Author: News Desk

ഓർമകൾക്ക് അത്ര സുഗന്ധമാണോ? സന്ധ്യയോട് ചോദിച്ചാൽ മറുപടി എളുപ്പം തീരില്ല. സങ്കടവും സന്തോഷവും അധ്വാനവും നിരാശയും വിജയവും സ്വപ്‌നങ്ങളും എല്ലാം ഇഴചേർത്ത് തുന്നിയ കഥയുണ്ട് സന്ധ്യയുടെ ‘ഓർമ’യ്ക്ക് പിന്നിൽ. ഡൽഹി മയൂർ വിഹാർ ഫേസ് മൂന്നിലാണ് സന്ധ്യയുടെ ഓർമ. വെറും ഓർമയല്ല, ഓർമ ഡിസൈൻസ്, സന്ധ്യയെന്ന ഫാഷൻ ഡിസൈനറുടെ സ്വന്തം സംരംഭം. വയനാട് മീനങ്ങാടിയിൽ നിന്ന് ഡൽഹിയിൽ സന്ധ്യ എങ്ങനെ ഓർമ ബോട്ടീക്ക് തുടങ്ങി, ഫാഷൻ ഡിസൈനറായി, രാജ്യത്തിനകത്തും പുറത്തും വസ്ത്രങ്ങൾ അയക്കാൻ തുടങ്ങി, മറ്റുള്ളവരെ ഫാഷനെ കുറിച്ച് പഠിപ്പിക്കാൻ തുടങ്ങി. അതും ബി.കോമും ഏവിയേഷൻ കോഴ്‌സും കഴിഞ്ഞ്, ഫാഷൻ തരംഗങ്ങൾ ഒട്ടുമറിയാത്ത നാടൻ പെൺക്കുട്ടിയിൽ നിന്ന്. അതൊരു കഥയാണ്. പ്രണയത്തിന്റെ ഓർമയ്ക്ക്ഫാഷനെ കുറിച്ച് ഒന്നുമറിയാത്ത കാലമുണ്ടായിരുന്നു സന്ധ്യയ്ക്ക്, അത്രയൊന്നും ശ്രദ്ധിക്കാതെയിരുന്ന ഒരു കാലം. വയനാട്ടിലെ ഒരു കോളേജിൽ നിന്ന് ബി.കോമും ബെംഗളൂരുവിൽ ഏവിയേഷൻ കോഴ്‌സും പൂർത്തിയാക്കിയ സന്ധ്യ കുറച്ച് കാലം ആ മേഖലയിൽ പ്രവർത്തിക്കുകയും ചെയ്തു. അതിനിടയിൽ വിവാഹം. പ്രമുഖ…

Read More

രാജ്യത്തെ കാർഷിക മേഖലയെ ഉത്തേജിപ്പിക്കാൻ ഫോസ്ഫറിക് -പൊട്ടാസിക് വളങ്ങൾക്ക് 22,303 കോടി സബ്‌സിഡി അനുവദിച്ച് കേന്ദ്ര സർക്കാർ. റാബി വിള സീസണിലേക്കുള്ള പൊട്ടാസിക്-ഫോസ്ഫറിക് വളങ്ങൾക്ക് സബ്‌സിഡി നൽകാൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച കേന്ദ്ര മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം അംഗീകരിച്ചത്.2023-24 റാബി സീസണിൽ ഫോസ്ഫറിക്-പൊട്ടാസിക് വളങ്ങൾക്കുള്ള പോഷകാധിഷ്ഠിത സബ്‌സിഡി (Nutrient Based Subsidy) നിരക്കിനാണ് അംഗീകാരം. റാബി സീസൺ ആരംഭിച്ചപ്പോൾ തന്നെ അന്താരാഷ്ട്ര മാർക്കറ്റിൽ വളത്തിന്റെ വില കുതിച്ചുയർന്നിരുന്നു. ഫോസ്ഫറിക് -പൊട്ടാസിക് വളങ്ങൾക്ക് 22,303 കോടി സബ്‌സിഡി അനുവദിച്ചതോടെ കർഷകർക്ക് ന്യായമായ നിരക്കിൽ വളം ലഭിക്കും. നേട്ടം ആർക്കൊക്കെ?സർക്കാരിന്റെ സബ്‌സിഡിയുടെ ആനുകൂല്യം 25 തരം ഫോസ്ഫറിക്-പൊട്ടാസിക് വളങ്ങൾക്ക് ലഭിക്കും. വള നിർമാതാക്കൾ, ഇറക്കുമതി ചെയ്യുന്നവർ എന്നിവർ വഴിയായിരിക്കും കർഷകർക്ക് സബ്‌സിഡി നിരക്കിൽ വളം വാങ്ങാൻ പറ്റുക. 2010 മുതലാണ് എൻബിഎസ് സ്‌കീമിൽ വളങ്ങൾക്ക് സബ്‌സിഡി അനുവദിച്ച് തുടങ്ങുന്നത്. യൂറിയ, ഡിഎപി, എംഒപി,…

