ഖത്തറിൽ പ്രതിസന്ധി നേരിട്ട് ടാറ്റാ ഗ്രൂപ്പ് (Tata Group) സ്ഥാപനമായ വോൾട്ടാസ് (Voltas). പലകാരണങ്ങൾ കൊണ്ട് വോൾട്ടാസിന് ലഭിക്കേണ്ട 750 കോടി രൂപയാണ് മുടങ്ങിയിരിക്കുന്നത്. ചില പ്രൊജക്ടുകളുടെ ബാങ്ക് ഗാരന്റിയിൽ കോൺട്രാക്ടർമാർ തിരിമറി നടത്തിയെന്നും കമ്പനി എംഡിയും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. ഖത്തറിൽ ചില പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നും കിട്ടാനുള്ള തുക കൃത്യസമയത്ത് കിട്ടുന്നില്ലെന്നും പ്രദീപ് പറഞ്ഞു. തുക ലഭിച്ചിട്ടില്ലെങ്കിലും പ്രൊജക്ടുകൾ കൃത്യമായി പൂർത്തിയാക്കി നൽകിയിട്ടുണ്ട്.
നഷ്ടം കോടികൾ
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വോൾട്ടാസ് കേന്ദ്രസർക്കാരിനെയും ഖത്തറിലെ ഇന്ത്യൻ എംബസിയെയും സന്ദർശിച്ചു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് നിർമാണ പ്രവർത്തനങ്ങൾ വോൾട്ടാസ് കരാറിന്റെ അടിസ്ഥാനത്തിൽ പൂർത്തിയാക്കിയിരുന്നു. ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയ ബില്ലുകൾ സർട്ടിഫൈ ചെയ്യാത്തതാണ് തുക വൈകാൻ കാരണമായി പറയുന്നത്. 750 കോടി രൂപയ്ക്ക് പുറമേ, 375 കോടി രൂപ ബാങ്ക് ഗാരന്റി ഇനത്തിൽ ലഭിക്കാനുണ്ടെന്നും വോൾട്ടാസ് പറഞ്ഞു. മിക്ക പ്രൊജക്ടുകളും ആറാം പാദത്തിലും ഏഴാം പാദത്തിലും ലഭിക്കുന്നതും തുക വൈകാൻ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നു. ഡിസംബറിൽ മാത്രം 27.60 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്.
കഴിഞ്ഞ വർഷം ഇലക്ട്രോ-മെക്കാനിക്കൽ പ്രോജക്ടുകളിൽ സേവന വിഭാഗത്തിലും 120 കോടി രൂപ കമ്പനിക്ക് നഷ്ടമായി. അതിനാൽ തന്നെ ഇനി പ്രൊജക്ടുകൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കുമെന്ന് വോൾട്ടാസ് പറഞ്ഞു.
ഖത്തറിന് പുറമേ യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിലും വോൾട്ടാസ് സജീവമാണ്.
Voltas, a Tata Group company, faces losses of Rs. 750 crore due to contract disputes and delays in Qatar. Despite a loss of Rs. 27.60 crore in December alone, Voltas remains active in Qatar and other Gulf countries.