Author: News Desk

എയ്റോസ്പെയ്സിലും ഡിഫന്‍സിലും ബന്ധം ശക്തമാക്കാന്‍ ഇന്ത്യയും യുകെയും. Aerospace and Defence Industry Group തുടങ്ങാന്‍ യുകെ-ഇന്ത്യാ ബിസിനസ് കൗണ്‍സിലില്‍ (UKIBC) തീരുമാനം.  ഡിഫന്‍സിലും ഇന്‍ഡസ്ട്രിയല്‍ സഹകരണത്തിനുമായി ഇരുരാജ്യങ്ങളും ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഹാര്‍ഡ്വെയര്‍ ടെക്നോളജിയിലും ദീര്‍ഘകാല സഹകരണം ലക്ഷ്യമിടുന്നതായി UKIBC വൈസ് ചെയര്‍മാന്‍ റിച്ചാര്‍ഡ് മക്കെല്ലം. കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ ഇനീഷ്യേറ്റീവിന് മികച്ച പിന്തുണ നല്‍കുമെന്നും റിച്ചാര്‍ഡ് മക്കെല്ലം.

Read More

ഇന്‍ഷുറന്‍സ്-ടെക്ക് സ്റ്റാര്‍ട്ടപ്പ് Ackoയില്‍ കൂടുതല്‍ നിക്ഷേപം നടത്തി Flipkart സഹസ്ഥാപകന്‍.  20 മില്യണ്‍ ഡോളറാണ് ബിന്നി ബെന്‍സാല്‍ ഇക്കുറി നിക്ഷേപം നടത്തുന്നത്.  ഇതോടെ Ackoയില്‍ ബന്‍സാലിന്റെ ആകെ നിക്ഷേപം 45 മില്യണ്‍ ഡോളറാകും. ബംഗലൂരു ബേസ്ഡായ ജനറല്‍ ഇന്‍ഷുറന്‍സ് ഫേമാണ് Acko.  Amazon, Accel, SAIF എന്നീ കമ്പനികളില്‍ നിന്നടക്കം 100 മില്യണ്‍ ഡോളറിലധികം നിക്ഷേപം Ackoയ്ക്ക് ലഭിച്ചുകഴിഞ്ഞു.

Read More

മികച്ച നിക്ഷേപകരെ കിട്ടുന്നതിനായി കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ മത്സരിക്കുന്ന വേളയിലാണ് ട്വിറ്റര്‍ സഹസ്ഥാപകന്‍ ബിസ് സ്റ്റോണ്‍ നിക്ഷേപം നടത്തിയ കമ്പനിയിലേക്ക് ലോകം ഉറ്റു നോക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സീവ് എന്ന സ്റ്റാര്‍ട്ടപ്പിലേക്കാണ് എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ കൂടിയായ ബിസ് സ്റ്റോണ്‍ തന്റെ വെഞ്ചര്‍ ക്യാപിറ്റലായ ബിസ് ആന്‍ഡ് ലിവിയ സ്റ്റോണ്‍ ഫൗണ്ടേഷന്‍ വഴി നിക്ഷേപം നടത്തുന്നത്. വളരെ അപൂര്‍വ്വമായാണ് ബിസ് സ്റ്റോണ്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത്. വിജയിക്കാന്‍ പിറന്ന സഞ്ജയ് തിരിച്ചടികള്‍ക്ക് മുന്നില്‍ പതറാത്ത പ്രതിഭയാണ് സീവ് സ്ഥാപകനും കൊച്ചി സ്വദേശിയുമായ സഞ്ജയ് നെടിയറ. തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ വ്യക്തിയുമാണ്. 2010ല്‍ കോളേജ് പഠന കാലത്ത് തന്റെ 80 ശതമാനം കേള്‍വിയും സഞ്ജയ്ക്ക് നഷ്ടപ്പെട്ടിരുന്നു. ക്ലയിന്റുകള്‍ വിളിച്ചാല്‍ ഫോണെടുക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പല തൊഴിലവസരങ്ങളും സഞ്ജയ്ക്ക് നഷ്ടമായി. ഈ തിരിച്ചടിയില്‍ നിന്നും സ്വന്തം സംരംഭം എന്ന ലക്ഷ്യത്തിലേക്ക് സഞ്ജയ് എത്തി.…

Read More

Amazon Alexa ഇനി ‘വൈകാരികമായി’ പ്രതികരിക്കും. സന്തോഷവും ആകാംക്ഷയും നിരാശയുമടക്കം മനുഷ്യരുടെ എല്ലാ വികാരങ്ങളും വോയിസ് അസിസ്റ്റന്റിലും ആഡ് ചെയ്യും.  ന്യൂറെല്‍ ടെക്സ്റ്റ് ടു സ്പീച്ച് ടെക്നോളജി (NTTS) ഉപയോഗിച്ച് ശബ്ദത്തിന്റെ താളവും വേഗവും നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. റേഡിയോ വാര്‍ത്താ പ്രക്ഷേപണമടക്കമുള്ള മേഖലയില്‍ ടെക്നോളജി മാറ്റങ്ങള്‍ സൃഷ്ടിക്കും.  നോര്‍മല്‍ Alexa വോയിസിനെക്കാള്‍ 31 ശതമാനം അധികം നാച്ചുറലാണ് പുതിയ ടെക്നോളജിയെന്നും Amazon.