Read More

കാശ്മീർ റെയിൽ ലിങ്ക് പദ്ധതി പ്രകാരം വെല്ലുവിളി നിറഞ്ഞ ഹിമാലയൻ ഭൂപ്രദേശത്തേക്ക് ട്രെയിൻ ഓടിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഇതിനായി റെയിൽവേ എഞ്ചിനീറിങ് വിഭാഗം പുതിയ തുരങ്കനിർമ്മാണ രീതി വികസിപ്പിച്ചെടുത്തു.ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള പാതയിൽ ടണൽ അടക്കം നിർമാണം പുരോഗമിക്കുകയാണ്. കശ്മീർ റെയിൽ ലിങ്ക് പദ്ധതിയുടെ 111 കിലോമീറ്റർ നീളമുള്ള കത്ര-ബനിഹാൽ ഭാഗത്തിന്റെ നിർണ്ണായക ഘടകമായ ടണൽ-1 ലെ നിർമ്മാണ തടസ്സങ്ങൾ മറികടക്കാൻ ഇന്ത്യൻ റെയിൽവേ എഞ്ചിനീയർമാർ ഒരു നൂതന തുരങ്ക രീതി ആവിഷ്കരിച്ചു.ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പ്രോജക്റ്റിന്റെ കത്ര-റിയാസി ഭാഗത്തിൽ ത്രികുട കുന്നുകളുടെ അടിത്തട്ടിൽ നിർമിക്കുന്ന 3.2 കിലോമീറ്റർ നീളമുള്ള ഈ ഒറ്റ ട്യൂബ് തുരങ്കം മുഴുവൻ പദ്ധതിയുടെയും ഏറ്റവും ശക്തമായ വിഭാഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.ഈ നിർണായക തുരങ്കത്തിന്റെ പണി 2017-ൽ തുടങ്ങി. മൂന്ന് വർഷത്തിലേറെ വൈകിയെങ്കിലും, അടുത്ത വർഷത്തിന്റെ തുടക്കത്തോടെ ഇത് പൂർത്തിയാകുമെന്ന് എഞ്ചിനീയർമാർ പ്രതീക്ഷിക്കുന്നു.പദ്ധതി പൂർത്തിയായാൽ ശ്രീനഗറിൽ നിന്നും ബാരമുള്ളയിലേക്ക് ഇന്ത്യൻ റെയിൽവേ സർവീസ് നടത്തും. നിലവിൽ ശ്രീനഗർ ജമ്മു ദേശിയ…

