Author: News Desk

ഫോറന്‍സിക്ക് അനലിസിസിന് സഹായകരമാകുന്ന 3D സ്‌കാനിംഗ് & പ്രിന്റിംഗ് ടെക്നോളജിയുമായി ഗുജറാത്ത്. ഗുജറാത്ത് ഫോറന്‍സിക്ക് സയന്‍സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് 3D പ്രിന്റിംഗില്‍ ടെസ്റ്റ് നടത്തുന്നത്. രാജ്യത്ത് ഫോറന്‍സിക്ക് മേഖലയ്ക്കായി ആദ്യമായാണ് 3D പ്രിന്റിംഗ് അഡോപ്റ്റ് ചെയ്യുന്നത്. ടെക്നോളജി ഇപ്പോള്‍ കണ്‍സെപ്റ്റ് സ്റ്റേജിലാണ്. ബുള്ളറ്റ് ഫ്രാഗ്മെന്റുകള്‍ തകര്‍ന്ന ആയുധങ്ങള്‍, ബോഡി പാര്‍ട്ട്സ് എന്നിവ 3D ടെക്നോളജി ഉപയോഗിച്ച് പ്രിന്റ് ചെയ്യാന്‍ സാധിക്കും.

Read More

സ്റ്റാര്‍ട്ടപ്പുകളുടെ സാമ്പത്തിക വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന L & D വര്‍ക്ക്‌ഷോപ്പുമായി KSUM. മദ്രാസ് ഐഐടി ഫാക്കല്‍ട്ടി മെമ്പറും ഹാര്‍വാര്‍ഡില്‍ അസോസിയേറ്റുമായ Thillai Rajan സെഷനുകള്‍ നയിക്കും. കമ്പനി വാല്യൂവേഷന്‍, ഓഡിറ്റേഴ്സ് റിപ്പോര്‍ട്ട്, സിഎഫ്ഓ ഫംഗ്ഷന്‍സ് എന്നിവയില്‍ സെഷനുകള്‍ നടക്കും. തിരുവനന്തപുരം ടെക്നോപാര്‍ക്കിലുള്ള KSUM ഓഫീസില്‍ മാര്‍ച്ച് 10നാണ് പ്രോഗ്രാം.

Read More

നടന്‍ ജയറാം കേരള ഫീഡ്സ് ബ്രാന്‍ഡ് അംബാസഡര്‍. പെരുമ്പാവൂര്‍ തോട്ടുവയിലുള്ള ജയറാമിന്റെ ഡയറി ഫാം കേരള ഫീഡ്സിന്റെ മാതൃക ഫാമായി മാറ്റും. കാലിവളര്‍ത്തലിന് കേരള ഫീഡ്സ് പ്രത്യേക പദ്ധതികളും നടപ്പാക്കും. ക്ഷീരോത്പാദനത്തിലേക്ക് ഇറങ്ങുന്നവര്‍ക്ക് കേരള ഫീഡ്സിന്റെ സംരംഭക സഹായ സെല്ല് വഴി വിദഗ്ധോപദേശം. പശുവിന്റെ ഇനവും പാലുല്‍പ്പാദനവും അടിസ്ഥാനമാക്കി വൈവിധ്യമാര്‍ന്ന കാലിത്തീറ്റ കേരള ഫീഡ്സ് ഉത്പാദിപ്പിക്കുന്നുണ്ട്.

Read More

ആരും തുണയില്ലാതെ ഒറ്റയ്ക്ക് ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ഒരു വനിതയ്ക്ക് സാധിക്കുമോ ? എത്ര പ്രതിസന്ധിയുണ്ടെങ്കിലും തീര്‍ച്ചയായും അതിന് കഴിയും എന്ന് ഓര്‍മ്മിപ്പെടുത്തുന്ന ഹോളിവുഡ് ചിത്രമാണ് ജോയ്. ജോയ് മന്‍ഗാനോയായി ജെന്നിഫര്‍ ലോറന്‍സ് വേഷമിട്ട ചിത്രം വനിതാ സംരംഭകര്‍ക്ക് എന്നും ഒരു പ്രചോദനമാകുമെന്നുറപ്പ്. 1990കളിലെ ന്യൂയോര്‍ക്കിന്റെ പശ്ചാത്തലത്തിലാണ് ജോയ് തുടങ്ങുന്നത്. ജോയ് മനാഗോ എന്ന എയര്‍ലൈന്‍ ബുക്കിങ്ങ് ഏജന്റ് രണ്ട് മക്കളും അമ്മയും മുത്തച്ഛനും മുത്തശ്ശിയുമടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ ഏറെ കഷ്ടപ്പെടുന്നു. മുത്തച്ഛന്‍ ടോണിയുടെ സഹോദരി പെഗ്ഗി തന്റെ ദാമ്പത്യത്തില്‍ സംഭവിച്ച തകര്‍ച്ചയെ പറ്റി പറഞ്ഞ് ജോയിയെ വേദനിപ്പിക്കുന്നു. പിതാവ് റൂഡിയുടെ മൂന്നാം വിവാഹ മോചനവും ജോയിയെ ഏറെ തളര്‍ത്തുന്നു. ഇത്രയധികം വിഷമങ്ങള്‍ നേരിടുന്ന വേളയിലും ജോയിയുടെ മുത്തശ്ശി മിമിയും ഉറ്റ സുഹൃത്ത് ജാക്കിയും അവളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒപ്പം നില്‍ക്കുന്നു. മോപ്പ് ബിസിനസ് വഴിത്തിരിവായപ്പോള്‍ സാധാരണ വീട്ടില്‍ ഉപയോഗിക്കുന്ന മോപ്പുകളില്‍ നിന്നും വ്യത്യസ്തമായി സ്വയം പിഴിഞ്ഞ് വൃത്തിയാക്കുന്ന ഒരു…

Read More

Mainstage Incubator, a Frankfurt-based startup incubator, has announced its foray into the Indian market. The announcement was made during its first event in Bengaluru – Mainstage Summit 2020. The vision is to help ambitious Indian startups set up a base in Germany and thus reach the European market, says Debasis Chakraborty, Co-founder & Director. Mainstage Founder and ceo Swen Wegner led the workshop on market strategy and scaling up in Germany. Entrepreneurs, Business Angels, VCs and Corporates also attended the meet. Out of a pool of 50 applicants, five startups-Agrima Infotech, SimplyFI Softech, ETAIOTA, Untap’d & Beagle Security- were chosen for the purpose. The selected startup hails from Karnataka, Kerala, Odisha and…

Read More

കോഴിക്കോട് നിന്നും സൗദിയിലെ മൂന്നിടങ്ങളിലേക്ക് ഡയറക്ട് ഫ്ലൈറ്റ് സര്‍വീസുമായി Indigo Airlines. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കാണ് കോഴിക്കോട് നിന്നും ഫ്ളൈറ്റ് സര്‍വീസ് ആരംഭിക്കുക. മിഡില്‍ ഈസ്റ്റ് സെക്ടറിലേക്ക് ഓപ്പറേഷന്‍സ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് Indigo. നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസാണ് ദമാമിലേക്കും റിയാദിലേക്കും ഡയറക്ട് സര്‍വീസ് നടത്തുന്നത്. കോഴിക്കോട് നിന്നും എയര്‍ ഇന്ത്യയും സ്പൈസ് ജെറ്റും ജിദ്ദയിലേക്ക് ഡയറക്ട് ഫ്ളൈറ്റ് സര്‍വീസ് നടത്തുന്നുണ്ട്.

Read More