ഇന്ത്യയിലെ ഗവേഷണ വികസന പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ 3.5 കോടി യൂറോയുടെ, ഏകദേശം ₹373 കോടിയുടെ അധിക നിക്ഷേപവുമായി ബഹുരാഷ്ട്ര ഉപഭോക്തൃ ഉൽപ്പന്ന നിർമാതാക്കളായ യൂണിലിവർ. മുംബൈയിലെയും ബെംഗളൂരുവിലെയും നിലവിലുള്ള ഗവേഷണ കേന്ദ്രങ്ങളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, അത്യാധുനിക ശാസ്ത്ര ഗവേഷണം എന്നിവ സമന്വയിപ്പിച്ച പുതിയ ഇന്നൊവേഷൻ ഹബ്ബുകളാക്കി മാറ്റുകയാണ് ലക്ഷ്യം.

പുതിയ നിക്ഷേപത്തിന്റെ ഭാഗമായി മുംബൈയിലെ യൂണിലിവർ ഗവേഷണ കേന്ദ്രത്തെ അത്യാധുനിക Product Innovation Centre ആയി വികസിപ്പിക്കും. ഉപഭോക്താക്കളുടെ ആവശ്യങ്ങളും വിപണിയിലെ മാറ്റങ്ങളും മനസ്സിലാക്കുന്നതിനുള്ള ഡിജിറ്റൽ സംവിധാനങ്ങൾ, ഗവേഷണം, ഡിസൈൻ, പാക്കേജിങ്, അതിവേഗ പ്രോട്ടോടൈപ്പ് നിർമാണം തുടങ്ങിയ സംവിധാനങ്ങൾ ഒരു കേന്ദ്രത്തിൽ ഏകോപിപ്പിക്കും.
സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സാങ്കേതികവിദ്യാ കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഡിസൈൻ വിദഗ്ധർ തുടങ്ങിയവരുമായി സഹകരിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങളും ഇവിടെ ഒരുക്കും.ബെംഗളൂരുവിലെ യൂണിലിവർ ഗവേഷണ കേന്ദ്രത്തെ ആഗോള Science, Technology and Partnership Hub ആയി കൂടുതൽ ശക്തിപ്പെടുത്തും.ഇന്ത്യയിലെ സർവകലാശാലകളുമായും സ്റ്റാർട്ടപ്പുകളുമായും മറ്റ് ഗവേഷണ സ്ഥാപനങ്ങളുമായും കൂടുതൽ സഹകരണം വികസിപ്പിക്കും.
AI അധിഷ്ഠിത ഗവേഷണ കേന്ദ്രങ്ങളുടെ വികസനത്തിനൊപ്പം ബയോസയൻസ് രംഗത്തും യൂണിലിവർ പുതിയ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 ലക്ഷം യൂറോയുടെ, ഏകദേശം ₹53 കോടിയുടെ Bio-Futures പങ്കാളിത്ത പദ്ധതിയാണ് കമ്പനി നടപ്പാക്കുന്നത്.
യൂണിലിവറിന്റെ ഏറ്റവും വലിയ ആഗോള ഗവേഷണ കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യയിലേത്.800ലധികം ശാസ്ത്രജ്ഞർ, ഗവേഷകർ, ഡിജിറ്റൽ സാങ്കേതികവിദ്യാ വിദഗ്ധർ, ഡിസൈനർമാർ എന്നിവർ ഇന്ത്യയിലെ യൂണിലിവർ ഗവേഷണ സംവിധാനത്തിന്റെ ഭാഗമാണ്.
ഇന്ത്യയിലെ ഗവേഷണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 20 മില്യൺ യൂറോയിലധികം യൂണിലിവർ ഇതിനകം നിക്ഷേപിച്ചിട്ടുണ്ട്.
യൂണിലിവറിന്റെ പുതിയ നിക്ഷേപം ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കും അവസരങ്ങൾ തുറന്നേക്കും. AI, ബയോടെക്നോളജി, പാക്കേജിങ്, മെറ്റീരിയൽ സയൻസ്, ഡിജിറ്റൽ മോഡലിങ്, ഉൽപ്പന്ന രൂപകൽപ്പന തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുമായി സഹകരിക്കാനുള്ള സാധ്യതയാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്.
Global consumer goods giant Unilever has announced an additional investment of €35 million (approximately ₹373 crore) to strengthen AI-driven research and innovation in India. The company plans to transform its existing R&D centres in Mumbai and Bengaluru into advanced AI-powered innovation hubs. Unilever has also announced a €5 million Bio-Futures partnership over the next five years, focusing on biotechnology and biomanufacturing. Currently, more than 800 scientists, researchers, digital experts, and designers are part of Unilever’s research and development operations in India.