Read More

ജിമ്മി ടാറ്റ! എന്താ ഇങ്ങനെ?ഈയിടെ ഇളയ സഹോദരനെക്കുറിച്ച് രത്തൻ ടാറ്റ ഇൻസ്റ്റയിൽ ഷെയറുചെയ്യുകയുണ്ടായി. മറ്റൊരു അത്ഭുതമാണ് രത്തൻ ടാറ്റയുടെ ഇളയ സഹോദരൻ ജിമ്മി ടാറ്റ. അത് സന്തോഷമുള്ള കാലമായിരുന്നു! എന്ന അടിക്കുറിപ്പോടെ രത്തൻടാറ്റ പോസ്റ്റ് ചെയ്ത പഴയ ഫോട്ടോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടതും ഷെയറ് ചെയ്തതും. അറിയുന്തോറും ആദരവ് കൂടുന്ന രത്തൻ ടാറ്റയുടെ ഇളയ അനിയൻ ജിമ്മി, രത്തനേക്കാൾ ലളിത ജീവിതമാണ് നയിക്കുന്നത് എന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ? ജീവിതം ഊ 2BHK അപ്പാർട്ട്മെന്റിൽജിമ്മി കഴിയുന്നത് മുംബൈ കൊളാബയിലെ ഒരു അപ്പാർട്ട്മെന്റിൽ ആറാം നിലിയിൽ 2 BHK യിലാണ്. Tata Sons ഉൾപ്പെടെ വിവിധ ടാറ്റ സ്ഥാപനങ്ങളിൽ ജിമ്മിക്ക് ഓഹരിയുണ്ട്. TCS, Tata Motors, Tata Steel, Tata Chemicals, Indian Hotels, Tata Power തുടങ്ങിയ വൻകിട കോർപ്പറേറ്റുകളിൽ വലിയ ഓഹരിയുള്ള മനുഷ്യനാണ് ബിസിനസ് താൽപര്യം പാടെ ഉപേക്ഷിച്ച് കൊളാബയിലെ ഈ രണ്ട് ബെഡ്റൂം അപ്പാർട്ട്മെന്റിൽ സാധാരണക്കാരനായി കഴിയുന്നത്. ജിമ്മി ടാറ്റ മൊബൈൽ ഉപയോഗിക്കാറില്ല, ടിവി കാണാറില്ല. സെക്രട്ടറിയെയോ സഹായിയേയോ വെച്ചിട്ടില്ല. കേവലം രാവിലത്തെ…

Read More

നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, ജപ്പാനെ മറികടന്ന് മൂന്നാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയാകാനുള്ള ശ്രമങ്ങളിലാണെന്നു റിപ്പോർട്ട്. 2030 ഓടെ ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.  എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിന്റെ (S&P Global Market Intelligence) ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2030 ഓടെ  ഇന്ത്യ 7.3 ട്രില്യൺ ഡോളർ ജിഡിപി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (FDI) വരവ് , സാങ്കേതിക, വൈദഗ്ധ്യ മേഖലകളിൽ കഴിവ് കാട്ടുന്ന യുവ ജനതയുടെ എണ്ണത്തിലുള്ള വർദ്ധന രാജ്യത്തിന്റെ അനുകൂലമായ ദീർഘകാല വളർച്ചാ സാധ്യതകളെ ചൂണ്ടിക്കാട്ടുന്നു. ആഗോള ടെക്‌നോളജി മൾട്ടിനാഷണൽ കമ്പനികളുടെ (MNC) നിക്ഷേപവും, എഫ്ഡിഐ (FDI) വരവിലെ കുതിച്ചുചാട്ടവും ഈ വളർച്ചയ്ക്ക് കാരണമാകും. ഉൽപ്പാദനം, വിവരസാങ്കേതികവിദ്യ, ബാങ്കിംഗ്, ഇൻഷുറൻസ്, അസറ്റ് മാനേജ്‌മെന്റ്, ഹെൽത്ത്‌കെയർ തുടങ്ങിയ സേവനങ്ങൾ അടക്കം വിവിധ വ്യവസായങ്ങളിൽ ബഹുരാഷ്ട്ര കമ്പനികളുടെ നിർണായകമായ ദീർഘകാല വളർച്ചാ…