Read More

Whats App ഉപയോഗത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. Whats App സെക്യൂരിറ്റി സിസ്റ്റത്തിന്റെ ഓഡിറ്റ് നടത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. പെഗാസസ് സ്പൈവെയര്‍ അറ്റാക്കിന്റെ പശ്ചാത്തലത്തിലാണ് നീക്കം. വാട്ട്സാപ്പിന്റെ മുഴുവന്‍ സിസ്റ്റവും ഓഡിറ്റ് ചെയ്യണമെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി ടീം. വിവര സുരക്ഷാ നിയമം എത്രയും വേഗം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും രവിശങ്കര്‍ പ്രസാദ്.

Read More

Belgian blockchain tech giant SettleMint launches Indian operations. The firm caters blockchain products in API, micro-services, browser component & template formats. SettleMint has presence in Belgium, UAE, Saudi Arabia, and Singapore. Blockchain-based projects in India has crossed $20 Mn across various segments.Currently, 40+ blockchain initiatives are being executed by the public sector in India,

Read More

രാജ്യത്തെ എംഎസ്എംഇ സംരംഭങ്ങള്‍ക്ക് Google Shopping സപ്പോര്‍ട്ട്. സംരംഭകര്‍ക്കായി My Business ഫീച്ചര്‍ ആഡ് ചെയ്യുമെന്നും Google. ചെറുകിട-ഇടത്തരം ബിസിനസുകളുടെ ലിസ്റ്റിങ്ങ് അപ്ഡേറ്റ് ചെയ്യുന്ന ഫീച്ചറാണിത്. വ്യാപാരികള്‍ക്ക് എളുപ്പത്തില്‍ കസ്റ്റമറില്‍ എത്താന്‍ Google My Business സഹായകരമാകും. 20,000 ചെറുകിട ബിസിനസുകളെ ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ടെന്നും Google. ഇതുവഴി റീട്ടെയിലേഴ്സിന് ഓണ്‍ലൈന്‍ സ്റ്റോര്‍ ക്രിയേഷനും പ്രോഡക്ട് വില്‍പനയും സാധിക്കും. പ്രോഡക്ടുകളുടെ ചിത്രങ്ങളും Google My Business വഴി പോസ്റ്റ് ചെയ്യാം. നിലവില്‍ 20 മില്യണിലധികം ഓഫറുകള്‍ Google Shopping വഴി ലഭ്യമാണ്. യൂസേഴ്സിനായി 9 പ്രാദേശിക ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തും. Google Shopping യൂസേഴ്സില്‍ നല്ലൊരു ഭാഗവും ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിക്കുന്നുണ്ട്.

Read More

Central Government has decided to fasten the loop around cab aggregators including OLA and Uber. New regulations were imposed which might be of benefit from the consumer perspective whereas making work difficult for the companies. New regulations include capping of commission rates and limiting price surge. The new regulations are aimed at bettering consumer experience and ensuring safety of passengers. Key aspects of the new regulations include capping of commission. Cab aggregators will have to cap commission rates to 10% of the total fare. Addressing the complaints from consumers regarding surging price during peak hours, government will put a stop…

Read More

ഇന്ത്യയില്‍ ഓപ്പറേഷന്‍സ് ആരംഭിക്കാന്‍ ബ്ലോക്ക് ചെയിന്‍ കമ്പനി SettleMint. API പ്രോഡക്ടുകള്‍, മൈക്രോ സര്‍വീസ്, ബ്രൗസര്‍ കമ്പോണന്റ്, ടെംപ്ലേറ്റ് ഫോര്‍മാറ്റ് എന്നിവയിലാണ് ബെല്‍ജിയം ആസ്ഥാനമായ കമ്പനി ഫോക്കസ് ചെയ്യുന്നത്. ബെല്‍ജിയത്തിന് പുറമേ യുഎഇ, സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും കമ്പനിക്ക് ഓഫീസുണ്ട്. 35ല്‍ അധികം ഫുള്ളി ഫങ്ഷനിങ്ങ് ബ്ലോക്ക് ചെയിന്‍ ആപ്ലിക്കേഷനുകളാണ് SettleMint വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വിവിധ സെഗ്മെന്റുകളിലെ ബ്ലോക്ക്ചെയിന്‍ ബേസ്ഡ് പ്രോജക്ടുകളുടെ മൂല്യം 20 മില്യണ്‍ ഡോളറിന് മുകളിലെന്ന് NASSCOM റിപ്പോര്‍ട്ട്.  ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ ഡാറ്റാ പ്രകാരം ബ്ലോക്ക്ചെയിന്‍ പേറ്റന്റുകളുടേയും ട്രെന്‍ഡുകളുടേയും പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ.

Read More