രാജ്യത്തെ മുൻനിര സംവിധായകരിലൊരാളാണ് സഞ്ജയ് ലീല ബൻസാലി. ബൻസാലി സംവിധാനം ചെയ്യുന്ന ആദ്യത്തെ വെബ്സീരീസായ ഹീരാമണ്ഡി; ദ ഡയമണ്ട് ബസാറിന്റെ (Heeramandi: The Diamond Bazaar) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നപ്പോൾ മുതൽ ആകാംക്ഷയിലാണ് പ്രേക്ഷകർ.
ബൻസാലിയുടെ എപ്പിക് സിനിമകൾ കണ്ടു പരിചയമുള്ള പ്രേക്ഷകർ മാജിക്കിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. നെറ്റ്ഫ്ലിക്സിലാണ് വെബ്സീരീസ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇപ്പോൾ ഇതാ ഹീരാമണ്ഡിയുടെ കൂടുതൽ വിശേഷങ്ങൾ പുറത്തു വന്നിരിക്കുകയാണ്.
ബോളിവുഡ്, ടോളിവുഡ് സിനിമകളുടെ നിർമാണ ബജറ്റിനെ ഹീരാമണ്ഡി കടത്തിവെട്ടിയിരിക്കുകയാണ് എന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. എസ്എസ് രാജമൗലിയുടെ ബാഹുബലി നിർമിച്ചത് 180 കോടി രൂപയ്ക്കാണ്. രൺബീർ കപൂർ അഭിനയിച്ച അനിമൽ 100 കോടി ബജറ്റിലാണ് നിർമിച്ചത്. എന്നാൽ ഇതിനും മുകളിലാണ് ഹീരമണ്ഡിയുടെ നിർമാണ ചെലവ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് 200 കോടി രൂപയ്ക്ക് മുകളിലാണ് ഹീരാമണ്ഡിയുടെ നിർമാണ ചെലവ്!
ഇന്ത്യയിൽ ഇത്രയും ഉയർന്ന ബജറ്റിൽ ഒരു വെബ്സീരീസ് ഇതിന് മുമ്പ് നിർമിച്ചിട്ടുണ്ടാകില്ല. അജയ് ദേവ്ഗൺ അഭിനയിച്ച രുദ്രയുടെ നിർമാണ ചെലവിന് ഒപ്പം വരുമിത്.
ഹീരാമണ്ഡിയുടെ നിർമാണ ചെലവിൽ നല്ലൊരു ശതമാനം തുക സഞ്ജയ് ലീല ബൻസാലിയുടെ പ്രതിഫലമാണ്. നിർമാതാവ്, ഷോറണ്ണർ എന്ന നിലകളിൽ 60 കോടിക്ക് മുകളിലാണ് ബൻസാലി പോക്കറ്റിലാക്കിയത്. ബൻസാലിയുടെ അത്യാഡംബരം നിറഞ്ഞ സെറ്റുകളും മറ്റും കണക്കാക്കുമ്പോൾ ഈ തുക പ്രതീക്ഷിക്കാവുന്നതാണെന്ന് പ്രേക്ഷകർ കരുതുന്നു.
മനീഷ കൊയ്രാള, അതിഥി റാവു, സോനാക്ഷി സിൻഹ, ഷർമിൻ സേഗൽ, റിച്ച ഛദ്ദ, സഞ്ജീത ഷേക്ക് എന്നിങ്ങനെ വൻ താരനിരയാണ് ഹീരാമണ്ഡയിലുള്ളത്. സ്വാതന്ത്ര്യത്തിന് മുമ്പ് ലാഹോറിലെ ഹീരാമണ്ഡിയിലെ 4 വനിതകളെ പശ്ചാത്തലമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത്.
Explore the groundbreaking transformation of Indian web series with Heeramandi, a highly anticipated production by Sanjay Leela Bhansali, boasting a record-breaking budget and a stellar ensemble cast. Learn about the series’ captivating narrative set in Lahore’s Heera Mandi and its impending release on Netflix.