ്ടർവാട്ടർ നെറ്റ്‌വർക്കിലൂടെ ഇരു രാജ്യങ്ങൾക്കും തങ്ങളുടെ കയറ്റുമതി, ഇറക്കുമതി കഴിവുകൾ വർദ്ധിപ്പിക്കുന്നതുള്ള അവസരമുണ്ടാകും.
ട്രെയിൻ മാർഗം വേഗത്തിലുള്ള വ്യാപാര വഴികൾക്കു തുടക്കമിടുന്നതിനൊപ്പം പൈപ്പ് ലൈനുകൾ വഴി സമാന്തരമായി വാതകം, എണ്ണ, വെള്ളം എന്നിവയുടെ കൈമാറ്റം വളരെ എളുപ്പമാകും.
ഫ്ലോട്ടിംഗ് അണ്ടർവാട്ടർ നെറ്റ്‌വർക്ക് ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണെങ്കിലും, വ്യാപാരം, കണക്റ്റിവിറ്റി, പ്രാദേശിക സഹകരണം എന്നിവയിൽ അണ്ടർ വാട്ടർ അൾട്രാ സ്പീഡ് ട്രെയിൻ സർവീസിന്റെ സ്വാധീനം ഇരു രാജ്യങ്ങൾക്കുമിടയിൽ എറിയതാകും. മുംബൈയ്ക്കും ഫുജൈറയ്ക്കും ഇടയിലുള്ള നിർദിഷ്ട കടൽത്തീര റെയിൽ ശൃംഖല പരിധികളില്ലാത്ത ഭാവി രൂപപ്പെടുത്തുന്നതിനുമുള്ള യുഎഇയുടെ അചഞ്ചലമായ തീരുമാനത്തിന്റെ തെളിവാണ്.
Dubai, the city of endless innovation, has once again captured the world’s attention with a groundbreaking proposal that promises to redefine transportation and trade. From futuristic flying experiences to encounters with advanced robots, Dubai continues to push the boundaries of what is possible. One of its latest ambitious endeavours is the creation of an underwater train that will connect Dubai to Mumbai, India, setting a new benchmark in transportation and connectivity.