Read More

ഇനി ഡിസ്നി സംപ്രേക്ഷണ അവകാശവും മുകേഷ് അംബാനിക്ക് സ്വന്തം. വാൾട്ട് ഡിസ്നി കമ്പനിയുടെ ഇന്ത്യയിലെ വിനോദ സ്ട്രീമിംഗ് പ്രവർത്തനങ്ങളുടെ അവകാശം സ്വന്തമാക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് കോടിക്കണക്കിന് ഡോളറിന്റെ ഇടപാടിന് അന്തിമരൂപം നൽകുകയാണ്. ഇതോടെ ഡിസ്നിയുടെ വിനോദ ബിസിനസ്സിൽ സുപ്രധാനമായ സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് മുകേഷ് അംബാനി. തിങ്കളാഴ്ച  ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തതാണിത്. ഇടപാടിന് ശേഷം, 10 ബില്യൺ ഡോളർ മൂല്യമുള്ള ഡിസ്നി സ്റ്റാർ ബിസിനസിൽ റിലയൻസ് ഒരു നിയന്ത്രിത അളവ് ഓഹരി കൈവശം വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഡിസ്‌നി ബിസിനസ്സിന് ഏകദേശം 10 ബില്യൺ ഡോളർ മൂല്യം റിലയൻസ് മതിപ്പു നൽകുന്നു. ഈ വിനോദ മേഖലയിലെ വമ്പൻ ഏറ്റെടുക്കൽ അടുത്ത മാസം കമ്പനികൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരാർ പ്രകാരം റിലയൻസിന്റെ ഏതാനും മീഡിയ യൂണിറ്റുകൾ ഡിസ്നി സ്റ്റാറുമായി ലയിപ്പിക്കാനുള്ള സാധ്യതയും ഉണ്ടെന്ന് സൂചനയുണ്ട്. ഇടപാടിനെക്കുറിച്ചോ മൂല്യനിർണയത്തെക്കുറിച്ചോ ഇതുവരെ സമവായം ഉണ്ടായിട്ടില്ല. ക്യാഷ് ആൻഡ് സ്റ്റോക്ക് സ്വാപ്പ്…

Read More

കെഎസ്ആർടിസി ബസ് എപ്പോൾ വരുമെന്ന് നോക്കിയിരുന്ന് മുഷിയണ്ട, ഡിപ്പോയിലേക്ക് ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കുകയും വേണ്ട. ഗൂഗിൾ മാപ്പ് നോക്കിയാൽ നിങ്ങൾ കാത്തിരിക്കുന്ന കെഎസ്ആർടിസി ബസ് എവിടെ എത്തിയെന്ന് അറിയാൻ പറ്റും. ബസ് ഗതാഗത കുരുക്കിലും മറ്റും കുടുങ്ങി കിടക്കുകയാണോയെന്ന് അറിഞ്ഞ് യാത്രയ്ക്ക് തയ്യാറെടുക്കാം. എല്ലാ ബസുകളും അല്ല, കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളുടെ സഞ്ചാര പാത അറിയാനാണ് സൗകര്യമുള്ളത്. തിരുവനന്തപുരം തമ്പാനൂർ സെന്ററൽ ഡിപ്പോയിലെ ബസുകളാണ് ആദ്യം ഗൂഗിൾ മാപ്പിൽ കയറാൻ പോകുന്നത്. ഡിപ്പോയിലെ ദീർഘ ദൂര ബസുകളുടെ വരവും പോക്കും ഗൂഗിൾ മാപ്പ് പറഞ്ഞ് തരും. എങ്ങനെ അറിയാം ഗൂഗിളിന്റെ ട്രാൻസിസ്റ്റ് സംവിധാനമാണ് ബസുകളുടെ സഞ്ചാര പാത കണ്ടെത്താൻ ഉപയോഗിക്കുന്നത്. എല്ലാ ബസുകളിലും ജിപിഎസ് ഘടിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി 5,105 ജിപിഎസ് മെഷീനുകളാണ് വാങ്ങിയിട്ടുള്ളത്. നിലവിൽ 600ഓളം സൂപ്പർക്ലാസ് ബസുകളുടെ സമയക്രമം ഗൂഗിൾ ട്രാൻസിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. കംപ്യൂട്ടറൈസ്ഡ് വെഹികിൾ ട്രാക്കിംഗ് ആൻഡ് മോണിറ്റിംഗ് സിസ്റ്റത്തിലേക്ക് പൂർണമായി മാറി കഴിഞ്ഞാൽ ബസുകൾ…

