കൊച്ചിയുടെ വികസനത്തിന് 4,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെല്ലിംഗ്ടൺ ഐലൻഡിൽ നടന്ന ചടങ്ങിലാണ് കപ്പൽ നിർമാണ വ്യവസായ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമാണ് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ.
കൊച്ചി കപ്പൽശാലയുടെ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, രണ്ടാമത്തെ ഡ്രൈഡോക്ക്, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തിനുള്ള സമ്മാനമായാണ് പ്രധാനമന്ത്രി പദ്ധതികൾ സമർപ്പിച്ചത്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നാഴികക്കല്ലാകുന്ന പദ്ധതി കൊച്ചിയുടെ വികസനക്കുതിപ്പിന് പുതുവേഗം നൽകും.
കൊച്ചിയാകും കപ്പൽ റിപ്പയറിംഗ് കേന്ദ്രം
970 കോടി രൂപ ചെലവിലാണ് കൊച്ചിയിൽ അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം നിർമിച്ചത്. വെല്ലിംഗ്ടൺ ഐലൻഡിലെ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ 42 ഏക്കർ ഭൂമിയാണ് ഇതിനായി പാട്ടത്തിനെടുത്തത്. കപ്പൽ റിപ്പയറിംഗിനുള്ള ആഗോള കേന്ദ്രമായി ഇതുവഴി കൊച്ചിയെ മാറ്റുകയാണ് ലക്ഷ്യം.
6000 ടൺ ശേഷിയുള്ള കപ്പൽ ലിഫ്റ്റ് സംവിധാനം, 6 വർക്ക് സ്റ്റേഷനുകൾ, 130 മീറ്റർ വരെ നീളമുള്ള 7 കപ്പലുകൾ ഒരേസമയം ഉൾക്കൊള്ളുന്ന 1400 മീറ്റർ ബെർത്ത് എന്നിവയുള്ളതാണ് കേന്ദ്രം. 2000 പേർക്ക് തൊഴിൽ നൽകാൻ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1799 കോടിയുടെ ഡ്രൈഡോക്
1799 കോടി രൂപയുടെ പുതിയ ഡ്രൈഡോക്കാണ് കൊച്ചി കപ്പൽ ശാലയ്ക്ക് ലഭിച്ചത്. 310 മീറ്റർ നീളവും 13 മീറ്റർ ആഴവുമുണ്ട്. കൂറ്റൻ ചരക്കു കപ്പലുകൾ മാത്രമല്ല, 70,000 ടൺ വരെ ഭാരമുള്ള വിമാന വാഹിനികളും എൽഎൻജി കപ്പലുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ് പുതിയ ഡ്രൈഡോക്. പൂർണ പ്രവർത്തന സജ്ജമായാൽ 2000 പേർക്ക് നേരിട്ടും 12,000 പേർക്ക് പരോക്ഷമായും തൊഴിൽ നൽകും. മാത്രമല്ല, അനുബന്ധ വ്യവസായങ്ങളുടെയും ചെറുകിട സംരംഭങ്ങളുടെയും വളർച്ചയ്ക്ക് സഹായിക്കും.
എൽപിജി ഇറക്കുമതി ടെർമിനലും
1,236 കോടി രൂപ ചെലവഴിച്ചാണ് കൊച്ചി പുതുവൈപ്പിനിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പുതിയ എൽപിജി ഇറക്കുമതി ടെർമിനൽ നിർമിച്ചത്. കൊച്ചിയുടെ മാത്രമല്ല ദക്ഷിണേന്ത്യയുടെ ആകെ പാചക വാതക ആവശ്യകത നിറവേറ്റാൻ ഇതിന് സാധിക്കും. കേരളത്തിന് പുറമേ തമിഴ്നാട്ടിലെയും ബ്ലോട്ടിംഗ് പ്ലാൻറുകൾക്ക് ഇത് ഉപകരിക്കും. ലക്ഷകണക്കിന് വീടുകളിലേക്കും ഓഫീസുകളിലേക്കും സുഗഗമായി എൽപിജി വിതരണം ചെയ്യാൻ സാധിക്കും. ഇതുവഴി 150 കോടി രൂപയാണ് എൽപിജി വിതരണത്തിൽ ലാഭിക്കാൻ പോകുന്നത്. പ്രവർത്തനം തുടങ്ങിയാൽ പ്രതിവര്ഡഷം 19,800 തൊഴിൽ ദിനങ്ങളെങ്കിലും പദ്ധതി വഴി സൃഷ്ടിക്കപ്പെടും.
Prime Minister Narendra Modi recently inaugurated three groundbreaking infrastructure projects, collectively valued at over Rs. 4,000 crore. These initiatives mark a significant stride towards realising the Prime Minister’s vision of revitalising India’s ports, shipping, and waterways sector while bolstering the nation’s capacity and self-sufficiency.