മഞ്ചേരിയിലെ അറ്റ്‌നൗ ഹൈപ്പർമാർക്കറ്റിൽ ഫുഡ് കോർട്ടിനുള്ളിൽ ഫുഡ് ഡെലിവറി സേവനങ്ങൾ നൽകുന്ന നിള പ്രോ വെറുമൊരു റോബോട്ടല്ല. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ഫുഡ് സർവീസ് എന്നിവയിലെ ബിസിനസുകൾക്ക് ഇത് ഒരു ഗെയിം ചേഞ്ചറാണ്. IUHB റോബോട്ടിക്‌സ് അവതരിപ്പിച്ച പുതിയ സർവീസ് റോബോട്ടാണ് “നിള പ്രോ”. റോബോട്ട് ആസ് എ സർവീസ് (RaaS) അങ്ങനെ റീട്ടെയിൽ മേഖലയിൽ ഉപഭോക്താക്കളുമായി നേരിട്ടൊരു ബന്ധമുണ്ടാക്കുന്നതിൽ വിജയിച്ചിരിക്കുന്നു.

ഹൈപ്പർ മാർക്കറ്റുകളിൽ നിള പ്രോ ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്നു, നിലവിലെ ഓഫറുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു, കൂടാതെ ഷോപ്പ് ചെയ്യുന്നവർക്ക് വ്യക്തിഗത മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. കാര്യക്ഷമതയോടെ മാളിൻ്റെ ഫുഡ് കോർട്ടിനുള്ളിൽ ഫുഡ് ഡെലിവറി സേവനങ്ങളും നിള നൽകുന്നു.

IHUB റോബോട്ടിക്‌സിൻ്റെ നൂതനമായ “റോബോട്ട് ആസ് എ സർവീസ്” (RaaS) മോഡലാണ് നിള പ്രോയെ വ്യത്യസ്തമാക്കുന്നത്. ദൈനംദിന പ്രവർത്തനങ്ങളിലേക്ക് റോബോട്ടിക്‌സിൻ്റെ ഇടപെടൽ റീട്ടെയിൽ മേഖലയിൽ അടക്കം പരമ്പരാഗത ബിസിനസുകളെ കാര്യക്ഷമമാക്കുന്നതിലും, ക്ലയിന്റുമായി ഇടപഴകലിന് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിലും സാധ്യത വർധിപ്പിക്കുകയാണ്.
കാര്യക്ഷമവും വ്യക്തിഗതമാക്കിയതുമായ സേവനങ്ങൾക്കായുള്ള ആവശ്യം വർദ്ധിക്കുന്നതിനനുസരിച്ച് “റോബോട്ട് ആസ് എ സർവീസ്” മേഖലയിൽ രാജ്യവ്യാപകമായി സ്റ്റാർട്ടപ്പുകൾക്ക് ഒരു മാതൃകയായി നിൽക്കുകയാണ് IHUB റോബോട്ടിക്സ് .