Read More

പാലക്കാട് നിന്ന് കോയമ്പത്തൂർ ദേശീയ പാതയിൽ കയറിയാൽ ഇലപ്പുള്ളിക്കടുത്ത് രാമശ്ശേരി എന്ന ഗ്രാമം. രാമശ്ശേരി എന്ന് മാത്രം പറഞ്ഞാൽ എന്തോ അപൂർണമായത് പോലെയാണ്. രാമശ്ശേരി എന്നാൽ രാമശ്ശേരി ഇഡ്ഡലിയാണ്. പ്രത്യേക കലത്തിൽ ആവി കയറ്റിയെടുക്കുന്ന വലിയ ഇഡ്ഡലികൾ. മേശയിൽ കട്ടൻകാപ്പിക്കൊപ്പം കൊണ്ടുവന്ന് വെച്ചത് ദോശയാണോ ഇഡ്ഡലിയാണോ എന്ന ആദ്യ നോട്ടത്തിൽ സംശയിക്കും. മുകളിൽ ഒഴിച്ച ചട്ണിയിലോ ചമ്മന്തി പൊടിയിലോ ഒരു കഷ്ണം മുക്കി നാക്കിൽ വെച്ചാൽ ഉറപ്പിക്കാം ഇഡ്ഡലി തന്നെ. പക്ഷേ, മുമ്പ് കഴിച്ച ഇഡ്ഡലികൾ പോലെ അല്ല മറ്റേന്തോ പ്രത്യേകത, അത്രയ്ക്കും മാർദവം, പുതിയൊരു സ്വാദ്. ആ സ്വാദ് ആണ് രാമശ്ശേരി ഇഡ്ഡലിക്ക് ഇത്രയധികം ആരാധകരെ ഉണ്ടാക്കുന്നത്, പ്രശസ്തമാക്കുന്നത്. ഒരുകാലത്ത് പ്രവാസികൾ മടങ്ങി പോകുമ്പോൾ നാടിന്റെ രുചിയും മണവും ഓർമകളും പൊതിഞ്ഞെടുക്കുക രാമശ്ശേരി ഇഡ്ഡലിയുടെ രൂപത്തിലാണ്. അങ്ങനെ ലോകം രാമശ്ശേരി ഇഡ്ഡലിയെ അറിഞ്ഞു. നൂറ്റാണ്ടുകളുടെ സ്വാദ് രാമശ്ശേരി ഇഡ്ഡലിക്ക് പറയാൻ ഏകദേശം 200 നൂറ്റാണ്ട് പഴക്കമുള്ള കഥയുണ്ട്. തമിഴ്‌നാട് തഞ്ചാവൂർ,…

