Author: News Desk
KSUM launches robotic campaign to create Corona Virus awareness Two robots, developed by Asimov Robotics, detail precaution methods One robot distributes masks, sanitizer and napkins The second robot displays WHO’s campaign video to fight the deadly disease
ലോകമാകമാനം കോവിഡ്-19 ന്റെ ഭീതിയിലാകുമ്പോള്‍ വൈറസ് ബാധയ്ക്കെതിരെയുള്ള ബോധവത്ക്കരണവുമായി കേരളത്തില്‍ നിന്ന് ഒരു റോബോട്ടും രംഗത്തുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ അസിമോവ് റോബോട്ടിക്‌സിന്റെ രണ്ട് റോബോട്ടുകളാണ് കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനെക്കുറിച്ച് ക്യാംപയിനുമായി രംഗത്തുള്ളത്. ലോകാരോഗ്യ സംഘടനയുടെ പ്രചരണ വീഡിയോ ആദ്യ റോബോട്ടിലെ സ്‌ക്രീനില്‍ കാണിക്കും. ഇതൊടൊപ്പം മാസ്‌കുകള്‍, സാനിറ്റൈസര്‍, നാപ്കിന്‍ എന്നിവയും റോബോട്ട് വഴി വിതരണവും ചെയ്യും. (കൂടുതലറിയാന്‍ വീഡിയോ കാണാം). പ്രതിരോധത്തിന് വേണ്ട നിര്‍ദ്ദേശങ്ങളും പ്രതിരോധ മുന്‍കരുതലിനെക്കുറിച്ചുള്ള വിശദമായ വിവരണമാണ് രണ്ടാമത്തെ റോബോട്ട് നല്‍കുന്നത്. നിരന്തരമായ ബോധവത്കരണത്തിനു ശേഷവും പലരും ഇതിനെ ഗൗരവമായി എടുക്കാത്തതാണ് ഇത്തരമൊരു പരീക്ഷണം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് അസിമോവിന്റെ ഫൗണ്ടറും സിഇഒയുമായ ജയകൃഷ്ണന്‍ പറയുന്നു. (കൂടുതലറിയാന്‍ വീഡിയോ കാണാം) കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് അസിമോവ് റോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ റോബോട്ടുകള്‍ ബോധവത്കരണവും പ്രതിരോധ വസ്തുക്കളും നല്‍കുന്നത്. ദൈനംദിന സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പകരുന്നതെന്നതിനാല്‍ റോബോട്ടുകളെ മുന്‍നിറുത്തിയുള്ള ബോധവത്കരണം സുരക്ഷിതവും കൗതുകം ജനിപ്പിക്കുന്നതുമാണ്.
Having received the ‘Nari Shakti’ award, India’s highest civilian award for women, from President Ram Nath Kovind, the 98 year old Karthyayini Amma from Cheppadu, is on cloud nine. Karthiyanamyamma, who passed the Literacy Mission’s literacy test in August 2018 with flying colours, is preparing to write the fourth class equivalent exam in December this year. She is the goodwill ambassador of Commonwealth Learning that includes 53 countries. Karthyayini amma worked as a cleaner in temples at Mavelikkara and Harippadu till the age 90. When people of same age as her are suffering from ailments, Karthyayani Amma is pursuing new…
വനിതകള്‍ക്ക് മാത്രമായുള്ള കാബ് സര്‍വീസ് ഇനി ഹൈദരാബാദിലും. തെലങ്കാന വനിതാ – ശിശുക്ഷേമ മന്ത്രി സത്യവതി റാത്തോഡാണ് വുമണ്‍ ഓണ്‍ വീല്‍സ് കാബ് ലോഞ്ച് ചെയ്തത്. കാബ് ഡ്രൈവര്‍മാരായ നാലു വനിതകള്‍ക്ക് താക്കോല്‍ കൈമാറി. ഹൈടെക്ക് സിറ്റി, മദപ്പൂര്‍, ഗച്ചിബൗളി എന്നി ഏരിയകളിലാണ് ആദ്യം സര്‍വീസ് നല്‍കുക. ആഴ്ച്ചയില്‍ അഞ്ചു ദിവസം സര്‍വീസ് ലഭ്യമാകും.