Read More

തേങ്ങയിടാന്‍ കോൾ സെൻ്റർ സംവിധാനം ഒരുക്കാന്‍ സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ. ‘തെങ്ങിന്റെ ചങ്ങാതികൂട്ടം’ എന്ന കോള്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ നവംബർ ആദ്യ ആഴ്‌ച മുതൽ തെങ്ങുകയറ്റ തൊഴിലാളി ഇനി നിങ്ങളുടെ തെങ്ങിന്‍ ചുവട്ടിലെത്തും. ഈ സൗകര്യം നിലവിൽ തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനാകുമെന്നാണ് കോർപ്പറേഷൻ്റെ വിലയിരുത്തല്‍. തെങ്ങിന്റെ കള പരിചരണം മുതല്‍ വിളവെടുപ്പിന് വരെ കോള്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ ആളെ എത്തിക്കുന്ന സംവിധാനമാണ് നാളികേര വികസന കോർപ്പറേഷൻ ഒരുക്കുന്നത്. നാളികേര വികസന കോര്‍പറേഷന്റെ കോള്‍ സെന്റര്‍ നമ്പറിലേക്ക് വിളിച്ച് ആളെ ആവശ്യപ്പെട്ടാല്‍ കോള്‍ സെന്റര്‍ മുഖേന നിങ്ങളുടെ പഞ്ചായത്തുമായി ബന്ധപ്പെടുകയും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളികള്‍ വീടുകളിലെത്തി തേങ്ങയിടുകയും ചെയ്യും. തേങ്ങയിടുന്നതിന്റെ കൂലി കർഷകരും / വീട്ടുകാരും തൊഴിലാളിയും ചേര്‍ന്നാണ് തീരുമാനിക്കേണ്ടത്. 700 ഓളം തെങ്ങു കയറ്റക്കാരുടെ സേവനമാണ് ലഭ്യമാക്കുക. ബോര്‍ഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണ് കോള്‍ സെന്റര്‍ സജ്ജമാക്കിയിട്ടുള്ളത്. കോള്‍ സെന്റർ മുഖേന ഇവരുടെ സേവനം ആവശ്യക്കാരായ കര്‍ഷകര്‍ക്ക് എത്തിക്കാനാകുമെന്നതാണ്…

Read More

നിർമ്മിത ബുദ്ധി (AI), ഇലക്ട്രിക് വെഹിക്കിൾ (EV) എന്നിവയിൽ നിക്ഷേപത്തിനൊരുങ്ങി പേടിഎം (Paytm) ഫൗണ്ടറും സിഇഒയുമായ വിജയ് ശേഖർ ശർമ (Vijay Shekhar Sharma). ഇതിനായി 30 കോടി രൂപയാണ് ‘വിസിസി ഇൻവെസ്റ്റ്‌മെന്റ് ഫണ്ടായി’ വിജയ് നീക്കിവെക്കുന്നത്. സെബിയുടെ അംഗീകാരമുള്ള കാറ്റഗറി II ആൾട്ടർനേറ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടാണിത്. കാറ്റഗറി II ആൾട്ടർനേറ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിൽ 20 കോടി നീക്കിവെക്കാനാണ് വ്യവസ്ഥയുള്ളത്. പുറമേ ഗ്രീൻ ഷൂ ഓപ്ഷൻ വഴി 10 കോടി കൂടി നീക്കിവെക്കും. ഫണ്ട് സ്‌പോൺസർ ചെയ്യുന്നത് പ്രധാനമായും വിജയിയുടെ നിയന്ത്രണത്തിലുള്ള വിഎസ്എസ് ഇൻവെസ്റ്റ്‌കോ പ്രൈവറ്റ് ലിമിറ്റഡാണ് (VSS Investco Private Limited). മറ്റു നിക്ഷേപകരും ഫണ്ടിംഗിൽ പങ്കെടുക്കും. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യയിലെ നിർമ്മിത ബുദ്ധി, ഇലക്ട്രിക്ക് മേഖലയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളെയാണ് ഫണ്ടിംഗ് ലക്ഷ്യംവെക്കുന്നത്. വിദേശ ഉപഭോക്താക്കൾക്കും ബിസിനസിനും വേണ്ടി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച എൻട്രപ്രണർമാർ ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഉണ്ടെന്ന്, ഫണ്ടിംഗ്…

Read More