NITI Aayog honours 15 women from different walks of life on Women’s Day. Defence Minister Rajnath Singh awarded the Women Entrepreneurship Platform awards. Women give significant contributions to India’s economy, said Singh. The event also honored women founders of 6 acclaimed startups in India
WHO issues workplace hygiene guidelines following Covid-19 outbreak. Proper instructions should be given to employees including delivery executives. Don’t spread rumours regarding Corona on social media. Take precautions based on instructions from WHO and UNICEF. Contact nearby Healthcare departments to clear doubts. Cleanse hands frequently using soap and water. Those with cough and sneeze keep a minimum one-meter safe distance from people. Use face masks and tissue papers recommended by the authorities. There are specific guidelines for office precautionary measures too. Clean work desks every 3 hours; allow pregnant women to work from home. Avoid handshakes maximum in office. Keep the windows and doors…
പേരന്റല്‍ കണ്‍ട്രോള്‍ മുതല്‍ ഇംപ്രൂവ്ഡ് ഇസിജി സ്‌കാന്‍ ഫീച്ചര്‍ വരെ നല്‍കാന്‍ ആപ്പിള്‍വാച്ച് 6. സ്ളീപ്പ് ട്രാക്കിംഗ് ഫീച്ചറും ആപ്പിള്‍ 6ല്‍ ഉണ്ടാകുമെന്ന് സൂചന. കുട്ടികളുടെ വാച്ചുമായി ഇത് കണക്ട് ചെയ്ത് അവര്‍ എന്തൊക്കെ ടെക്ക് ഫീച്ചറുകള്‍ ഉപയോഗിക്കുന്നുവെന്ന് മോണിട്ടര്‍ ചെയ്യാം. പുതിയ ആപ്പിള്‍ വാച്ചില്‍ Watch OS 7 ആണ് ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നത്. വാച്ച് ഫേസ് മാറ്റാനും ഫോട്ടോ ആല്‍ബം ഷെയര്‍ ചെയ്യാനുമുള്ള ഫീച്ചറുകളുമുണ്ടാകും.
കൊറോണ വ്യാപനത്തിന് പിന്നാലെ തൊഴിലിടങ്ങളില്‍ വേണ്ട ശുചിത്വ നിര്‍ദ്ദേശങ്ങളുമായി WHO. ഡെലിവറി എക്സിക്യൂട്ടീവുകള്‍ക്ക് ഉള്‍പ്പടെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. കൊറോണ സംബന്ധിച്ച് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുത്. WHO, UNICEF എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുക. സംശയങ്ങള്‍ ദൂരീകരിക്കാന്‍ അടുത്തുള്ള ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ ഇടയ്ക്കിടയ്ക്ക് കഴുകുക. ചുമയും തുമ്മലുമുണ്ടെങ്കില്‍ മറ്റൊരാളില്‍ നിന്നും കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കുക. അധികൃതര്‍ ശുപാര്‍ശ ചെയ്യുന്ന ഫേസ് മാസ്‌ക്കുകളും ടിഷ്യൂ പേപ്പറുകളും ഉപയോഗിക്കുക. വര്‍ക്ക് ഡെസ്‌ക്കുകള്‍ 3 മണിക്കൂര്‍ കൂടുമ്പോള്‍ ക്ലീന്‍ ചെയ്യുക: ഗര്‍ഭിണികള്‍ വര്‍ക്ക് ഇന്‍ ഹോം ഫോര്‍മാറ്റിലേക്ക് മാറുക. ഓഫീസുകളില്‍ കഴിവതും ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കുക. ജനലും വാതിലും തുറന്നിടുക : എസി ഉപയോഗം പരമാവധി കുറയ്ക്കുക.
Facebook, Instagram ban ads for Covid-19 Face masks. Fb has partnered with WHO to tackle fake news. Ads for medical products that claim to cure or prevent COVID-19 will be limited. Instagram will block and restrict hashtags that spread misinformation on Covid-19
ലോക വനിതാ ദിനത്തില്‍ നീതി ആയോഗ് ആദരിച്ചത് വിവിധ മേഖലകളിലെ 15 വനിതകളെ. നീതി ആയോഗിന്റെ വുമണ്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് പ്ലാറ്റ്‌ഫോമിന്റെ പേരിലുള്ള അവാര്‍ഡുകള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സമ്മാനിച്ചു. വനിതാ സംരംഭകരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ നീതി ആയോഗ് സഹായിക്കുന്നുണ്ടെന്ന് രാജ്നാഥ് സിംഗ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വനിതകള്‍ മികച്ച സംഭാവന നല്‍കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി. രാജ്യത്ത് ശ്രദ്ധിക്കപ്പെട്ട 6 വനിതാ സ്റ്റാര്‍ട്ടപ്പുകളുടെ ഫൗണ്ടേഴ്സിനെ ചടങ്ങില്‍ ആദരിച്ചു.